സത്യനാഥൻ പറഞ്ഞ രാമുവിന്റെ കഥ തുടരുന്നു..
സമയത്ത് തിന്നാതെയും കുടിക്കാതെയും ഇടതടവില്ലാതെ വേലചെയ്തും രാമു നന്നേ ക്ഷീണിച്ചു. ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞപ്പോൾ ഇനിയെങ്കിലും സന്തോഷവും സമാധാനവും അറിഞ്ഞ് ഒരു കുടുംബമൊക്കെയായി ജീവിക്കണമെന്ന് അവൻ ആഗ്രഹിച്ചു. അത്ര ആത്മവിശ്വാസത്തോടെയല്ലെങ്കിലും വേണ്ട ഒത്താശകളുമായി സുധയും കൂടെ നിന്നു. ആ ബലത്തിലാണ്, തഞ്ചവും…