അവതാരിക

ഇന്ന് മകൾ അവളുടെ പുസ്തകം എഴുതിത്തീർത്തു! എപ്പോഴുമെന്നപോലെ ഞാൻ അവളറിയാതെ അതിന്റെ അവസാന അധ്യായവും വായിച്ചു. അവളുടെ കാഴ്ചപ്പുറത്തല്ല എന്റെ ലോകമിന്ന്. എന്നാലും അവളെന്റെ കണ്ണിലൂടെയും ചിലതു നോക്കിക്കണ്ടെന്ന് ആ അക്ഷരങ്ങൾ വിളിച്ചുപറയുന്നു. സന്തോഷം..എന്നാലുമത് പൂർണ്ണമായും ശരിയുമല്ല. അച്ഛന്റെ മനസ്സറിയുന്നു എന്ന്…

സ്വർഗ്ഗത്തിലൊഴുകുന്ന പുഴ

സാധാരണയുള്ള പാതിമയക്കമല്ല, ആഴമുള്ള ഉറക്കം തന്നെയായിരുന്നു. അപ്പോഴാണ് കൗസർ വന്നത്. വ്യക്തമായൊന്നും പറയാതെ ഒരു സാന്നിധ്യമറിയിച്ചു പോയ അവനെ ഞാൻ പേരെടുത്തു വിളിച്ചു. പിൻവിളി പ്രതീക്ഷിക്കുന്നില്ലെന്ന മട്ടിലവൻ അപ്രത്യക്ഷനായി; എന്റെ ഉറക്കം പൂർണ്ണമായ ഉണർച്ചയിലേക്കും.. പകലെപ്പോഴോ കൗസർ എന്ന പേര് ഓർമ്മയിൽ…

പേടി

ഒരത്യാവശ്യം പ്രമാണിച്ചുള്ള യാത്രയാണ് നാട്ടിലേയ്ക്ക്. സാരഥി, വർഷങ്ങളായി അങ്ങോട്ടുള്ള യാത്രയിൽ വണ്ടിയോടിക്കുന്ന സുഹൃത്താണ്. പറഞ്ഞ സമയം കഴിഞ്ഞ് അരമണിക്കൂറോളം താമസിച്ചെത്തിയ സുഹൃത്ത് എത്തുമ്പോഴേ അറിയിച്ചു, രണ്ടര മണിക്കൂറിനകം തനിക്കു തിരികെ എത്തണമെന്ന്. വേറൊരു ഓട്ടം പോകാനുണ്ട്, ഒരപ്പൂപ്പനെയും അമ്മൂമ്മയേയും നേരമിരുട്ടും മുൻപ്…

പട്ടുനൂൽ

പാതിരാത്രി വീട്ടിലെ ടെലഫോൺ മണിമുഴക്കി. ട്രിണീം…ട്രിണീം… പഴേ മോഡൽ കറക്കുന്ന ഡയലുള്ള ഫോണാണ്. ഒച്ച അപാരം. ഉറക്കത്തിന്റെ നിശബ്ദതയിൽ കൂപ്പുകുത്തിക്കിടന്ന വീടൊന്നാകെ ഉണർന്നു. കൂട്ടുകുടുംബമാണ്. ഗൃഹാന്തരീക്ഷത്തിലുണ്ടാകുന്ന ചെറിയൊരസ്വസ്ഥതയും ഒരുപാടംഗങ്ങളുടെ ഉറക്കം കളയും. ഫോണിരിക്കുന്ന മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മാവൻ ഫോണെടുത്തു. തൊട്ടു ചേർന്നുള്ള…

സാധ്യത

ഒരുപാട് ഏകാന്തമായ ഭൂമിയില്‍ വല്ലപ്പോഴും മുളക്കുന്ന ചെടികളായിരുന്നു എനിക്കു കൂട്ട്. ചിലവ മുളച്ചാലും വളരില്ല, ചിലത് രണ്ടിലകളായി അവിടെ വാടി വീഴും.. പക്ഷെ മറ്റു ചിലതു മുളച്ചു പൊങ്ങി, ഒരു പൂ മാത്രം വിരിയിച്ച് ചെറുപുഞ്ചിരി തൂകി കടന്നു പോകും. ആ…

നാട്ടുഭാ(പാ)ഷ(ഷാ)ണങ്ങൾ

പുലർന്ന് ആറേഴു നാഴിക കഴിഞ്ഞെങ്കിലും ഇരുട്ട് പൂർണ്ണമായും വിട്ടൊഴിയാതെ നിന്നിരുന്ന ഒരു ഫെബ്രുവരി മാസത്തിലാണ് മൂന്നു ബൈക്കുകൾ കുതിച്ചെത്തി ടാർ റോഡുകഴിഞ്ഞ് ചെമ്മൺപാതയിലേക്കുള്ള തുടക്കത്തിൽ സഡൻ ബ്രേക്കിട്ടത്! മലഞ്ചരിവിൽ മഞ്ഞ് കനത്തുകിടന്നിരുന്നതിനാൽ ബൈക്കുകൾ തീരെ അടുത്തെത്തിയിട്ടേ കാണാനാവുന്നുണ്ടായിരുന്നുള്ളൂ. ആ നാട് അങ്ങനെയാണ്;…

ഒരു നുള്ള് കഥ

ഞാൻ ഒരു കഥ പറയാം… ഓരോ കഥകളും, അതിൻ്റെതായ ഒരു ദൗത്യം നിർവ്വഹിക്കുന്നു എന്ന് വേണം കരുതാൻ. പറയുവാനുള്ള കഥയും അതിൻ്റെ ദൗത്യവും തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. നിത്യമായ മടിയുടെ ഭാരം ചുമക്കുന്ന ഞാൻ ഇങ്ങനെ ഒരു ധർമ്മം ഏറ്റെടുക്കുന്നതിൽ ഒരു…

അന്നവിചാരം

“ദീപ ഇന്ന് പനീർ ഗീ റോസ്റ്റ് ഉണ്ടാക്കി ഫോട്ടോ അയച്ചിരുന്നേ, കണ്ടിട്ട് കിടുവായിട്ടുണ്ട്, ടേസ്റ്റും അടിപൊളിയായിരിക്കണം,റെസിപ്പി ഒക്കെ ഞാൻ തപ്പി വെച്ചിട്ടുണ്ട്. ഫ്രിഡ്ജിൽ ഒരു പാക്കറ്റ് പനീർ ഇരിപ്പുണ്ട്, ഇന്ന് രാത്രിയിലത്തേക്ക് അതുണ്ടാക്കിയാലോ എന്നാ ഞാൻ വിചാരിക്കുന്നെ, വാട്ട് യു സെ…

കാലം നൽകുന്ന സന്തോഷങ്ങൾ..

അന്യരാജ്യത്തെ ഹോസ്പിറ്റലിൽ ജോലി തുടങ്ങിയകാലത്ത് എന്റെ സഹപ്രവർത്തകയായി ഒരു എത്തിയോപ്യക്കാരി ഉണ്ടായിരുന്നു, ചിനാറ. അവളും അവളുടെ ഭർത്താവും ഇവിടെയും, അവരുടെ മകൾ എത്തിയോപ്യയിലെ ഒരു ഗ്രാമത്തിൽ ചിനാറയുടെ സഹോദരിയുടെ കൂടെയുമായിരുന്നു. ചിനാറ ഇവിടെ ഹെൽപ്പറായി ജോലി നോക്കുന്ന സമയത്ത് അവളുടെ ഭർത്താവ്…

അമരത്വം

“അച്ഛാ..അച്ഛാ..എഴുന്നേൽക്ക്, എന്തൊരു ഉറക്കമാണച്ഛാ ഇത്?, ഞാൻ എത്ര നേരമായി വിളിക്കുന്നു?”. സഞ്ജുവിന്റെ വിളികേട്ട് അവന്റെ അച്ഛൻ രവീന്ദ്രൻ മാഷ് പതിയെ കണ്ണുകൾ തുറന്നു. മുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ എന്നാൽ അതീവാഹ്‌ളാദത്തോടെ അദ്ദേഹം എഴുന്നേറ്റു. “മക്കളേ സഞ്ജു. നീ വന്നോ? ഇന്ന് ഉച്ചയ്ക്ക്…

error: Content is protected !!