വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്..

ദിനവും; ഉടലിനെ അഴിച്ചുവെച്ച്ഉയിരിനെ നനച്ചുടുക്കുന്നവൾതിരകളെ അമർത്തിവെച്ച്,കടലെടുത്തുപോയതിനെമറന്നുപോയെന്ന്…വെറുതെ… അത് നമ്മളല്ലേ എന്ന് വെറുതേ ഓർമിപ്പിക്കുന്നു ജ്യോതിയുടെ ‘ഉയിർനനച്ചുടുക്കുന്നവൾ’!ജീവിതത്തിന്റെ പലതലങ്ങളിലേയ്ക്ക് അനായാസമായി കൈപിടിച്ചു നടത്തിക്കുന്ന, ഹൃദയം തൊട്ടുതഴുകിപ്പോകുന്ന മുപ്പത്തിയഞ്ചു കവിതകളുടെ സമാഹാരമാണ് ജ്യോതിലക്ഷ്മി ഉമാമഹേശ്വരന്റെ ‘വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്’ എന്ന കവിതാസമാഹാരം. ജ്യോതിയുടെ കവിത…

പ്രണയ സംവാദം….

അവനും ഞാനുംരണ്ടു ഗണക്കാരായിരുന്നു..നന്മയുറച്ച അസുരനോടൊപ്പംതിന്മ തെണ്ടി ചാപ്പകുത്താനൊരുദേവനായ് ഞാനും.. ഞാൻ കൈയിലൊരുകവിത പുണരുമ്പോൾഅവൻ ‘ചർച്ചിലിന്റെനുണഫാക്ടറി’യെപറ്റി വാചാലനാകും… ഞാൻ തൂലികയൊന്നുകുടഞ്ഞെറിഞ്ഞുചിതറിവീണ വാക്കുകളെചേർത്തുവയ്ക്കാൻവെമ്പുമ്പോൾഅവൻ ഷേക്സ്പിയറിന്റെഹാംലെറ്റിനെ വാഴ്ത്തും… നടവഴികളിലൊക്കെആത്മഹർഷം നൽകും സുമങ്ങളെ തൊട്ടുതഴുകുമ്പോൾഅവയുടെ ക്ഷണികജീവിതങ്ങളെപറ്റിയോർത്തു മൗനം മൂടുമ്പോൾഅവൻ ഒന്നാംലോകമഹായുദ്ധംഅവസാനിപ്പിച്ചവേഴ്സായിസന്ധിയുടെകപടതയെപ്പറ്റി പിറുപിറുക്കും… പ്രണയലേഖനങ്ങളിലെപൈങ്കിളികളിൽഅടയിരുന്നു പെറ്റുകൂട്ടിസ്നേഹം കുറയുന്നെന്ന്പരിഭവമോതുമ്പോൾപഞ്ചപാണ്ഡവന്മാരുണ്ടായിട്ടുംപൊതുസദസിൽതുണിയുരിയപ്പെട്ടപാഞ്ചാലിയുടെദുരവസ്ഥയെ പറ്റി…

എന്റെ നിഴൽച്ചിത്രത്തിന് ഏതാനും വരകൾ..

വിലാസം മാറിഎഴുതിപ്പോയ വരികളുടെഗതിവിപര്യയം എന്നും നിനക്കായിരുന്നുഅപാരതയുടെ ഉൾത്തുടുപ്പിന്നന്വേഷണങ്ങളിൽമൊഴി തെരഞ്ഞിറങ്ങുമ്പോൾനിന്റെ , ഉറവ വറ്റാത്ത പെരുംപുണ്യത്തിന്റെ പാലംസൗരദുഖത്തിന്റെ പേരിടാനാവാത്ത സമസ്യകൾചോരവാർന്നുഴലുമ്പോൾആകാശദൂത് മറന്ന് ലന്തപ്പഴം പറിക്കുന്നബാല്യപ്പെരുമയുടെ മാമ്പഴസ്മൃതികൾആരോ ഓതിത്തന്നുറപ്പിച്ച പഴഞ്ചൻ ഗുണകോഷ്ഠകങ്ങളിൽസൂര്യകാന്തിപ്പൂവിന്റെ , മഴയുടെ , മണ്ണിരയുടെത്രിസന്ധ്യത്തിരിയുടെ,അമ്മയുടെ വിയർപ്പിന്റെപുണ്യംപെരുത്ത സുഗന്ധപൂരം പൂതപ്പാട്ടിലലിഞ്ഞു ,തോട്ടിന്കരയിൽ ഒന്നാമനായിക്കുളിച്ചുകഞ്ഞിപ്പശയുള്ള…

ആറു കാൽപ്പാടുകൾ..

1*അമ്മയ്ക്കായ്പിചണ്ഡത്തിൽ വച്ചുതെളിയാതെ വരച്ചആദ്യത്തെ ചേവടി2*മണ്ണിലൂന്നിഇക്കിളിയിട്ട്ഒറ്റക്ക് വരച്ചആദ്യത്തെ വിരൽച്ചിത്രം3*കാൽക്കുഴകൾക്ക്ശക്തിപ്പോരാഞ്ഞുകൂട്ടു വിളിച്ചൊരുത്തൻഞെരിച്ചു വച്ചകാലിലെ പതിഞ്ഞഞരമ്പിന്റെ ഇലയടയാളം4*കുഞ്ഞിച്ചുവടിനുകൂട്ടായ്ച്ചെന്ന്വഴിക്കാട്ടിയസ്നേഹചിത്രം…5*ഊന്നി നിൽക്കാൻകാലിനൊപ്പമൊരുവടിക്കൂടി ചേർത്തുവച്ചഅവ്യക്തതയുടെനിഴൽവര6*ആരോ ഒരാൾഅളന്നുവച്ചകള്ളകണക്കിന്റെആറടി മയക്കം ദത്താത്രേയ ദത്തു

error: Content is protected !!