വാക്ക്

ഞാൻ
മൗനത്തിൻ്റെ
ആകാശ ശോണിമ
നീയൊരു
വാക്കിൻ്റെ പക്ഷിയാവുക…
പറന്നുയരാൻ
മാടി വിളിക്കുന്ന ആകാശം…
ചിറകു മുളച്ച വാക്കുകൾക്ക് തളർച്ച …
ഉടലിൽ .. ഉയിരിൽ..
സ്വപ്നങ്ങളിൽ
വാക്കുകൾക് ശാന്തി..
കരുണയിലും വാത്സല്യത്തിലും
വാക്കുകൾക്ക്
ആർദ്രത …
സ്നേഹത്തിൽ വാക്കുകൾക്ക് മിതത്വം..
പ്രണയത്തിൽ അസ്തമയ ശോഭ ..
സൗഹൃദങ്ങളിൽ
പങ്കുവയ്ക്കലിൻ്റ ആഴം..
ദു:ഖങ്ങളിൽ മിഴിനീരിൻ്റെ തിളക്കം ..
നിൻ്റെ സംയമനത്തിൻ്റെ ഭൂമികയിൽ
ഞാൻ നട്ട വാക്കുകൾ
എൻ്റെ ആകാശങ്ങളിലേക്ക്
ചില്ലകൾ വിടർത്തി ..
പടരാൻ മടിച്ച അക്ഷര ങ്ങളിൽ
ഞാനെൻ്റെ വാക്കിൻ്റെ
ജീവൻ തിരഞ്ഞു പോയ് ..
ഓർമ്മകളോടൊട്ടി നിൽക്കുന്ന വാക്കുകൾക്ക്
ഒരായുസ്സിൻ്റെ ജീവൻ ..
പ്രണയിച്ചു കൊതിതീരാത്ത
വാക്കുകളത്രേ ആകാശത്ത് നക്ഷത്രങ്ങളാവുന്നത് ..
എങ്കിലും..
എൻ്റെ മനസ്സിൻ്റെ ശൂന്യതയിൽ
നിറഭേദങ്ങളായ് പെയ്ത നിൻ്റെ വാക്കുകൾക്ക് തണുപ്പായിരുന്നു …

 കവിത.ബി
error: Content is protected !!