വാക്ക്

ഞാൻമൗനത്തിൻ്റെആകാശ ശോണിമനീയൊരുവാക്കിൻ്റെ പക്ഷിയാവുക…പറന്നുയരാൻമാടി വിളിക്കുന്ന ആകാശം…ചിറകു മുളച്ച വാക്കുകൾക്ക് തളർച്ച …ഉടലിൽ .. ഉയിരിൽ..സ്വപ്നങ്ങളിൽവാക്കുകൾക് ശാന്തി..കരുണയിലും വാത്സല്യത്തിലുംവാക്കുകൾക്ക്ആർദ്രത …സ്നേഹത്തിൽ വാക്കുകൾക്ക് മിതത്വം..പ്രണയത്തിൽ അസ്തമയ ശോഭ ..സൗഹൃദങ്ങളിൽപങ്കുവയ്ക്കലിൻ്റ ആഴം..ദു:ഖങ്ങളിൽ മിഴിനീരിൻ്റെ തിളക്കം ..നിൻ്റെ സംയമനത്തിൻ്റെ ഭൂമികയിൽഞാൻ നട്ട വാക്കുകൾഎൻ്റെ ആകാശങ്ങളിലേക്ക്ചില്ലകൾ വിടർത്തി ..പടരാൻ…

ഏച്ചുകൂട്ടിത്തഴയ്ക്കുന്ന കൗശലം

മണ്ണപ്പം ചുട്ടുവിളമ്പിയ-തുണ്ണണമെന്നു ശഠിയ്ക്കുമ്പോൾ,മരമണ്ടനെ മണ്ടയ്ക്കിട്ടു-കിഴുക്കാനൊന്നു മടിച്ചെന്നാൽ, മതമിങ്ങനെ മതിയിലെ-യർബുദമായി പടർന്നതുപോൽ,മണ്ണുണ്ടും മണ്ണിലുരുണ്ടും-മണ്ണുണ്ണികളാവാം.. കണ്ടില്ലേ, കഥകളിൽനിന്നും-കനലു പിറക്കണു, കലകളൊടുങ്ങണു-കാർന്നോന്മാർ നട്ടതിലൊക്കെ-പേട് ഫലങ്ങൾ കായ്ച്ചുതുടങ്ങി. ആരാണ്ടേതാണ്ടൊരു കാല-ത്തെങ്ങാണ്ടെഴുതിയ ഭാവനകൾ,നിനവുകടഞ്ഞുരുട്ടി, നഞ്ചും-കലർത്തിയിന്നു വിളമ്പുന്നു. വിഷമയമായോരോ, മനുജ-വിചാരവുമരുതാത്തതിരുകളായ്,പകനിറയണ മനസ്സുകൾ പുകയണു-തമ്മിലുടക്കും ബന്ധങ്ങൾ.. അതിരുകളുടെ ചിന്തകളില്ലാ-ത്തനുഭവമല്ലേ സൗഹാർദം,അരുതായ്മകൾ കൂട്ടിക്കെട്ടിയ-കാട്ടിക്കൂട്ടലിനെന്തർത്ഥം.…

അച്ഛനില്ലാത്ത പെൺകുട്ടി

അച്ഛനില്ലാത്തപെൺകുട്ടിക്ക്ചുളുങ്ങിപ്പോയപ്യാരിമുട്ടായിയുടെകടലാസിൻറെ രൂപമാണ്.നിവർത്തിയും മടക്കിയുംനിറം മങ്ങിമങ്ങി. ചുളിവുമാറാൻബുക്കിന്റെ ഒത്തനടുക്കിൽമുട്ടായികടലാസ് വെക്കും.അടുത്ത പേജിൽ ഒരുമയിൽപ്പീലിയുണ്ടാവും,മാനം കാണാതെ!! മുറ്റത്തേക്കിറങ്ങികാജാബീഡിയുടെകുറ്റിയോ മുറുക്കാൻറെചെല്ലമോ വരാന്തയിലുണ്ടോയെന്നുനോക്കും. മുറ്റത്തിരിക്കുന്നഹെർക്കുലീസ് സൈക്കിൾവെറുതെ തുടച്ചുവെക്കും. ഒരു തുടം കട്ടൻകാപ്പിയുടെപങ്ക്, പാത്രത്തിൻറെ അരുകിൽരാവിലെ കണ്ണുതിരുമ്മി ഉണ്ടോയെന്നുനോക്കും. അശയിൽ തൂക്കിയഷർട്ടുകൾ വെറുതെമണത്തുനോക്കും. സന്ധ്യക്ക്കപ്പലണ്ടി മിഠായിയുടെപൊതിക്കായ് നോക്കിയിരുന്ന്നാമം ജപിക്കും.…

വഴിവിളക്ക്

പുൽമൂടി ഉടൽ മുറിഞ്ഞൊരാവഴിയരികിൽആസന്നമരണം കാത്ത്വെളിച്ചം വിതറി നിൽക്കുന്നുണ്ടൊരുവഴി വിളക്ക്,ചിതൽ തിന്നൊരാ മരക്കാലിൽസമരചരിത്രം അയവിറക്കികാറ്റിൽ നിറംമങ്ങി പാറുന്നൊരു കൊടികാടും മരവും നഷ്ടപ്പെട്ടൊരു കിളികൂടുകൂട്ടി മുട്ടയിട്ട്കാവലിരിക്കുന്ന മാതൃത്വം കാലം നൽകിയ മുറിപ്പാടുകളിൽഉപ്പു വിതറി കടൽക്കാറ്റ്ഇനിയും വെളിച്ചം തിരയുന്നവർക്കായിതലയിൽ ജീവഭാരവുമേറിപേമാരിയും വെയിലും നേരിട്ട്ഇപ്പോഴും വഴികാട്ടുന്നവിപ്ലവം വഴിപോക്കരെല്ലാംവഴിമാറി…

കുഞ്ഞൂട്ടന്റെ ഓണസ്വപ്നങ്ങൾ..

മഴവന്നു പുഴ നിറഞ്ഞൊഴുകി –യീ ദാരിദ്ര്യ ചുഴിയിലോ ജീവിതത്തോണിയാടി..കരിമുഖമേന്തിയ കർക്കടം മാറുവാൻഇനിയെത്ര നാളുകൾ കാക്കണം ഞാൻ! മുറ്റത്ത് പൂക്കാലം തീർക്കണം, ആകാശംതൊട്ടോടാൻ ഊഞ്ഞാലു കെട്ടിടേണംപുത്തനുടുപ്പുകൾ വാങ്ങണം കേമനായിപത്രാസു ചോരാതെ യാത്ര പോണം!പട്ടിണിപ്പാത്രമുടച്ചൊരു നാക്കിലമൊത്തം രുചിക്കൂട്ടു മുന്നിൽ വേണംകൂട്ടരോടൊക്കെയും സദ്യതൻ മേന്മ-കളേറ്റ മൂറ്റത്തോടെ…

ഏകാലാപനങ്ങൾ…

ജീവനില്ലെന്നു കരുതിയവ പോലും പലതും എന്നോട് മിണ്ടാറുണ്ടാവണം…കാതോർത്തിരിക്കാൻ എന്നിലെ കേൾവിക്കാരി എന്നേ മരിച്ചുകഴിഞ്ഞു…കടലോളമുരിയാടാൻ കഥകളെന്നിലൊരുപാടുണ്ടെന്നാകിലും നിഴലനക്കമായ് പോലും കടന്നു വന്നതില്ലയാരും.. ആർദ്രത നിലവിളക്കുതിരിപോൽ പ്രതീക്ഷയുടെ നാളം തെളിയിച്ച പ്രിയമാർന്ന രൂപമിന്നൊട്ടകലെയാണ്.. പറയുവാനേറെയുണ്ടാകയാൽ കേൾക്കാനെനിക്കു നേരമില്ല…ഒരു ജന്മത്തോളം വാതോരാതെ സ്വയം മറന്നുരിയാടണം…ഇല്ല.. എന്നിലിനി…

ഭ്രമം

നമ്മളിൽ അന്യോന്യം മനസ്സിലാകാതെ പോകുന്ന നിമിഷങ്ങളെ നമുക്ക്‌ ഭ്രാന്ത്‌ എന്നു വിളിക്കാം. ഓർമ്മപ്പെടുത്തലുകളുടെയും ദീർഘമാകാത്ത നൊമ്പരങ്ങളുടെയും, സുദീർഘമായ ചിന്താധാരകളുടെ പുതിയ നാമ്പിടലിന്റെയും നല്ല നിമിഷങ്ങളായി നമുക്കതിനെ നിർവചിക്കാം.. വളർച്ച മുറ്റിയ ഒരു ചെടി മറ്റൊരു വന്മരത്തോടു ചേർന്ന് വളരുമ്പോൾ ഉണ്ടാകുന്ന തളിരാർന്ന…

ദൈവം

ദൈവം എന്നത്‌ നമ്മുടെ ശുഭകാലങ്ങളിൽ പലപ്പോഴും തീരെ പരിചയമില്ലാത്ത ഒരാളാണ്. എന്നാൽ പരിഹരിക്കാനാവാത്തതോ, പ്രതീക്ഷിക്കാനാവാത്തതോ, മനസിലാക്കാനാകാത്തതോ ആയ ചിലകാര്യങ്ങൾ നമ്മുടെ മുന്നിൽ ചില്ലുപാത്രങ്ങളുടയും പോലെ പൊടിഞ്ഞുവീഴുമ്പോൾ നമ്മൾ അയാളെ പരിചയപ്പെടാൻ ശ്രമിക്കുന്നു. ഉടഞ്ഞതെല്ലാം സാവധാനം പെറുക്കിക്കൂട്ടാൻ അയാളെ കൂട്ടുപിടിക്കുന്നു. ഈ കാരണങ്ങളിലൂടെ…

സ്വം

എനിക്ക്‌ കിട്ടിയതല്ലാതെ ഒന്നുമെനിക്ക്‌ തരാനില്ല.. കാരണം, നിന്നെ കണ്ടപ്പോഴേയ്ക്കും എന്നിലെ ‘ഞാൻ’ പ്രസവം നിർത്തിയിരുന്നു.. എനിക്കിനി സഹശയനങ്ങളില്ല, ആത്മരതികളില്ല..എനിക്കിനി മനോമലമില്ല, ആർത്തവ രാവുകളില്ല..എന്റെ തുടയിൽ രക്തം കട്ടപിടിക്കില്ല..എന്റെ ഹൃദയം പ്രണയാവേശത്തിൽ കൊതിപിടിപ്പിക്കില്ല.. ഞാൻ നീ ആയി.. നീ ഞാനായി.. നമ്മൾ ഒന്നായി..നമ്മളിൽ…

വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്..

ദിനവും; ഉടലിനെ അഴിച്ചുവെച്ച്ഉയിരിനെ നനച്ചുടുക്കുന്നവൾതിരകളെ അമർത്തിവെച്ച്,കടലെടുത്തുപോയതിനെമറന്നുപോയെന്ന്…വെറുതെ… അത് നമ്മളല്ലേ എന്ന് വെറുതേ ഓർമിപ്പിക്കുന്നു ജ്യോതിയുടെ ‘ഉയിർനനച്ചുടുക്കുന്നവൾ’!ജീവിതത്തിന്റെ പലതലങ്ങളിലേയ്ക്ക് അനായാസമായി കൈപിടിച്ചു നടത്തിക്കുന്ന, ഹൃദയം തൊട്ടുതഴുകിപ്പോകുന്ന മുപ്പത്തിയഞ്ചു കവിതകളുടെ സമാഹാരമാണ് ജ്യോതിലക്ഷ്മി ഉമാമഹേശ്വരന്റെ ‘വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്’ എന്ന കവിതാസമാഹാരം. ജ്യോതിയുടെ കവിത…

error: Content is protected !!