ആറു കാൽപ്പാടുകൾ..

1
*
അമ്മയ്ക്കായ്
പിചണ്ഡത്തിൽ വച്ചു
തെളിയാതെ വരച്ച
ആദ്യത്തെ ചേവടി
2
*
മണ്ണിലൂന്നി
ഇക്കിളിയിട്ട്
ഒറ്റക്ക് വരച്ച
ആദ്യത്തെ വിരൽച്ചിത്രം
3
*
കാൽക്കുഴകൾക്ക്
ശക്തിപ്പോരാഞ്ഞു
കൂട്ടു വിളിച്ചൊരുത്തൻ
ഞെരിച്ചു വച്ച
കാലിലെ പതിഞ്ഞ
ഞരമ്പിന്റെ ഇലയടയാളം
4
*
കുഞ്ഞിച്ചുവടിനു
കൂട്ടായ്ച്ചെന്ന്
വഴിക്കാട്ടിയ
സ്നേഹചിത്രം…
5
*
ഊന്നി നിൽക്കാൻ
കാലിനൊപ്പമൊരു
വടിക്കൂടി ചേർത്തുവച്ച
അവ്യക്തതയുടെ
നിഴൽവര
6
*
ആരോ ഒരാൾ
അളന്നുവച്ച
കള്ളകണക്കിന്റെ
ആറടി മയക്കം

ദത്താത്രേയ ദത്തു

Leave a Reply

Your email address will not be published.

error: Content is protected !!