അനുസ്മരണ..

ഭാഷ കൊണ്ട് തീർക്കുന്ന ഹാസ്യവിപ്ളവം, വി കെ എൻ കൃതികൾ ആദ്യവായന മുതൽ തോന്നീട്ടുള്ളതങ്ങനെയാണ്. ഒരുപാട് ചിരിയും അതിനേക്കാൾ ഏറെ ഉള്ളുനിറവുമായി ഓരോ എഴുത്തും വായിച്ചു പോയതോർത്താണ് ‘ അനുസ്മരണ’ വായിക്കാനെടുത്തത്. ആത്മകഥാംശമുള്ള നോവൽ എന്നുകൂടെ കണ്ടപ്പോൾ വായിക്കാൻ ധൃതിയായി. ആദ്യമായെന്നെ…

ബുദ്ധപ്രകാശത്തിലൂടെ

ചലനം ജീവനെ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ മൃതാവസ്ഥയിൽനിന്നുള്ള മനുഷ്യന്റെ മോചനം സാധ്യമായത് സഞ്ചാരത്തിൽനിന്നുതന്നെ. അവന്റെ എല്ലാ സാംസ്കാരിക മുന്നേറ്റങ്ങൾക്കും നിദാനമായി വർത്തിച്ച സഞ്ചാരം ഇന്നും മനുഷ്യന്റെ മനസ്സിന് വികാസംപകരുന്ന ജീവജലം തന്നെ. പുസ്തകവായനയിലൂടെയും വായനക്കാർ സാധ്യമാക്കുന്നത് യാത്രയുടെ ഒരു ഭിന്നമുഖം തന്നെ.അത് ചിലപ്പോൾ…

നിരോധനങ്ങളുടെ റിപ്പബ്ലിക്‌; നിരോധിക്കപ്പെടാത്ത വായന..

പുതിയ കാലത്തിന്റെ ആവലാതികളും പ്രതിരോധവും അക്ഷരങ്ങളിലൂടെ വരച്ചിടുന്ന പുസ്തകമാണ്‌ ഷിജൂഖാന്റെ നിരോധനങ്ങളുടെ റിപ്പബ്ലിക്‌. ഇന്ത്യ ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യമാണെന്ന് മറന്നു പോകുന്നവർക്കു മുന്നിൽ ഒരു നിശ്വാസം പോലും പ്രതിരോധമാകുന്ന കാലത്തിലേക്കാണ്‌ നാം സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്നതെന്ന് പുസ്തകം ഓർമ്മിപ്പിയ്ക്കുന്നു. അസഹിഷ്ണുതയുടേയും കപട ദേശീയതയുടേയും…

ഇതൊരു കഥയല്ല

മരണം മുന്നിൽ കാണുന്ന നിമിഷങ്ങളിലാണ് നാം ജീവന്റെ വില അറിയുക. പ്രാണൻ നിലനിർത്താൻ വേണ്ടി മാത്രം നാം എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്തു കൊണ്ടിരിയ്ക്കും. അന്നേ വരെ അവൻ പാലിച്ച് പോന്ന പ്രത്യയശാസ്ത്രവും, മതവും, ലോജിക്കും, വിശ്വാസവും, ഉപഭോഗ സംസ്കാരവും…

ഉത്തരങ്ങൾ ബാക്കിയാവുന്ന ചോദ്യങ്ങളുടെ ദൈവക്കളി!

പുതിയ കാലത്തിന്റെ കൂനിച്ച ചോദ്യങ്ങൾ കൊഞ്ഞനം കുത്തുന്ന കഥകളുടെ സമാഹാരമാണ്‌ അജിജേഷ്‌ പച്ചാട്ട്‌ ദൈവക്കളിയിലൂടെ നമുക്കിട്ടു തരുന്നത്‌. ഓരോ കഥയിലും പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര ഉത്തരങ്ങൾ നൽകിയാലും ഒരു ചോദ്യം വീണ്ടും ബാക്കിയാകും. അസാധാരണ ചിന്തകളുടെ അതിസാധാരണ പറച്ചിലിലൂടെ ഓരോ കഥയും…

‘കഥ’യിലെ സത്യാന്വേഷികള്‍…

ഇക്കഴിഞ്ഞ ദിവസം മോനെ പരീക്ഷയെഴുതാനയച്ചു, സ്വന്തമായിക്കിട്ടിയ നാലോളം മണിക്കൂറുകൾ ലൈബ്രറിയിൽ ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരുപാട് നാളായി ഒരുമിച്ചിത്രയും മണിക്കൂർ ലൈബ്രറിക്കായി കിട്ടിയിട്ട്. പ്രിയപ്പെട്ട മലയാളം വിഭാഗത്തിൽ ചുറ്റിയടിച്ചു നടന്നു; കൈയ്യിൽകിട്ടിയതൊക്കെ മറിച്ചു നോക്കി, കുറെയൊക്കെ അവിടെയിരുന്നു വായിച്ചു. പിന്നേം റാക്കുകൾക്കിടയിലൂടെ നടന്നു…

ഓർമ്മകളുടെ ഖസാക്ക്…

ഏതൊരു മനുഷ്യന്റെയും ബോധ-അബോധ മണ്ഡലങ്ങളിലും, ചിന്തകളിലും നിറഞ്ഞു നില്‍ക്കുന്നത് അവനു ചുറ്റുമുള്ള സഹജീവികളുടെ ജീവിതസമസ്യകളാണ്. സ്വാനുഭവങ്ങളുടെ തീച്ചൂളയിൽ മനുഷ്യജീവിതസമസ്യകളെ നിര്‍ദ്ധാരണം ചെയ്തു സ്വത്വത്തെ കണ്ടെത്താനുള്ള മനുഷ്യന്റെ പ്രകൃതിദത്തമായ ആന്തരിക ത്വരയാണ് ഇതിന് ആധാരം. ഇത് മനുഷ്യന് ഒരുതരം ഉയർത്തെഴുന്നേൽപ്പ്‌ കൂടിയാണ്.പാമ്പ് പഴയ…

ഗുരുസാഗരം ….. ഒരു പുനർവായന

“മഹിഷ പിതാമഹാ,ഞാൻ അങ്ങയെ ഓർക്കുന്നു.അങ്ങയുടെ മുതുകിൽ വിരിച്ച കരിന്തൊലി കൊണ്ട് അങ്ങ് ഒപ്പിയെടുത്ത ദുഷ്കൃതം ഞാൻ ഓർക്കുന്നു;എന്നാൽ,ഇന്ന് അങ്ങെനിക്ക് പകർന്നുതന്ന പൊരുൾ എന്റെ അകങ്ങളെ നിറച്ചെങ്കിലും അത് എന്നെക്കവിഞ്ഞ് ഒഴുകിപരന്ന് എങ്ങോ ലയിച്ചു;അറിവില്ലാത്തവനായിത്തന്നെ ഞാൻ ഈ കാതങ്ങളത്രയും നടന്നെത്തി….”.. ഗുരുസാഗരം… തെറ്റിദ്ധാരണകളുടേയും,ദുർവ്യാഖ്യാനങ്ങളുടെയും…

error: Content is protected !!