അമൻ കീ ആഷ

അമൻ കീ ആഷ …(ശാന്തിയുടെ പ്രതീക്ഷ) (അനുഗ്രഹീത ഉർദു കവി ഗുൽസാർ എഴുതിയത്) പുലർകാലത്ത് ഒരു കിനാവ് കതകിൽ തട്ടി. തുറന്നുനോക്കി. അതിർത്തിയ്ക്കപ്പുറത്തുനിന്ന് ഏതാനും വിരുന്നുകാരായിരുന്നു. കണ്ണുകൾ നിരാശങ്ങളായിരുന്നു. മുഖങ്ങൾ മ്ലാനമായിരുന്നു. കൈകാലുകൾ കഴുകിച്ചു അവർക്ക് ഇരിപ്പിടമൊരുക്കി തന്തൂറിൽ ചോളത്തിന്റെ റോട്ടികൾ…

സൂര്യകാന്തി

സൂര്യനെകാത്തിരുന്ന സൂര്യകാന്തി പറയാൻ മറന്നൊരാകഥ ഇതളുകൾ പൊഴിയുന്നപോലെ മറന്നുതുടങ്ങിയ ഒരുകഥ ആരെന്നും എന്തെന്നുമുള്ള ചോദ്യം ഉത്തരം കിട്ടാത്ത കടങ്കഥകൾ കേട്ടുമറന്നകഥയിലെ കഥകൾ ഒരേവാക്കിൻറെ പല അർത്ഥങ്ങൾ തുറന്നപുസ്തകത്താൾ തന്നനഷ്ടപ്പെട്ട മയിൽപീലി പ്രകൃതിയുടെനിറക്കൂട്ട് എന്തിനെയൊക്കെയോ ഓർമ്മപ്പെടുത്തൽ കാട്ടിനുള്ളിൽ പിണഞ്ഞൊഴുകുന്ന നദിയും മരുഭൂമിയിലെ അകന്നുപോകുന്ന…

ഓർമ്മ

അറിയാതെ എവിടെയോ മാഞ്ഞു പോയൊരാ പുസ്തകത്താളിലെ വാക്കുകൾ തുറന്ന അദ്ധ്യായങ്ങൾ അടഞ്ഞ വാതായനങ്ങൾ ഓർമ്മകൾ സൂക്ഷിച്ച ഇതളുകൾ മാഞ്ഞുപോകാൻ ആഗ്രഹിച്ച ദിനങ്ങൾ കാറ്റിനോട് പറഞ്ഞ കഥകളും മഴവില്ലു തന്ന ഉത്തരങ്ങളും നിദ്ര തൻ ചിറകിൽ പോയൊരു പാതയിൽ കണ്ട നിശാചിത്രങ്ങൾ കേട്ട്…

ഇത്രയൊക്കെയാണ് പ്രിയമാനസാ….

ഇത്രയൊക്കെയാണ് പ്രിയമാനസാ…. ആകാശത്ത് പറക്കുമ്പോൾ അലാറത്തിൽ കൈയുടക്കി കിടക്കയിൽ വീണത് പോയ രാത്രിയിൽ കൊളുത്തിയ വാക്കുകൊണ്ട് അടുപ്പ് കത്തിച്ചത് സിങ്കിൽ കഴുകാനിട്ട ഓർമ്മകൾ ഒരു നെടുവീർപ്പുകൊണ്ട് വെടിപ്പാക്കിയത് ടിന്നിലിരുന്ന് കാറിയ ഒരു തുണ്ട് പുഞ്ചിരി കഴുകിക്കമിഴ്ത്തിയത് ആർക്കും വേണ്ടാത്ത കരച്ചിലുകൾ എച്ചിൽക്കുഴിയിൽ…

മ‍ഴപെയ്തിറങ്ങുന്നു..

ഇന്ന് നിന്‍റെ കൈവെള്ളയില്‍ ഞാൻ മയങ്ങും.. കൈവെള്ളയിലെ ആരും കാണാത്ത കറുത്ത മറുകില്‍ ഹൃദയം ചേർത്ത്… പുഞ്ചിരിക്ക് മുകളില്‍ തലചായ്ച്ച്, കണ്ണിലൊള‍ിപ്പിച്ച കവിതയില്‍ അലിഞ്ഞ്, ചുണ്ടിലെ പവി‍ഴമല്ലി പൂക്കളില്‍ നിന്ന് തേൻ നുകർന്ന്, നിന്‍റെ വിരല്‍തൊടുമ്പോള്‍ എന്‍റെ മേഘങ്ങള്‍ മ‍ഴ ചുരത്തും…

ചുവന്നപൂവ്

കരളുനോവുന്നുണ്ടെന്‍ പ്രണയമേ, നിനക്കായി കാത്തിരിക്കുമോരോ നിമിഷവും. നിനവില്‍ നിറയുന്നുണ്ടെന്‍ പ്രണയമേ, നിന്നോടൊപ്പമുള്ളോരോ ദിനങ്ങളും. നീ നടന്നകന്നോരു വഴിത്താരയില്‍ അടര്‍ന്നു വിണോരു ചുവന്നപൂവുഞാന്‍ എഴുതാന്‍ കൊതിച്ചിട്ടും കഴിയാതെ പോയൊരു കവിതയാണു നീയെനിക്കിന്നും പ്രണയമേ, ഓര്‍മ്മകളിലെയാ പടിക്കെട്ടിന്നോരത്തായി- നിന്നു നീയന്നു ചോദിച്ച വാക്കുകള്‍ പറയുവാനായില്ല…

ചൂടുള്ള വാർത്ത…

ചൂടുള്ള വാർത്തയിൽ ലയിക്കുവാൻ കുളിരാർന്ന … പ്രഭാതത്തിൽ പതിവെന്നപൊൽ ഉണർന്നിരുന്നു ഞാൻ… മുറ്റത്ത് മണ്ണിൽ മടങ്ങിക്കിടപ്പിതാ പത്രം… അച്ചടികളേറ്റ് തളർന്നതാവും പാവം… ചാരുകസേര ക്കടുത്തുള്ള മേശയിൽ ആവിപറത്തി തിളക്കുന്ന ചായ… ചാരുകസേര ആഞ്ഞൊന്ന് മാറി… എന്റെ ഇരിപ്പിൽ കസേരയോന്നാടി… ചൂടുള്ള ചായയെ…

error: Content is protected !!