വെളിച്ചപ്പാടിന്റെ അച്ഛൻ (ചെറുകഥ)

“ഉണ്ണിയേട്ടാ….” അതിരാവിലെയാണ് ഫോൺ വന്നത്.  മറുതലയ്ക്കൽ ജയചന്ദ്രൻ. ഇവനെന്തിനാ ഈ കൊച്ചുവെളുപ്പാൻകാലത്തേ വിളിച്ചുണർത്തുന്നത്? അൽപ്പം ഈർഷ്യയോടെയാണ്  ഫോണെടുത്തത്. “ഉണ്ണിയേട്ടാ….. ങ്ങളറിഞ്ഞോ കാര്യം?” “എന്താന്നു പറയെടോ” “മ്മടെ വെളിച്ചപ്പാടിന്റെ അച്ഛൻ പോയി!” കേട്ടപ്പോൾ ചിരിയാണു വന്നത്. “ടോ മൂപ്പര് പണ്ടേ പറയുന്നതല്ലേ പുറപ്പെട്ടു…

സർവ്വം ശിവമയം

രാത്രിയുടെ ഇരുണ്ടയാമങ്ങളിൽ ചിന്തകളുടെ വേലിയേറ്റത്തിനൊടുവിൽ സദാശിവൻപിള്ള ദൈവത്തെ തേടിയിറങ്ങാൻ തീരുമാനിച്ചു. തലേന്ന് വൈകുന്നേരം അമ്പലത്തിൽ നടന്ന മതപ്രഭാഷണമാണ് ഈശ്വരനെ തേടാൻ പ്രേരിപ്പിച്ചതെന്ന് പറയാമെങ്കിലും ശരിയായ കാരണം മറ്റൊന്നാണ്! തന്റെ പകുതിപോലും സാമ്പത്തികമില്ലാത്ത, ഉന്നതകുല ജാതനല്ലാത്ത അയ്യപ്പൻ കൈലാസത്തിൽ പോയി വന്നതും, അമ്പലകമ്മിറ്റി…

കുഞ്ഞനും കോവാലനും

എണ്ണിയാലൊടുങ്ങാത്ത ചവിട്ടുപഴുതുകളുള്ള മുളയേണി.. അതങ്ങ് ആകാശത്തേയ്ക്ക് കയറിപ്പോവാനുള്ളതാണെന്നു തോന്നും നീളം കണ്ടാൽ. കൊന്നത്തെങ്ങുകളുടെ ഉച്ചിവെളുപ്പിലേയ്ക്ക് വലിഞ്ഞുകയറി അവിടെയുള്ള രണ്ടുനാലെണ്ണമെങ്കിലും വെട്ടിയിടണമെങ്കിൽ അത്രയും നീളം തന്നെ വേണം! പത്തുനാല്പതു വർഷം മുൻപുള്ള കഥയാണ്, ഇന്നത്തെപ്പോലെ തെങ്ങുകയറ്റത്തിന് യന്ത്രമൊന്നും ആയിട്ടില്ല. ഏണി കഴിഞ്ഞുള്ള ഭാഗം…

അയ്യപ്പൻ

കുട്ടിയും അയ്യപ്പനും കൂട്ടുകാരായിരുന്നു. അഥവാ അവൾ അങ്ങനെ വിശ്വസിച്ചു. ഇടയകൽച്ചയുള്ള ഇരുമ്പു കമ്പിക്കൂട്ടിലിരിക്കുന്ന അയ്യപ്പനെയായിരുന്നു, പ്രധാന പ്രതിഷ്ഠയായ സർവ്വാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങിയ ദേവിയെക്കാളും അവൾക്കിഷ്ടം.അമ്പലത്തിനും പ്രതിഷ്ഠകൾക്കുമൊക്കെ തനി തമിഴ് ഛായയായിരുന്നിട്ടും അയ്യപ്പൻറെ അമ്പലത്തിൽ മാത്രം അവളൊരു കേരളത്തനിമ കണ്ടു. അയ്യപ്പൻറെ സ്ഥലത്തെ…

യാത്ര പറയാതെ

പാലക്കാട്‌ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുമ്പോൾ ശ്യാംമോഹന് അപരിച്ചതത്വം തീരേ തോന്നിയില്ല. അരുണയുടെ വാക്കുകളിലൂടെ അത്രെയേറെ പരിചിതമായിരുന്നു ആ നാടിന്റെ മുക്കും മൂലയും. സെക്കൻഡ് പ്ലാറ്റ്ഫോംമിൽ നിന്നും ഓവർബ്രിഡ്ജിന്റെ പടികൾ കയറുമ്പോൾ, തന്നോട് ഫോണിൽ സംസാരിച്ചുകൊണ്ട് പടികൾ കയറി മുകളിൽ നിന്നും കാണുന്ന…

നീർക്കുമിളകൾ

ഉദിച്ചുയരുന്ന സൂര്യന്റെ സൗന്ദര്യം ആസ്വദിച്ച് നാരായണൻ പുഴപടവിൽ ഇരുന്നു. പ്രഭാത സൂര്യന്റെ സൗന്ദര്യം ഏറ്റുവാങ്ങി വളപട്ടണം പുഴ അന്നും സുന്ദരിയായി അയാൾക്ക്‌ മുന്നിൽ ഒഴുകി. എത്ര കാലമായി ഈ പുഴയുടെ കൂടെ ജീവിതം ഒഴുകുന്നു. ബാല്യവും കൗമാരവും യൗവ്വനവും, ഇപ്പോൾ ഇതാ…

മണികണ്ഠൻ

മാർ ഗ്രിഗോറിയോസ് കോളേജിന്റെ മുന്നിൽ ബസിറങ്ങുമ്പോൾ ദീർഘമായ യാത്രയുടെ ക്ഷീണവും പെടലി വേദനയും മണികണ്ഠനൊപ്പം കൂടിക്കഴിഞ്ഞിരുന്നു. തൊടുപുഴ വരെ ലോറിയിലായിരുന്നു യാത്ര. തൊടുപുഴയിൽ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറിയത്. തിരുവനന്തപുരത്തേക്ക് ആദ്യമായാണ്. ദീർഘമായ യാത്ര ശരീരത്തെ ആകെയൊന്നുലച്ചിരുന്നു. ക്ഷീണം മാറാൻ ഒരു…

നിറം മാറുന്നവർ

മയൂരി കമ്പ്യൂട്ടറിനു മുന്നിൽ നിന്ന് എഴുന്നേറ്റ് കൈകൾ സ്ട്രെച് ചെയ്തു. കമ്പ്യൂട്ടറിനു മുന്നിൽ തുടർച്ചയായി കുറേ നേരം ഇരിക്കാതെ ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് സ്ട്രെച് ചെയ്യണം എന്ന ഡോക്ടറുടെ ഉപദേശം അവൾ യാന്ത്രികമായി പാലിക്കാറുണ്ട്. റൂമിൽ ഒന്ന് ചുറ്റി നടന്നതിനുശേഷം കണ്ണുകൾക്ക്…

അരുണോദയം

വൃന്ദാവനത്തിലെ രാധാവല്ലഭ ക്ഷേത്രം.കണ്ടു മടുത്ത ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിൽ ക്ഷേത്രത്തെ കാണാൻ ശ്രമിക്കുകയായിരുന്നു അയാളുടെ ക്യാമറ. തുരുതുരെ ക്യാമറ കണ്ണുകൾ തുറന്നടഞ്ഞു.അതിനിടയിൽ എപ്പോഴോ ക്ഷേത്രനടയിൽ സാരി അലസമായി പുതച്ചു പരിസരം മറന്നു നിന്ന അവളും ക്യാമറയിൽ പതിഞ്ഞു!ഫോട്ടോ സൂം…

കൂട്ടുകാരി

അവൾ കരയുകയായിരുന്നു….നിസ്സഹായയായി.അവളുടെ കണ്ണുകൾ മഴക്കാലത്തു നിറഞ്ഞൊഴുകുന്ന പുഴപോലെയായിരുന്നു.അവൻ അവളെ നോക്കി മിണ്ടാതിരുന്നു.പതിവുപോലെ അന്നും അവന് അവളുടെ സങ്കടത്തിന്റെ കാരണം മനസ്സിലായില്ല.എങ്കിലും അവളുടെ സങ്കടത്തിന് കൂട്ടായി, കാരണം അവളെ കരയാൻ പഠിപ്പിച്ചത് അവനായിരുന്നു. നോക്കിയിരുന്നപ്പോൾ മനസ്സിൽ അവളുടെ ചിരിക്കുന്ന ഒരു മുഖം തെളിഞ്ഞു…

error: Content is protected !!