ഇന്ന് നിന്‍റെ കൈവെള്ളയില്‍ ഞാൻ മയങ്ങും.. കൈവെള്ളയിലെ ആരും കാണാത്ത കറുത്ത മറുകില്‍ ഹൃദയം ചേർത്ത്… പുഞ്ചിരിക്ക് മുകളില്‍ തലചായ്ച്ച്, കണ്ണിലൊളിപ്പിച്ച കവിതയില്‍ അലിഞ്ഞ്, ചുണ്ടിലെ പവിഴമല്ലി പൂക്കളില്‍ നിന്ന് തേൻ നുകർന്ന്, നിന്‍റെ വിരല്‍തൊടുമ്പോള്‍ എന്‍റെ മേഘങ്ങള്‍ മഴ ചുരത്തും…
Category: Poems
ചുവന്നപൂവ്
കരളുനോവുന്നുണ്ടെന്‍ പ്രണയമേ, നിനക്കായി കാത്തിരിക്കുമോരോ നിമിഷവും. നിനവില്‍ നിറയുന്നുണ്ടെന്‍ പ്രണയമേ, നിന്നോടൊപ്പമുള്ളോരോ ദിനങ്ങളും. നീ നടന്നകന്നോരു വഴിത്താരയില്‍ അടര്‍ന്നു വിണോരു ചുവന്നപൂവുഞാന്‍ എഴുതാന്‍ കൊതിച്ചിട്ടും കഴിയാതെ പോയൊരു കവിതയാണു നീയെനിക്കിന്നും പ്രണയമേ, ഓര്‍മ്മകളിലെയാ പടിക്കെട്ടിന്നോരത്തായി- നിന്നു നീയന്നു ചോദിച്ച വാക്കുകള്‍ പറയുവാനായില്ല…
ചൂടുള്ള വാർത്ത…
ചൂടുള്ള വാർത്തയിൽ ലയിക്കുവാൻ കുളിരാർന്ന … പ്രഭാതത്തിൽ പതിവെന്നപൊൽ ഉണർന്നിരുന്നു ഞാൻ… മുറ്റത്ത് മണ്ണിൽ മടങ്ങിക്കിടപ്പിതാ പത്രം… അച്ചടികളേറ്റ് തളർന്നതാവും പാവം… ചാരുകസേര ക്കടുത്തുള്ള മേശയിൽ ആവിപറത്തി തിളക്കുന്ന ചായ… ചാരുകസേര ആഞ്ഞൊന്ന് മാറി… എന്റെ ഇരിപ്പിൽ കസേരയോന്നാടി… ചൂടുള്ള ചായയെ…