നാഹിദ പറയാതെപോയത്..

രണ്ട് നിത്യ ചായയുമായി വരുമ്പോൾ നേരം നന്നായി പുലർന്നിരുന്നു. മണിക്കൂറുകൾ കടന്നുപോയതറിയാതെ ഹരിശങ്കർ പൂർണ്ണമായും എഴുത്തിന്റെ ലോകത്തായിരുന്നു. “ഹരിയേട്ടൻ ഇന്നലെ ഇവിടെയാ ഉറങ്ങിയത്? അതോ ഉറങ്ങിയേ ഇല്ലേ? അവിടെ എന്റടുത്ത് കിടക്കുകയായിരുന്നു എന്നാ എന്റെ ഓർമ്മ”. അവൾ അത്ഭുതം കൂറി. “ങാ..…

നാഹിദ പറയാതെപോയത്..

ഒന്ന് മഴ പെയ്തൊഴിഞ്ഞ ആകാശം. കാറുംകോളും ഒഴിഞ്ഞെങ്കിലും നിറങ്ങൾ വാരിയണിയാൻ മടിക്കുന്ന മേഘക്കൂട്ടങ്ങൾ. നേരം വെളുത്തുവരുന്നതോ ഇരുട്ടുന്നതോ എന്നറിയാനാവാത്ത വിധം മങ്ങിയ വെളിച്ചംകൊണ്ട് പ്രകൃതി ഒരുക്കുന്ന ജാലവിദ്യ. പെട്ടെന്ന് ശാന്തമായ അന്തരീക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ഭൂമിയിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന മിന്നൽപ്പിണർ, ദിക്കുകൾ കിടുങ്ങുന്ന ഇടിമുഴക്കം.…

ഉള്ളിൽ പതിഞ്ഞ ഉൾച്ചുമരെഴുത്തുകൾ

“മോളോന്നും കഴിച്ചിട്ടില്ലെന്നു വേവലാതി കൊള്ളുന്ന അമ്മയെ പിന്നിൽ വിട്ടു നടക്കുമ്പോൾ സ്കൂളിലേയ്ക്കുള്ള വഴി ഒരൂഹം മാത്രമായിരുന്നു. കടത്തുകഴിഞ്ഞ് ഏഴുകിലോമീറ്റർ ദൂരം ഒഴിഞ്ഞ വയറുമായി കണ്ണീരിടയ്ക്കിടെ തുടച്ചു വഴിചോദിച്ചു നടന്നു പോകുന്ന ഒരു പതിമൂന്നുകാരി.” കണ്ണു നിറഞ്ഞൊഴുകിയിരുന്നു വായിച്ച് തീർന്നപ്പോൾ. നന്ദയുടെ ദുഃഖം…

ഉൾച്ചുമരെഴുത്തുകൾ

ജീവിത സായന്തനത്തിൽ നിന്നും തിരിഞ്ഞുനോക്കുമ്പോൾ കാണുന്നതെന്ത്? പോക്കുവെയിലിൽ തെളിയുന്ന വലിയ നിഴലുകൾ തീർക്കുന്ന മയചിത്രങ്ങൾ പോലെയാവും പലതും. അമൂർത്തമായ ചിന്തകളും അതിൽ തെളിയുന്ന വിങ്ങലുകളും ചുമലൊഴിഞ്ഞ ഭാരം തീർക്കുന്ന ശൂന്യതയും. ചോദ്യം വീണ്ടും ഉയരുന്നു. ഉൾച്ചുമരിൽ തെളിഞ്ഞതെന്ത്? പ്രസാധകർ : ബുദ്ധാ…

ചിരിയുടെ സെല്‍ഫികള്‍

കടുകട്ടി വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കയ്യടിക്കണമെന്ന് മനസിലാക്കിയിരിക്കുന്ന കുഞ്ഞനും പാതിരായ്ക്ക് ഉറക്കം വരാതെ സ്റ്റേഡിയം കാണാന്‍ ഇറങ്ങി പുറപ്പെട്ട പ്രവാസിയും പുരാണ പരിജ്ഞാനം വിളമ്പുന്ന തീന്‍മേശകളുമൊക്കെ കേവലം നേരമ്പോക്കുകളല്ല, മറിച്ച് നമുക്കു ചുറ്റും നടക്കുന്നവ തന്നെയാണ്. രചന : ബിന്ദു ഹരികൃഷ്ണൻപ്രസാധകർ :…

കഥയമമ

ഓരോ മുഖവും ഒരു കഥയാണ്. കഥകളിലൂടെ, കഥകളായി മാറി, കഥാവശേഷരായി ഒടുങ്ങുന്ന മുഖങ്ങൾ. ബിന്ദു ഹരികൃഷ്ണൻ എന്നെ കഥാകാരിയുടെ അക്ഷരങ്ങളിൽ പിറക്കുന്നത്, എന്നോ എരിഞ്ഞടങ്ങിയവരും ഇന്നും നമുക്കിടയിൽ കഥകളായി അലയുന്നവരുമാണ്. ഒരു നോട്ടത്തിൽ, ചിരിയിൽ, ഒരു തുളളി കണ്ണുനീരിൽ പിറവിയെടുക്കുന്ന കഥകളെത്രയെത്ര…..…

error: Content is protected !!