കുഞ്ഞൂട്ടന്റെ ഓണസ്വപ്നങ്ങൾ..

മഴവന്നു പുഴ നിറഞ്ഞൊഴുകി –
യീ ദാരിദ്ര്യ ചുഴിയിലോ ജീവിത
ത്തോണിയാടി..
കരിമുഖമേന്തിയ കർക്കടം മാറുവാൻ
ഇനിയെത്ര നാളുകൾ കാക്കണം ഞാൻ!

മുറ്റത്ത് പൂക്കാലം തീർക്കണം, ആകാശം
തൊട്ടോടാൻ ഊഞ്ഞാലു കെട്ടിടേണം
പുത്തനുടുപ്പുകൾ വാങ്ങണം കേമനായി
പത്രാസു ചോരാതെ യാത്ര പോണം!
പട്ടിണിപ്പാത്രമുടച്ചൊരു നാക്കില
മൊത്തം രുചിക്കൂട്ടു മുന്നിൽ വേണം
കൂട്ടരോടൊക്കെയും സദ്യതൻ മേന്മ-
കളേറ്റ മൂറ്റത്തോടെ ചൊല്ലിടേണം!
അമ്പല മുറ്റത്തെ ഓണക്കളികളി-
ലിമ്പമായി കൂടി തളർന്നീടേണം
എങ്കിലുമറിയില്ല..
എത്ര നാൾ കാക്കണം
പൊന്നോണമാസത്തെ
യൊന്നു കാണാൻ ..

സുരേഷ് പ്രാർത്ഥന

error: Content is protected !!