കുഞ്ഞനും കോവാലനും

എണ്ണിയാലൊടുങ്ങാത്ത ചവിട്ടുപഴുതുകളുള്ള മുളയേണി.. അതങ്ങ് ആകാശത്തേയ്ക്ക് കയറിപ്പോവാനുള്ളതാണെന്നു തോന്നും നീളം കണ്ടാൽ. കൊന്നത്തെങ്ങുകളുടെ ഉച്ചിവെളുപ്പിലേയ്ക്ക് വലിഞ്ഞുകയറി അവിടെയുള്ള രണ്ടുനാലെണ്ണമെങ്കിലും വെട്ടിയിടണമെങ്കിൽ അത്രയും നീളം തന്നെ വേണം! പത്തുനാല്പതു വർഷം മുൻപുള്ള കഥയാണ്, ഇന്നത്തെപ്പോലെ തെങ്ങുകയറ്റത്തിന് യന്ത്രമൊന്നും ആയിട്ടില്ല. ഏണി കഴിഞ്ഞുള്ള ഭാഗം…

ഒരു ഭ്രാന്തൻ സ്വപ്നം

ഒരു പ്രത്യേക താളത്തിൽ ഇഴച്ചുവയ്ക്കുന്നൊരു ഇടങ്കാൽ, വളരെക്കാലം പുലർകാല സ്വപ്നങ്ങളിൽ ആ നടത്തയുണ്ടായിരുന്നു. പതിയെ മനസ്സിന്റെ പടിയിറങ്ങിപ്പോയി ആ നടത്തയും അതിന്റെ ഉടമയും. പിന്നെയെപ്പോഴൊക്കെയോ അകാരണമായി വന്നുമൂടുന്ന വിഷാദമേഘങ്ങൾക്കിടയിൽ ഒഴുകി നടക്കുന്നപോലെ ആ കാലടികൾ കാണുമായിരുന്നു. തീർത്തും അവ വിസ്മൃതിയിലായിട്ട് വർഷങ്ങളായി.…

അയ്യപ്പൻ

കുട്ടിയും അയ്യപ്പനും കൂട്ടുകാരായിരുന്നു. അഥവാ അവൾ അങ്ങനെ വിശ്വസിച്ചു. ഇടയകൽച്ചയുള്ള ഇരുമ്പു കമ്പിക്കൂട്ടിലിരിക്കുന്ന അയ്യപ്പനെയായിരുന്നു, പ്രധാന പ്രതിഷ്ഠയായ സർവ്വാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങിയ ദേവിയെക്കാളും അവൾക്കിഷ്ടം.അമ്പലത്തിനും പ്രതിഷ്ഠകൾക്കുമൊക്കെ തനി തമിഴ് ഛായയായിരുന്നിട്ടും അയ്യപ്പൻറെ അമ്പലത്തിൽ മാത്രം അവളൊരു കേരളത്തനിമ കണ്ടു. അയ്യപ്പൻറെ സ്ഥലത്തെ…

അവതാരിക

ഇന്ന് മകൾ അവളുടെ പുസ്തകം എഴുതിത്തീർത്തു! എപ്പോഴുമെന്നപോലെ ഞാൻ അവളറിയാതെ അതിന്റെ അവസാന അധ്യായവും വായിച്ചു. അവളുടെ കാഴ്ചപ്പുറത്തല്ല എന്റെ ലോകമിന്ന്. എന്നാലും അവളെന്റെ കണ്ണിലൂടെയും ചിലതു നോക്കിക്കണ്ടെന്ന് ആ അക്ഷരങ്ങൾ വിളിച്ചുപറയുന്നു. സന്തോഷം..എന്നാലുമത് പൂർണ്ണമായും ശരിയുമല്ല. അച്ഛന്റെ മനസ്സറിയുന്നു എന്ന്…

സ്വർഗ്ഗത്തിലൊഴുകുന്ന പുഴ

സാധാരണയുള്ള പാതിമയക്കമല്ല, ആഴമുള്ള ഉറക്കം തന്നെയായിരുന്നു. അപ്പോഴാണ് കൗസർ വന്നത്. വ്യക്തമായൊന്നും പറയാതെ ഒരു സാന്നിധ്യമറിയിച്ചു പോയ അവനെ ഞാൻ പേരെടുത്തു വിളിച്ചു. പിൻവിളി പ്രതീക്ഷിക്കുന്നില്ലെന്ന മട്ടിലവൻ അപ്രത്യക്ഷനായി; എന്റെ ഉറക്കം പൂർണ്ണമായ ഉണർച്ചയിലേക്കും.. പകലെപ്പോഴോ കൗസർ എന്ന പേര് ഓർമ്മയിൽ…

പേടി

ഒരത്യാവശ്യം പ്രമാണിച്ചുള്ള യാത്രയാണ് നാട്ടിലേയ്ക്ക്. സാരഥി, വർഷങ്ങളായി അങ്ങോട്ടുള്ള യാത്രയിൽ വണ്ടിയോടിക്കുന്ന സുഹൃത്താണ്. പറഞ്ഞ സമയം കഴിഞ്ഞ് അരമണിക്കൂറോളം താമസിച്ചെത്തിയ സുഹൃത്ത് എത്തുമ്പോഴേ അറിയിച്ചു, രണ്ടര മണിക്കൂറിനകം തനിക്കു തിരികെ എത്തണമെന്ന്. വേറൊരു ഓട്ടം പോകാനുണ്ട്, ഒരപ്പൂപ്പനെയും അമ്മൂമ്മയേയും നേരമിരുട്ടും മുൻപ്…

യാത്ര പറയാതെ

പാലക്കാട്‌ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുമ്പോൾ ശ്യാംമോഹന് അപരിച്ചതത്വം തീരേ തോന്നിയില്ല. അരുണയുടെ വാക്കുകളിലൂടെ അത്രെയേറെ പരിചിതമായിരുന്നു ആ നാടിന്റെ മുക്കും മൂലയും. സെക്കൻഡ് പ്ലാറ്റ്ഫോംമിൽ നിന്നും ഓവർബ്രിഡ്ജിന്റെ പടികൾ കയറുമ്പോൾ, തന്നോട് ഫോണിൽ സംസാരിച്ചുകൊണ്ട് പടികൾ കയറി മുകളിൽ നിന്നും കാണുന്ന…

ഞാൻ കണ്ട സ്വപ്നം

ഒരു ദിവസം എന്റെ അച്ഛന് പാരച്യൂട്ടിൽ പോകണമെന്ന് ആഗ്രഹമുണ്ടായി.എല്ലാരെയും വിട്ട് ബൈ ബൈ പറഞ്ഞ് അച്ഛൻ പോയി.അപ്പോൾ മഴ പെയ്തു.അച്ഛന് പേടിയായി.ആരും വന്നില്ല, അച്ഛനെ രക്ഷിക്കാൻ.വീട്ടുകാർ എല്ലാരും അച്ഛനെ കാത്തിരുന്നു.അപ്പോൾ അച്ഛൻ തിരിച്ചുവന്നു.എല്ലാർക്കും സന്തോഷമായി അതീതFirst StandardMother India Public School,…

മനസ്സിലെ മഞ്ഞുതുള്ളി (ചെറുകഥ)

“ഇതെന്താ ഈ പാതിരാത്രി, ഒരു മുന്നറിയിപ്പുമില്ലാതെ.”വാതിലിനപ്പുറം ബാഗും തോളിലിട്ട് നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ശ്യാമിനെ നോക്കി അവൾ പകച്ചു.“എനിക്കിപ്പോ നിന്നെ കാണണമെന്ന് തോന്നി. ഞാനിങ്ങു പോന്നു”“അങ്ങനെ ചാടിയിറങ്ങി പോരാൻ പറ്റിയ പ്രായം തന്നെ.”“വയസ്സ് എന്നത് വെറും നമ്പർ മാത്രമാണെന്ന് പറഞ്ഞു കേട്ടിട്ടില്ലേ.…

തുടർച്ച…

മാതൃത്വം പ്രണയം എന്നീ നൈർമല്യമേറിയ വികാരങ്ങള്‍ക്ക് അടിമപ്പെടാത്ത സ്ത്രീ ഭൂമിയില്‍ അപൂര്‍വ്വമാണ്. തന്‍റെ ജീവിതവും വിഭിന്നമല്ല സുവര്‍ണ്ണയോര്‍ത്തു.അവളുടെ കഴിഞ്ഞ കാലം പഴയ നാലുകെട്ടിനുള്ളിലെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ കൊളുത്തി വച്ചൊരു തിരിനാളം പോലെ പരിശുദ്ധമായിരുന്നു. വിവാഹവും മാതൃത്വവും അവളെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. പക്ഷെ ആ…

error: Content is protected !!