സാധ്യത

ഒരുപാട് ഏകാന്തമായ ഭൂമിയില്‍ വല്ലപ്പോഴും മുളക്കുന്ന ചെടികളായിരുന്നു എനിക്കു കൂട്ട്. ചിലവ മുളച്ചാലും വളരില്ല, ചിലത് രണ്ടിലകളായി അവിടെ വാടി വീഴും.. പക്ഷെ മറ്റു ചിലതു മുളച്ചു പൊങ്ങി, ഒരു പൂ മാത്രം വിരിയിച്ച് ചെറുപുഞ്ചിരി തൂകി കടന്നു പോകും. ആ…

നാട്ടുഭാ(പാ)ഷ(ഷാ)ണങ്ങൾ

പുലർന്ന് ആറേഴു നാഴിക കഴിഞ്ഞെങ്കിലും ഇരുട്ട് പൂർണ്ണമായും വിട്ടൊഴിയാതെ നിന്നിരുന്ന ഒരു ഫെബ്രുവരി മാസത്തിലാണ് മൂന്നു ബൈക്കുകൾ കുതിച്ചെത്തി ടാർ റോഡുകഴിഞ്ഞ് ചെമ്മൺപാതയിലേക്കുള്ള തുടക്കത്തിൽ സഡൻ ബ്രേക്കിട്ടത്! മലഞ്ചരിവിൽ മഞ്ഞ് കനത്തുകിടന്നിരുന്നതിനാൽ ബൈക്കുകൾ തീരെ അടുത്തെത്തിയിട്ടേ കാണാനാവുന്നുണ്ടായിരുന്നുള്ളൂ. ആ നാട് അങ്ങനെയാണ്;…

ഒരു നുള്ള് കഥ

ഞാൻ ഒരു കഥ പറയാം… ഓരോ കഥകളും, അതിൻ്റെതായ ഒരു ദൗത്യം നിർവ്വഹിക്കുന്നു എന്ന് വേണം കരുതാൻ. പറയുവാനുള്ള കഥയും അതിൻ്റെ ദൗത്യവും തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. നിത്യമായ മടിയുടെ ഭാരം ചുമക്കുന്ന ഞാൻ ഇങ്ങനെ ഒരു ധർമ്മം ഏറ്റെടുക്കുന്നതിൽ ഒരു…

അന്നവിചാരം

“ദീപ ഇന്ന് പനീർ ഗീ റോസ്റ്റ് ഉണ്ടാക്കി ഫോട്ടോ അയച്ചിരുന്നേ, കണ്ടിട്ട് കിടുവായിട്ടുണ്ട്, ടേസ്റ്റും അടിപൊളിയായിരിക്കണം,റെസിപ്പി ഒക്കെ ഞാൻ തപ്പി വെച്ചിട്ടുണ്ട്. ഫ്രിഡ്ജിൽ ഒരു പാക്കറ്റ് പനീർ ഇരിപ്പുണ്ട്, ഇന്ന് രാത്രിയിലത്തേക്ക് അതുണ്ടാക്കിയാലോ എന്നാ ഞാൻ വിചാരിക്കുന്നെ, വാട്ട് യു സെ…

കാലം നൽകുന്ന സന്തോഷങ്ങൾ..

അന്യരാജ്യത്തെ ഹോസ്പിറ്റലിൽ ജോലി തുടങ്ങിയകാലത്ത് എന്റെ സഹപ്രവർത്തകയായി ഒരു എത്തിയോപ്യക്കാരി ഉണ്ടായിരുന്നു, ചിനാറ. അവളും അവളുടെ ഭർത്താവും ഇവിടെയും, അവരുടെ മകൾ എത്തിയോപ്യയിലെ ഒരു ഗ്രാമത്തിൽ ചിനാറയുടെ സഹോദരിയുടെ കൂടെയുമായിരുന്നു. ചിനാറ ഇവിടെ ഹെൽപ്പറായി ജോലി നോക്കുന്ന സമയത്ത് അവളുടെ ഭർത്താവ്…

അമരത്വം

“അച്ഛാ..അച്ഛാ..എഴുന്നേൽക്ക്, എന്തൊരു ഉറക്കമാണച്ഛാ ഇത്?, ഞാൻ എത്ര നേരമായി വിളിക്കുന്നു?”. സഞ്ജുവിന്റെ വിളികേട്ട് അവന്റെ അച്ഛൻ രവീന്ദ്രൻ മാഷ് പതിയെ കണ്ണുകൾ തുറന്നു. മുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ എന്നാൽ അതീവാഹ്‌ളാദത്തോടെ അദ്ദേഹം എഴുന്നേറ്റു. “മക്കളേ സഞ്ജു. നീ വന്നോ? ഇന്ന് ഉച്ചയ്ക്ക്…

ഉള്ളറിഞ്ഞ സൗഹൃദം

പുതിയ അധ്യയനവർഷത്തിനായി സ്കൂൾ തുറക്കാൻ ഇനി ഒരാഴ്‌ച കൂടിയേയുള്ളു. സാധാരണ സ്കൂൾ തുറക്കുന്നതിന്റെ അന്ന് തുടങ്ങുന്ന മഴ ഇക്കൊല്ലം നേരത്തെ വന്നു. ഇന്നലെ തുടങ്ങിയ മഴയാണ്, തോരുന്ന ഒരു ലക്ഷണവും കാണുന്നില്ല. മഴവെള്ളം ശക്തിയായി വീണ് മുൻവശത്തെ റോഡിലേക്കിറങ്ങുന്ന സിമെന്റ് തേയ്ക്കാത്ത…

പരോപകാരം ഇദം ശരീരം

“വനമാലീ ഗദീ ശാര്ങ്ഗീ ശംഖീ ചക്രീ ച നംദകീ |ശ്രീമാന്നാരായണോ വിഷ്ണുര്വാസുദേവോ‌உഭിരക്ഷതു..” വിഷ്ണു സഹസ്രനാമത്തിലെ ഈ ശ്ലോകം കേട്ട് കൊണ്ടാണ് ജയചന്ദ്രൻ അടുക്കളയിൽ പാചകത്തിൽ ഏർപ്പെട്ടിരുന്ന ഭാര്യ ഹേമയുടെ അടുത്തെത്തിയത്. അടുക്കളയിൽ വച്ചിരിക്കുന്ന ഹേമയുടെ മൊബൈലിൽ നിന്നും എന്നും രാവിലെ മുഴങ്ങിക്കേൾക്കുന്ന…

രക്തബന്ധമില്ലാത്ത ആത്മബന്ധം

“ഡോക്ടർ ഇന്ന് ഇരുപത്തിരണ്ടാം തീയതി ആയി, ഇന്നും കൂടാതെ മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ അനിയത്തിയുടെ കല്യാണം ആണ്, ഇരുപത്തിയാറാം തീയതി. എന്തായാലും അച്ഛൻ വെന്റിലേറ്ററിൽ അല്ലെ? കല്യാണം കഴിയുന്നത് വരെ അച്ഛനൊന്നും സംഭവിക്കില്ലല്ലോ?”, അച്ഛനെ ട്രീറ്റ് ചെയ്യുന്ന പൾമണോളജിസ്റ്റിനോട് ഒരു…

error: Content is protected !!