പട്ടുനൂൽ

പാതിരാത്രി വീട്ടിലെ ടെലഫോൺ മണിമുഴക്കി. ട്രിണീം…ട്രിണീം… പഴേ മോഡൽ കറക്കുന്ന ഡയലുള്ള ഫോണാണ്. ഒച്ച അപാരം. ഉറക്കത്തിന്റെ നിശബ്ദതയിൽ കൂപ്പുകുത്തിക്കിടന്ന വീടൊന്നാകെ ഉണർന്നു. കൂട്ടുകുടുംബമാണ്. ഗൃഹാന്തരീക്ഷത്തിലുണ്ടാകുന്ന ചെറിയൊരസ്വസ്ഥതയും ഒരുപാടംഗങ്ങളുടെ ഉറക്കം കളയും. ഫോണിരിക്കുന്ന മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മാവൻ ഫോണെടുത്തു. തൊട്ടു ചേർന്നുള്ള…

നാട്ടുഭാ(പാ)ഷ(ഷാ)ണങ്ങൾ

പുലർന്ന് ആറേഴു നാഴിക കഴിഞ്ഞെങ്കിലും ഇരുട്ട് പൂർണ്ണമായും വിട്ടൊഴിയാതെ നിന്നിരുന്ന ഒരു ഫെബ്രുവരി മാസത്തിലാണ് മൂന്നു ബൈക്കുകൾ കുതിച്ചെത്തി ടാർ റോഡുകഴിഞ്ഞ് ചെമ്മൺപാതയിലേക്കുള്ള തുടക്കത്തിൽ സഡൻ ബ്രേക്കിട്ടത്! മലഞ്ചരിവിൽ മഞ്ഞ് കനത്തുകിടന്നിരുന്നതിനാൽ ബൈക്കുകൾ തീരെ അടുത്തെത്തിയിട്ടേ കാണാനാവുന്നുണ്ടായിരുന്നുള്ളൂ. ആ നാട് അങ്ങനെയാണ്;…

നീർക്കുമിളകൾ

ഉദിച്ചുയരുന്ന സൂര്യന്റെ സൗന്ദര്യം ആസ്വദിച്ച് നാരായണൻ പുഴപടവിൽ ഇരുന്നു. പ്രഭാത സൂര്യന്റെ സൗന്ദര്യം ഏറ്റുവാങ്ങി വളപട്ടണം പുഴ അന്നും സുന്ദരിയായി അയാൾക്ക്‌ മുന്നിൽ ഒഴുകി. എത്ര കാലമായി ഈ പുഴയുടെ കൂടെ ജീവിതം ഒഴുകുന്നു. ബാല്യവും കൗമാരവും യൗവ്വനവും, ഇപ്പോൾ ഇതാ…

മണികണ്ഠൻ

മാർ ഗ്രിഗോറിയോസ് കോളേജിന്റെ മുന്നിൽ ബസിറങ്ങുമ്പോൾ ദീർഘമായ യാത്രയുടെ ക്ഷീണവും പെടലി വേദനയും മണികണ്ഠനൊപ്പം കൂടിക്കഴിഞ്ഞിരുന്നു. തൊടുപുഴ വരെ ലോറിയിലായിരുന്നു യാത്ര. തൊടുപുഴയിൽ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറിയത്. തിരുവനന്തപുരത്തേക്ക് ആദ്യമായാണ്. ദീർഘമായ യാത്ര ശരീരത്തെ ആകെയൊന്നുലച്ചിരുന്നു. ക്ഷീണം മാറാൻ ഒരു…

കള്ളനും പോലീസും

“ഡോ താനൊക്കെ എന്ത് ഉണ്ടാക്കാനാടോ പോലീസ് എന്നും പറഞ്ഞ് കാക്കി ഇട്ടോണ്ട് നടക്കുന്നത്.”ജില്ലയിലെ മൂന്ന് ഡി.വൈ.എസ്.പി മാരെയും വിളിച്ച് ചേർത്തുള്ള റൂറൽ എസ്.പി വിനോദിന്റെ മീറ്റിംഗ് ആണ്. അയാളുടെ ദേഷ്യം കണ്ട് മുൻപിലിരിക്കുന്ന മൂന്ന് പേരും കണ്ണ് തള്ളിയിരിക്കുകയാണ്.“ഡോ സക്കീറെ, കഴിഞ്ഞയാഴ്ച…

പരേതന്റെ ആത്മഗതങ്ങൾ

ഞാൻ സക്കറിയ.മുഴുവൻ പേര് കുന്നുമ്മൽ പി സക്കറിയ. പേരിലുള്ള ‘പി ‘ എന്റെ ചാച്ചൻ പൗലോസിനെ ഉദ്ദേശിച്ചാണ് വച്ചിരിക്കുന്നത്. പേര് കേൾക്കുമ്പോൾ തന്നെ ഞാനൊരു തറവാടി നസ്രാണിയാണെന്ന് പറയാതെ മനസ്സിലായി കാണുമല്ലോ. അപ്പനപ്പൂപ്പന്മാരായി ഉണ്ടാക്കിയ സ്വത്ത് ഞാൻ ഒന്നുകൂടെ വിപുലീകരിച്ചു പാലായിൽ…

നിറം മാറുന്നവർ

മയൂരി കമ്പ്യൂട്ടറിനു മുന്നിൽ നിന്ന് എഴുന്നേറ്റ് കൈകൾ സ്ട്രെച് ചെയ്തു. കമ്പ്യൂട്ടറിനു മുന്നിൽ തുടർച്ചയായി കുറേ നേരം ഇരിക്കാതെ ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് സ്ട്രെച് ചെയ്യണം എന്ന ഡോക്ടറുടെ ഉപദേശം അവൾ യാന്ത്രികമായി പാലിക്കാറുണ്ട്. റൂമിൽ ഒന്ന് ചുറ്റി നടന്നതിനുശേഷം കണ്ണുകൾക്ക്…

ഒരു നുള്ള് കഥ

ഞാൻ ഒരു കഥ പറയാം… ഓരോ കഥകളും, അതിൻ്റെതായ ഒരു ദൗത്യം നിർവ്വഹിക്കുന്നു എന്ന് വേണം കരുതാൻ. പറയുവാനുള്ള കഥയും അതിൻ്റെ ദൗത്യവും തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. നിത്യമായ മടിയുടെ ഭാരം ചുമക്കുന്ന ഞാൻ ഇങ്ങനെ ഒരു ധർമ്മം ഏറ്റെടുക്കുന്നതിൽ ഒരു…

അരുണോദയം

വൃന്ദാവനത്തിലെ രാധാവല്ലഭ ക്ഷേത്രം.കണ്ടു മടുത്ത ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിൽ ക്ഷേത്രത്തെ കാണാൻ ശ്രമിക്കുകയായിരുന്നു അയാളുടെ ക്യാമറ. തുരുതുരെ ക്യാമറ കണ്ണുകൾ തുറന്നടഞ്ഞു.അതിനിടയിൽ എപ്പോഴോ ക്ഷേത്രനടയിൽ സാരി അലസമായി പുതച്ചു പരിസരം മറന്നു നിന്ന അവളും ക്യാമറയിൽ പതിഞ്ഞു!ഫോട്ടോ സൂം…

കൂട്ടുകാരി

അവൾ കരയുകയായിരുന്നു….നിസ്സഹായയായി.അവളുടെ കണ്ണുകൾ മഴക്കാലത്തു നിറഞ്ഞൊഴുകുന്ന പുഴപോലെയായിരുന്നു.അവൻ അവളെ നോക്കി മിണ്ടാതിരുന്നു.പതിവുപോലെ അന്നും അവന് അവളുടെ സങ്കടത്തിന്റെ കാരണം മനസ്സിലായില്ല.എങ്കിലും അവളുടെ സങ്കടത്തിന് കൂട്ടായി, കാരണം അവളെ കരയാൻ പഠിപ്പിച്ചത് അവനായിരുന്നു. നോക്കിയിരുന്നപ്പോൾ മനസ്സിൽ അവളുടെ ചിരിക്കുന്ന ഒരു മുഖം തെളിഞ്ഞു…

error: Content is protected !!