പാച്ചുവിന്റെ അലാറം

ഒരിടത്ത് പാച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. പാച്ചു ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. അവന്റെ സ്കൂൾ വീടിന്റെ തൊട്ടടുത്തായിരുന്നു. പാച്ചു മിടുക്കനായിരുന്നു. പക്ഷേ അവൻ ഭയങ്കര പേടിത്തൊണ്ടനായിരുന്നു. അവന്റെ അച്ഛൻ ഭയങ്കര മടിയനാണ്. ഒരു ദിവസം പാച്ചുവിന്റെ അച്ഛൻ അശ്രദ്ധ കാരണം അലാറം വച്ചത്…

സൗപർണിക

ബൈണ്ടൂർ സ്റ്റേഷനിലേയ്ക്ക് ട്രെയിൻ അടുത്തു കൊണ്ടിരിക്കുന്നു. നിരത്തി നിർത്തിയിരിക്കുന്ന ടാക്സി കാറുകൾ കണ്ടപ്പോൾ തുണിസഞ്ചിയെടുത്ത് തോളത്തിട്ട്, ബെർത്തിനടിയിൽ നിന്നും കൊച്ചുബാഗും എടുത്ത് ഇറങ്ങാൻ തയ്യാറായി. “അമ്മ ഇറങ്ങാൻ റെഡിയായോ?” മുന്നിലിരുന്ന വിവേക് ചോദിച്ചു. തിരുവനന്തപുരത്ത് നിന്ന് കയറിയപ്പോൾ മുതൽ അവൻ ഓരോന്ന്…

സത്യനാഥൻ പറഞ്ഞ രാമുവിന്റെ കഥ

ഉടുമുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായാണ് രാമുവിനെ ആദ്യമായി കാണുന്നതെന്ന് കഥപറഞ്ഞു തുടങ്ങിയല്ലോ. രാമു എങ്ങുനിന്നോ അന്നാട്ടിലേയ്ക്കു വന്ന അനാഥനായിരുന്നു; അഥവാ അനാഥനാണെന്ന് അയാൾ നാട്ടുകാരെ ധരിപ്പിച്ചു. സംസാരം കന്നഡ കലർന്ന മലയാളത്തിലായിരുന്നതിനാൽ കാസറഗോഡോ, അതുമല്ലെങ്കിൽ ദക്ഷിണ കർണ്ണാടക തന്നെയോ ആവും അയാളുടെ നാടെന്ന്…

മറക്കാതെ കാണുക.. തിങ്കൾ മുതൽ വെള്ളിവരെ..

നല്ല ഉറക്കത്തിലായിരുന്നു. മൊബൈലിന്റെ അലർച്ച ഉറക്കം മുറിച്ചതിലുള്ള അലോസരം മറച്ചുവയ്ക്കാതെയാണ് ഫോൺകോളിനു മറുപടി പറഞ്ഞത്. അതൊട്ടും കാര്യമാക്കാതെ സീരിയൽ ഡയറക്ടർ രമാകാന്തൻ സാർ നേരിട്ട് കാര്യത്തിലേക്കു കടന്നു.“എന്തായി സത്യനാഥാ തന്റെ പുതിയ സ്ക്രിപ്റ്റ്? എഴുത്ത് പകുതിയാകുമ്പോ താൻ വരാന്നല്ലേ പറഞ്ഞത് ഡിസ്‌കഷന്.…

വെളിച്ചപ്പാടിന്റെ അച്ഛൻ (ചെറുകഥ)

“ഉണ്ണിയേട്ടാ….” അതിരാവിലെയാണ് ഫോൺ വന്നത്.  മറുതലയ്ക്കൽ ജയചന്ദ്രൻ. ഇവനെന്തിനാ ഈ കൊച്ചുവെളുപ്പാൻകാലത്തേ വിളിച്ചുണർത്തുന്നത്? അൽപ്പം ഈർഷ്യയോടെയാണ്  ഫോണെടുത്തത്. “ഉണ്ണിയേട്ടാ….. ങ്ങളറിഞ്ഞോ കാര്യം?” “എന്താന്നു പറയെടോ” “മ്മടെ വെളിച്ചപ്പാടിന്റെ അച്ഛൻ പോയി!” കേട്ടപ്പോൾ ചിരിയാണു വന്നത്. “ടോ മൂപ്പര് പണ്ടേ പറയുന്നതല്ലേ പുറപ്പെട്ടു…

ഗാന്ധാരി ഒരു സ്ത്രീയായിരുന്നു

രാജപത്നിയെന്നോ രാജമാതാവെന്നോ ഒക്കെയുള്ള വാഴ്ത്തുപാടലുകൾ യുദ്ധം തുടങ്ങുന്നതിനു മുമ്പേ ഗാന്ധാരി ഉപേക്ഷിച്ചിരുന്നു. യുദ്ധത്തിന്റെ ജയ-പരാജയങ്ങളെ കുറിച്ച് ഒട്ടും ആശങ്കയില്ലാതെ, അന്തഃപുരത്തിൽ സാധാരണ ദിവസങ്ങൾ പോലെ പ്രാർത്ഥിച്ചും ഉറങ്ങിയും കഴിഞ്ഞ അമ്മ, മക്കൾക്ക് അത്ഭുതമായിരുന്നു. ഗാന്ധാരിയുടെ വാക്കുകൾക്ക് യുദ്ധത്തിന്റെ പതിനെട്ടു നാളുകളിലും ഒരു…

സൗഹൃദം

ഞാനും കുഞ്ഞനും കൂട്ടുകാരാണ്. വെറും കൂട്ടല്ല ഇണപിരിയാത്ത കൂട്ടുകാര്‍. വാസ്തവത്തില്‍ അവനല്ലാതെ ജീവിതത്തില്‍ എനിക്ക് വേറാരുമില്ല. ഞങ്ങളുടെ സൗഹൃദം തുടങ്ങിയത് തന്നെ വലിയൊരു കഥയാണ്. അടുത്ത വീട്ടിലെ ബാല്‍ക്കണിയില്‍ എന്തൊക്കെയോ ചിന്തിച്ചു വെയില്‍ കാഞ്ഞു കിടക്കുമ്പോഴാണ് ഞാന്‍ കുഞ്ഞനെ ആദ്യം കാണുന്നത്.…

വയനാടന്‍ കാപ്പിത്തോട്ടം

പറവൂരു നിന്നും ആദ്യ നിയമനം കിട്ടി വയനാടന്‍ ചുരം കയറുമ്പോഴേ ജാസ്മിന്റെ മനസ്സില്‍ കയറിക്കൂടിയതാണ് ഒരു കാപ്പിത്തോട്ടം സ്വന്തമാക്കണമെന്ന മോഹം. ആഗ്രഹിക്കാന്‍ കപ്പം കൊടുക്കണ്ടല്ലോ എന്ന ആത്മഗതം തൊട്ടടുത്തിരുന്ന കെട്ടിയോന്റെതായിരുന്നു. യു. പി. സ്കൂള്‍ ടീച്ചര്‍ ആയിട്ടാണ് നിയമനം.അതും കാട്ടിനുള്ളിലെ ഒരു…

സർവ്വം ശിവമയം

രാത്രിയുടെ ഇരുണ്ടയാമങ്ങളിൽ ചിന്തകളുടെ വേലിയേറ്റത്തിനൊടുവിൽ സദാശിവൻപിള്ള ദൈവത്തെ തേടിയിറങ്ങാൻ തീരുമാനിച്ചു. തലേന്ന് വൈകുന്നേരം അമ്പലത്തിൽ നടന്ന മതപ്രഭാഷണമാണ് ഈശ്വരനെ തേടാൻ പ്രേരിപ്പിച്ചതെന്ന് പറയാമെങ്കിലും ശരിയായ കാരണം മറ്റൊന്നാണ്! തന്റെ പകുതിപോലും സാമ്പത്തികമില്ലാത്ത, ഉന്നതകുല ജാതനല്ലാത്ത അയ്യപ്പൻ കൈലാസത്തിൽ പോയി വന്നതും, അമ്പലകമ്മിറ്റി…

തിരയിളക്കം

അസ്തമയത്തുണ്ടുകൾ കൊണ്ട് ഹൃദയത്തിൽ ചിത്രങ്ങൾ കോറിയിടുമ്പോഴും അവളുടെ മനസ്സിലെ തിരയിളക്കം അവസാനിച്ചിരുന്നില്ല. നിലാവിനെ കുടിച്ചു വറ്റിക്കുന്ന ഈ ഭൂമിയെപ്പോലെ തനിക്കും ഈ കടലിനെ കുടിച്ചു വറ്റിക്കാനായെങ്കിലെന്ന് എത്ര ഭ്രാന്തമായ ചിന്ത.. ശരിക്കും കടലൊരു ഭ്രാന്തു തന്നെയല്ലേ.. ഒരു കൗതുകത്തിനുമപ്പുറം അഗാധമായ മൗനങ്ങളിലൊളിപ്പിച്ച…

error: Content is protected !!