പുസ്തകം- എൻറൊ

പുസ്തകം- എൻറൊഇനം-കവിതാസമാഹാരംകവി-റാസിപ്രസാധകർ-ബ്ലാക്ക്ലാഷ് പബ്ലികാവില-150പേജ്-112 നിങ്ങളുടെ മുന്നിൽ ഇന്നു പരിചയപ്പെടുത്തുന്ന പുസ്തകം തിരോന്തോരത്തെ ജീവിതകവിതസിറാ റാസിയുടെ രണ്ടാമത്തെ ‘കവിതാജീവിതസമാ-ആഹാരം’ ‘എൻറൊ’യാണ്. ഭാഷയുടെ പരിണാമമാണോ അതോ മനുഷ്യന്റെ പരിണാമമാണോ കവിതകൾ എന്നു തോന്നിപ്പോകുന്നവിധംതന്റെ സ്വതസിദ്ധമായ ശൈലിയിൽ നാട്ടുവർത്തമാനങ്ങളുടെ, ജീവിതഗന്ധിയായ അനുഭവങ്ങളുടെ കാഴ്ചകളെ‘കബിതയായി’എഴുതി കവിതകളെത്തന്നെ വെല്ലുവിളിക്കുന്ന…

സ്പർശം

ആദ്യസ്നേഹത്തിലേയ്ക്കുള്ള തിരിച്ചുവിളികളാണു ഒരോ തലോടലുകളും. മനുഷ്യർ ചിലപ്പോൾ ഒരിക്കലും വിടരാത്ത മൊട്ടുകളാകുന്ന “ക്ലിസ്റ്റോഗമി” ആകാറുമുണ്ട്‌. മണ്ണിനടിയിൽ പൂഴ്‌ന്നുകിടന്ന്, അവയെല്ലാം വേരുകളിൽ പുഷ്പങ്ങളായി തീരുന്നുമുണ്ട്. പക്ഷേ സൂര്യവെളിച്ചം അവയെ പുൽകാറില്ല. മുലക്കണ്ണുവരെ എത്തിനോക്കിയിട്ട്‌ മരിച്ചുപോകുന്ന ശിശുക്കളെപ്പോലെ.. മാസങ്ങൾ ഇരുട്ടിലിങ്ങനെ മയങ്ങി കാത്തിരുന്നിട്ട്‌ ഉടയവൻ…

കുട്ടിപ്പാട്ട്

പാട്ടൊന്നു പാടുവാൻ കൂടാത്ത പൈങ്കിളീപുന്നെല്ലിൻ പാടത്ത് പാറുന്ന തേൻകിളീപാറിപ്പറന്നു നീ പൂന്തേനുണ്ണുവാൻപൂമരക്കൊമ്പിലേക്കൊന്നു വായോ… ആലോലം താലോലം ഓലെഞ്ഞാലിക്കിളീആടിക്കളിക്കുന്ന പഞ്ചവർണക്കിളീആകാശക്കൊമ്പിലേക്കൂയലിട്ടാടുവാൻആടുന്നൊരോലമേലൊന്നു വായോ.. മാനത്ത് കാറൊന്നു പൂക്കണ കണ്ടേമാരിവിൽപ്പൂങ്കൂല മിന്നണ കണ്ടേമിന്നലും ധുംധുഭിനാദവും വന്നേമയിലാടുംകുന്നിലേക്കാടിവാ മയിലേ.. കളകളനാദം നിരനിരയായ് കേട്ടുംകാറ്റിൻ കൈകളെ തഞ്ചത്തിൽ തൊട്ടുംകൈതോലക്കയ്യിൽ…

അച്ഛൻ

ഒന്നിനും വ്യക്തമായ കാരണങ്ങളില്ല.. യുക്തിയുടെ അതിഭാവുകത്വമില്ല.. ബഹളമയമായ സങ്കടമില്ല.. സന്തോഷത്തിന്റെ ആധിക്യമില്ല.. ഉള്ളു കലങ്ങിയിരിക്കുമ്പോഴും “ഞാനുണ്ട്” എന്ന് എല്ലാവരോടും ആ മുഖം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.. പുലരിയിൽ മുറ്റത്തേയ്ക്ക് കുഞ്ഞിനെ ഇറക്കി വിട്ടിട്ട് ഇമവെട്ടാതെ അവനെ ഉറ്റുനോക്കിയിരിക്കും.. പെൺകുട്ടികളെ ദൂരേയ്ക്ക് പഠിക്കാൻ പറഞ്ഞയയ്ക്കുമ്പോൾ…

പ്രാര്‍ത്ഥന

പ്രാര്‍ത്ഥിക്കാം… ചുറ്റും ഞെരുങ്ങി വെറുപ്പിലും അറപ്പിലും ശ്വാസംമുട്ടുമ്പോഴും,തിരിച്ചു വെറുക്കാതിരിക്കുന്നവരെ ഓര്‍ത്ത്.. കഠിനപരിസരം വിദ്വേഷപൂര്‍വ്വം ഒരുങ്ങിയിട്ടും,സ്നേഹപരിസരം സൃഷ്ടിക്കാന്‍ പാടുപെടുന്നവരെ ഓര്‍ത്ത്.. കരിയാതുറയുന്ന മുറിപ്പാടുകള്‍ക്കു മുകളില്‍,എന്നും പൂക്കള്‍ വിരിയിക്കുന്നവരെ ഓര്‍ത്ത്.. ഇരുണ്ട അറകളിലെ ഏകാന്ത യാമങ്ങളിലും,തെളിഞ്ഞ ആകാശം സ്വപ്നം കാണാന്‍ പാടുപെടുന്നവരെയോര്‍ത്ത്.. മനുഷ്യനായിരിക്കുക എന്ന…

ആറു കാൽപ്പാടുകൾ..

1*അമ്മയ്ക്കായ്പിചണ്ഡത്തിൽ വച്ചുതെളിയാതെ വരച്ചആദ്യത്തെ ചേവടി2*മണ്ണിലൂന്നിഇക്കിളിയിട്ട്ഒറ്റക്ക് വരച്ചആദ്യത്തെ വിരൽച്ചിത്രം3*കാൽക്കുഴകൾക്ക്ശക്തിപ്പോരാഞ്ഞുകൂട്ടു വിളിച്ചൊരുത്തൻഞെരിച്ചു വച്ചകാലിലെ പതിഞ്ഞഞരമ്പിന്റെ ഇലയടയാളം4*കുഞ്ഞിച്ചുവടിനുകൂട്ടായ്ച്ചെന്ന്വഴിക്കാട്ടിയസ്നേഹചിത്രം…5*ഊന്നി നിൽക്കാൻകാലിനൊപ്പമൊരുവടിക്കൂടി ചേർത്തുവച്ചഅവ്യക്തതയുടെനിഴൽവര6*ആരോ ഒരാൾഅളന്നുവച്ചകള്ളകണക്കിന്റെആറടി മയക്കം ദത്താത്രേയ ദത്തു

error: Content is protected !!