ചിരിക്കാൻ പഠിപ്പിക്കുന്നവർ

“യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ പോകുന്ന പരശുറാം എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ഒന്നിലേക്ക് ഉടനെ എത്തിച്ചേരുന്നതാണ് “ “അഭീ വേഗം വാ! നല്ല തിരക്കുണ്ട്. സീറ്റ് കിട്ടില്ല ആദ്യം കയറിയില്ലെങ്കിൽ…. “ കൂടെയുള്ള അഭിരാമിയെ വിളിച്ചുകൊണ്ടു ഞാൻ ബാഗ്…

കൃഷ്ണരാധ

തൻ്റെ മിനിബാറിലെ വർണശബളമായ ലൈറ്റുകൾ നോക്കി അയാളിരുന്നു.ഷിവാസ് റീഗലിന്റെ പകുതിയായ കുപ്പി അയാളുടെ അടുത്ത പെഗ്ഗിനായി കാത്തിരുന്നു …..അയാൾ ക്ലോക്കിലേക്ക് ഒന്ന് കണ്ണോടിച്ചു…. 8 മണി ആവുന്നു… തന്റെ കമ്പനിയിൽ പുതിയതായി ജോയിൻ ചെയ്ത മോഡൽ പുതിയ പരസ്യത്തിൽ ഒരു ചാൻസിനായി…

അന്നവിചാരം

“ദീപ ഇന്ന് പനീർ ഗീ റോസ്റ്റ് ഉണ്ടാക്കി ഫോട്ടോ അയച്ചിരുന്നേ, കണ്ടിട്ട് കിടുവായിട്ടുണ്ട്, ടേസ്റ്റും അടിപൊളിയായിരിക്കണം,റെസിപ്പി ഒക്കെ ഞാൻ തപ്പി വെച്ചിട്ടുണ്ട്. ഫ്രിഡ്ജിൽ ഒരു പാക്കറ്റ് പനീർ ഇരിപ്പുണ്ട്, ഇന്ന് രാത്രിയിലത്തേക്ക് അതുണ്ടാക്കിയാലോ എന്നാ ഞാൻ വിചാരിക്കുന്നെ, വാട്ട് യു സെ…

കാലം നൽകുന്ന സന്തോഷങ്ങൾ..

അന്യരാജ്യത്തെ ഹോസ്പിറ്റലിൽ ജോലി തുടങ്ങിയകാലത്ത് എന്റെ സഹപ്രവർത്തകയായി ഒരു എത്തിയോപ്യക്കാരി ഉണ്ടായിരുന്നു, ചിനാറ. അവളും അവളുടെ ഭർത്താവും ഇവിടെയും, അവരുടെ മകൾ എത്തിയോപ്യയിലെ ഒരു ഗ്രാമത്തിൽ ചിനാറയുടെ സഹോദരിയുടെ കൂടെയുമായിരുന്നു. ചിനാറ ഇവിടെ ഹെൽപ്പറായി ജോലി നോക്കുന്ന സമയത്ത് അവളുടെ ഭർത്താവ്…

അമരത്വം

“അച്ഛാ..അച്ഛാ..എഴുന്നേൽക്ക്, എന്തൊരു ഉറക്കമാണച്ഛാ ഇത്?, ഞാൻ എത്ര നേരമായി വിളിക്കുന്നു?”. സഞ്ജുവിന്റെ വിളികേട്ട് അവന്റെ അച്ഛൻ രവീന്ദ്രൻ മാഷ് പതിയെ കണ്ണുകൾ തുറന്നു. മുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ എന്നാൽ അതീവാഹ്‌ളാദത്തോടെ അദ്ദേഹം എഴുന്നേറ്റു. “മക്കളേ സഞ്ജു. നീ വന്നോ? ഇന്ന് ഉച്ചയ്ക്ക്…

പരോപകാരം ഇദം ശരീരം

“വനമാലീ ഗദീ ശാര്ങ്ഗീ ശംഖീ ചക്രീ ച നംദകീ |ശ്രീമാന്നാരായണോ വിഷ്ണുര്വാസുദേവോ‌உഭിരക്ഷതു..” വിഷ്ണു സഹസ്രനാമത്തിലെ ഈ ശ്ലോകം കേട്ട് കൊണ്ടാണ് ജയചന്ദ്രൻ അടുക്കളയിൽ പാചകത്തിൽ ഏർപ്പെട്ടിരുന്ന ഭാര്യ ഹേമയുടെ അടുത്തെത്തിയത്. അടുക്കളയിൽ വച്ചിരിക്കുന്ന ഹേമയുടെ മൊബൈലിൽ നിന്നും എന്നും രാവിലെ മുഴങ്ങിക്കേൾക്കുന്ന…

മുഖമൊളിപ്പിച്ചവർ

ഏകാന്തത അകറ്റാൻ പുതിയതായി കണ്ടുപിടിച്ച സൂത്രമായിരുന്നു അത്; ചുമ്മാതൊരു തർക്കത്തിലേർപ്പെടുക. തർക്കവിഷയം ഇന്നതെന്നൊന്നുമില്ല, എന്തുമാകാം. രണ്ടു സൈഡിലും ഞാൻ തന്നെ. ഒന്നിൽ യഥാർത്ഥ ഞാനും മറുസൈഡിൽ എതിരാളി ഞാനും. ഈ എതിരാളിയുടെ കണ്ടെത്തലുകളും നിലപാടുമൊക്കെ ഭയങ്കര രസമാണ്. ഒരുകാലത്ത് എന്നെ ഒരുപാടു…

ചുവന്ന ഭൂമി

     മെയ്ദിന പുലരിയിൽ ഞങ്ങൾ, പഴയ വിപ്ലവങ്ങളെ പെറുക്കിക്കൂട്ടി സൂക്ഷിച്ചിരുന്ന പനങ്ങാട്ടെ  പാർട്ടി ഓഫീസിൽ ഒത്തുകൂടി. കൈയ്യിൽ വന്നൊരു നിർമ്മാണ കരാർ നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രം മെനയലായിരുന്നു ലക്ഷ്യം. അങ്ങനെ വരുമ്പോൾ കുറച്ച് ചരിത്രം കൂടി പറയാനുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ്…

മരുതമ്മാൾ പാട്ടി

വീട്ടാക്കടം പോലെ ഒരു മസാലദോശ ചില നേരത്ത് അപ്പുവിന്റെ മനസ്സിനെ അലോസരപ്പെടുത്താറുണ്ട്. കുറച്ചു പഴയ കഥയാണ്. അയാളന്ന് തമിഴ് നാട്ടിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ്. കൂടെ ഒരു കുടുംബസംരംഭത്തിന്റെ ചുക്കാൻ പിടിക്കുക എന്ന ദൌത്യവുമുണ്ട്. താമസസൌകര്യം പരിമിതമായ ഒരുൾനാടൻ ഗ്രാമത്തിലാണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്…

error: Content is protected !!