അക്ഷരങ്ങളൊരിക്കൽ വാക്കുകളോട് പറഞ്ഞു..“എന്നെ ചേർത്തു വെച്ചുകൊള്ളുക, പക്ഷേ അർത്ഥവത്തായിരിക്കണം..” വാക്കുകൾ വരികളോടു പറഞ്ഞു..“എന്നെയും ചേർത്തുകൊള്ളൂ പക്ഷേ, ഒരേ അകലത്തിലായിരിക്കണം..” വരികൾ കഥകളോടു പറഞ്ഞു..“ഒരുമിപ്പിക്കുമ്പോൾ നിന്റെ ഹൃദയം ഞങ്ങൾക്ക് പകരുക..” അങ്ങനെ കഥ മെനഞ്ഞു. ഹൃദയം പേറിയ കഥകൾ മനുഷ്യൻ പാടി നടന്നു..…
Category: POEMS
വിരൽ
കുന്നിൽ ചെരിവിലെ ഒറ്റമരം, തന്റെ ചില്ലയിൽ ചേക്കേറിയ കുരുവിയോട് പറഞ്ഞു.. “നീ എന്റെ ഹൃദയത്തിലാണ് കൂടു കൂട്ടുന്നത്..” അപ്പോൾ കുരുവി മറുപടി പറഞ്ഞു..” അല്ല.. ഞാൻ നിന്റെ വിരലിലാണ് കൂടു കൂട്ടിയത്..” “അതെങ്ങിനെ..?” മരത്തിനു സംശയമായി.. കുരുവി സാവധാനം വിശദീകരിച്ചു.. “ഭൂമിയിലെ…
സാധ്യത
ഒരുപാട് ഏകാന്തമായ ഭൂമിയില്‍ വല്ലപ്പോഴും മുളക്കുന്ന ചെടികളായിരുന്നു എനിക്കു കൂട്ട്. ചിലവ മുളച്ചാലും വളരില്ല, ചിലത് രണ്ടിലകളായി അവിടെ വാടി വീഴും.. പക്ഷെ മറ്റു ചിലതു മുളച്ചു പൊങ്ങി, ഒരു പൂ മാത്രം വിരിയിച്ച് ചെറുപുഞ്ചിരി തൂകി കടന്നു പോകും. ആ…
മിത്രം
എന്റെ ആത്മമിത്രമേ.. എന്തിനു നീ തലകുനിച്ചിരിക്കണം..? നിന്നിൽ വിരിയുന്ന പൂക്കളെ ശ്രദ്ധിക്കുക. അവർ നിന്റെ പ്രണയിനികളാണ്. ഇതൾ വിടരുന്ന സമയത്തിന്റെ അകലം നിനക്ക് അളക്കാനാവില്ലെങ്കിലും, പടരുന്ന പരിമളത്തിന്റെ ആസക്തി നിന്നെ മത്തു പിടിപ്പിക്കാതെ നോക്കണം. എന്നും നിനക്കിഷ്ടം മുറിവുകളായിരുന്നു. അതിനോട് ചേർന്നിരിക്കാൻ…
അച്ഛൻ
ഒന്നിനും വ്യക്തമായ കാരണങ്ങളില്ല.. യുക്തിയുടെ അതിഭാവുകത്വമില്ല.. ബഹളമയമായ സങ്കടമില്ല.. സന്തോഷത്തിന്റെ ആധിക്യമില്ല.. ഉള്ളു കലങ്ങിയിരിക്കുമ്പോഴും “ഞാനുണ്ട്” എന്ന് എല്ലാവരോടും ആ മുഖം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.. പുലരിയിൽ മുറ്റത്തേയ്ക്ക് കുഞ്ഞിനെ ഇറക്കി വിട്ടിട്ട് ഇമവെട്ടാതെ അവനെ ഉറ്റുനോക്കിയിരിക്കും.. പെൺകുട്ടികളെ ദൂരേയ്ക്ക് പഠിക്കാൻ പറഞ്ഞയയ്ക്കുമ്പോൾ…
അറിവ്
അറിയാതെ തൊടുന്നതൊക്കെ..അപരന്നുമറിവായ് അറിയാൻ..അറിഞ്ഞതു പോലും അറിയാതെ അടർന്ന്..അറിവിലലിഞ്ഞില്ലാതെ ആവണം.. സ്നേഹം കരയുന്നു..“എന്നെ ആരും സ്നേഹിക്കുന്നില്ല.. “ഇഷ്ടം അതു നോക്കി ചിരിക്കുന്നു..“എന്നെ എന്തുകൊണ്ടാണു എല്ലാവരും സ്നേഹിക്കുന്നത്..?ദൈവം മറുപടി പറഞ്ഞു..“സ്നേഹത്തെ എന്റെ ആത്മാവുകൊണ്ടും, ഇഷ്ടത്തെ എന്റെ ബുദ്ധികൊണ്ടുമാണു ഞാൻ സൃഷ്ടിച്ചത്..” റോബിൻ കുര്യൻ
പരിണാമം
നിന്റെ നിർമ്മലമായ ഭാവനയുടെ ഇരിപ്പിടത്തിലാണ് ഞാനിരിക്കുന്നത്. തകർക്കപ്പെടുന്നതിൽ നിന്നും വിമലീകരിക്കുന്ന ഹൃദയമാണെനിക്കു കൂട്ട്. ഏതു സത്രത്തിൽ ചെന്നാലും നിനക്കൊരു മുറിയുണ്ടാവണം. എന്നും തുടച്ചു വൃത്തിയാക്കിയ കിടക്കയും, മേശവിരിപ്പും പിന്നെ കുറെ പുസ്തകങ്ങളുമായിക്കണം അവിടെ നിനക്കുള്ളത്. ആവോളം നിനക്കവിടെ വിശ്രമിക്കാം. പരിശുദ്ധമായ ഭാവനയുടെ…
തീ
ആകാശത്തിന്റെ വിശാലതയിൽ അസൂയപൂണ്ട കടല്‍, ദൈവത്തോടു പരാതി പറഞ്ഞു.“നീ എനിക്ക് ആഴം നിശ്ചയിച്ചു.. അതിരു നിശ്ചയിച്ചു.. ആ അതിരുകളെ ഭൂമിയിൽ നീ അവസാനിപ്പിച്ചു..” ഭൂമി പറഞ്ഞു..,“കത്തിജ്വലിക്കുന്ന സൂര്യനെ വഹിക്കുവാനും, കോടാനുകോടി നക്ഷത്രങ്ങളെ പ്രകാശിപ്പിക്കുവാനും ആകാശം വിശാലമായിരിക്കേണ്ടതല്ലേ..?” ഭൂമിയുടെ ഹൃദയവിശാലത മനസ്സിലാക്കിയ കടൽ…
ദുഃഖസ്മൃതി
ഇപ്പോൾ ചാരമാകും എന്ന കണക്കെ പകലിങ്ങനെ കത്തി അമരുകയാണ്.. നെരിപ്പോടിലെരിയുമ്പോൾ നാളെയൊരു പുലരിയുണ്ടെന്നത് വലിയൊരു പ്രതീക്ഷയാണ്. ഇന്നത്തെ പകൽ വിതറിയിടുന്ന കനൽചീളുകളിൽ നിന്നുമാണ് നാളത്തെ പുലരി പിറക്കുന്നത് എന്നത് എത്ര ചാരുതയുള്ള വിചാരമാണ്. ആധ്യാത്മികതയുടെ വേരുകൾ തപ്പി ആഴങ്ങളിലേക്ക് പോകുന്നത് കൂടുതലും…
ഇന്നലെകള്‍
ഇന്നുകൊണ്ടു നിലക്കുന്ന ഒരു ഘടികാരമാണത്. പരിചിതമല്ലാത്ത പല മുഖങ്ങളും നമുക്കു പരിചിതമാക്കിത്തന്ന പുസ്തകത്താളുകൾ. അവിടെ ഒരുപാട് മുരടനക്കങ്ങള്‍ ഉണ്ടായിരുന്നിരിക്കാം..സിംഹമടയിലെ ഗര്‍ജ്ജനങ്ങളുണ്ടായിരുന്നിരിക്കാം..പൂക്കളുടെ ചിരികളുണ്ടാവാം..കരിഞ്ഞുപോയ കിനാക്കളുടെ ചെറുസ്പന്ദനങ്ങളുണ്ടാകാം..രക്തം പുരണ്ട ആടകള്‍ ഉണ്ടാകാം..അഴിഞ്ഞു വീണ മുടിക്കെട്ടുകള്‍ ഉണ്ടാകാം..ഒരിക്കലും പൊട്ടിമാറാത്ത പാറകള്‍ ഉണ്ടാകാം..വൈകിവന്ന വസന്തങ്ങള്‍ ഉണ്ടാകാം.. എങ്കിലും…