വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്..

ദിനവും;

ഉടലിനെ അഴിച്ചുവെച്ച്
ഉയിരിനെ നനച്ചുടുക്കുന്നവൾ
തിരകളെ അമർത്തിവെച്ച്,
കടലെടുത്തുപോയതിനെ
മറന്നുപോയെന്ന്…
വെറുതെ…

അത് നമ്മളല്ലേ എന്ന് വെറുതേ ഓർമിപ്പിക്കുന്നു ജ്യോതിയുടെ ‘ഉയിർനനച്ചുടുക്കുന്നവൾ’!
ജീവിതത്തിന്റെ പലതലങ്ങളിലേയ്ക്ക് അനായാസമായി കൈപിടിച്ചു നടത്തിക്കുന്ന, ഹൃദയം തൊട്ടുതഴുകിപ്പോകുന്ന മുപ്പത്തിയഞ്ചു കവിതകളുടെ സമാഹാരമാണ് ജ്യോതിലക്ഷ്മി ഉമാമഹേശ്വരന്റെ ‘വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്’ എന്ന കവിതാസമാഹാരം.

ജ്യോതിയുടെ കവിത ഒരു ഗ്യാരന്റിയാണ്; എപ്പോഴൊക്കെയോ നമ്മളും കടന്നുപോകുന്ന, ഇപ്പോഴും കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ജീവിതാവസ്ഥകളുടെ സരളവും അതേസമയം ശക്തവുമായ നേരാവിഷ്കാരം! ഒറ്റവായനയിൽ ഉള്ളിൽ പതിഞ്ഞു പോകുന്ന കവിതകൾ… ഒരുപാടു നേരം ചേർന്നുനിൽക്കുന്ന, ‘മൗന’മായി നമ്മോട് സംവദിക്കുന്ന വരികൾ..

വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്..(കവിതാസമാഹാരം)

പ്രസാധകർ : ലോഗോസ് ബുക്സ്.

error: Content is protected !!