അവൾക്കൊപ്പം

അകമേ ഒരുങ്ങണം നീ, നിന്റെ വഴികളെ പതിവായടയ്ക്കുന്ന ചതിയറിയണം ഒരുജന്മമാണുള്ളതോർക്കണം എപ്പോഴും ഒരുമിച്ചുനിൽക്കാൻ ഇറങ്ങിടേണം പിറകേ നടക്കാതിരിക്കണം ഒപ്പമാണ- വകാശമെന്നും തിരിച്ചറിയണം ഒരുജന്മമാണുള്ളതോർക്കണം, അതിനായി ഒരു കുന്നു സ്വപ്‌നങ്ങൾ നെയ്തിടേണം അകലെയാകാശവും അരികത്തെ ഭൂമിയും അലതല്ലുമാഴിയും നിന്റെ സ്വന്തം ഉരുകുന്ന തീയുള്ളിലുണ്ടെന്നതോർക്കണം…

ഓ(ഹോ)ണർ കില്ലിംഗ്

മഞ്ഞിന്റെ നേർത്തപടലം വീണുകിടക്കുന്ന വഴിയിലൂടെയുള്ള നടത്തം, പുലർച്ചെയുള്ള ആ നടത്തത്തിന്റെ ലഹരിയിലായിരുന്നു ഞാൻ. നേരം വെളുക്കാൻ പിന്നെയും സമയം ബാക്കിയാണ്. നേർത്ത ഇരുളിൽ നാട്ടിപുറത്ത് എന്തപകടം നടക്കാനാണ് എന്ന് നടത്തയ്ക്ക് കൂട്ടുവന്ന ചേച്ചിയോട് തർക്കിച്ചു. എന്റെ ആവേശം തെല്ലൊന്നടങ്ങിയപ്പോൾ ചേച്ചി പറഞ്ഞു,…

എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ..

വിഷാദത്തിന്റെ കൊടുമുടിയിൽ ഞാനെന്റെ പ്രണയം ചേർത്തുവയ്ക്കുന്നു. നീ എന്ന വസന്തത്തിന് എന്നെക്കടന്നുപോകാതെ വയ്യെന്ന് അറിയുന്നു.. എങ്കിലും..  

ലൂ ഓട്ടൻ വിടവാങ്ങി..

ഓഡിയോ കാസറ്റുകളുടെ പിതാവ് ലൂ ഓട്ടൻ അന്തരിച്ചു. മനുഷ്യന്റെ സംഗീതാ സ്വാദന ശീലത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന പ്രതിഭാശാലിയായിരുന്നു ലൂ ഓട്ടൻ. 1926 ൽ ബെലിങ് വോൾഡിലാണ് ഒരു തലമുറയുടെ ആനന്ദങ്ങളെ അത്രമേൽ സ്വാധീനിച്ച ആ മഹത്തായ കണ്ടുപിടിത്തതിന്റെ പിതാവ് ജനിച്ചത്.…

ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും..

അനുപമസ്നേഹത്തിൻ അന്തരാർത്ഥങ്ങൾ കൂടണയുന്ന മൗനമായി.. ആ നിമിഷങ്ങളെ ആസ്വദിക്കാം..    

ചില്ലുജാലക വാതിലിൽ…

എത്ര സ്നേഹ വസന്ത ചമയമണിഞ്ഞുവെന്നാലും ഇന്നിതേവരെ ആയതില്ലൊരു ചെണ്ടു നിൽകീടാൻ..  

പോക്കുവെയിൽ പൊന്നുരുകി..

നമ്മളോന്നിച്ചിരിക്കാറുണ്ടായിരുന്ന കടല്‍ക്കരയിലെ മണല്‍ത്തിട്ടയില്‍ ഞാനിന്നൊറ്റയ്ക്കാണ്. ഓരോ തിരയും കരയെത്തേടി വരുന്ന പോലെ എന്‍റെ ചിന്തകളും എവിടെയെന്നറിയാത്ത നിന്നിലേക്കു തന്നെ. മനസ്സില്‍ മായാത്ത മുറിവായി ആ സായാഹ്നം. വലിയൊരു തിര കരയിലുപേക്ഷിച്ച വെണ്‍ശംഖ് കൌതുകത്തോടെ എടുത്ത് ഉള്ളംകൈയില്‍ വെച്ച് നേര്‍ത്തുനീണ്ട വിരലുകളാല്‍ പൊതിഞ്ഞുപിടിക്കാന്‍…

നാഹിദാ..

സീൻ 9 രാത്രി വൈകിയിട്ടും തിരക്കേറിയ റെയിൽവേ പ്ലാറ്റ് ഫോം. തോളത്തൊരു വലിയ ബാഗുമായി തിരക്കിനിടയിലൂടെ നടക്കുന്ന ഹരിശങ്കർ. നീളൻ കുർത്തയും കോട്ടൺ പാന്റും വേഷം. കൊച്ചിൻ- ഹൗറ അന്ത്യോദയ എക്സ്പ്രസ്സ് ലക്ഷ്യമാക്കി നീങ്ങുന്ന അയാൾ. ആരോ പുറകിൽനിന്ന് വിളിച്ചിട്ടെന്നവണ്ണം തിരിഞ്ഞു…

ആലോല നീലവിലോചനങ്ങൾ…

വീണ്ടും പ്രഭാതം.. നഷ്ടവസന്തങ്ങളിൽ ഉള്ളുപൊള്ളി ജീവിക്കുന്നവരുടെ ആലംബം.. വീണ്ടുമൊരു പുത്തൻ സൂര്യോദയം.. അതൊരു പ്രതീക്ഷയാണ്, ഒരുപക്ഷെ ജീവിതത്തെ, ജീവനെത്തന്നെ മുൻനടത്തുന്ന പ്രതീക്ഷ. കാലങ്ങൾക്കു മുൻപേ ആ പ്രതീക്ഷയിൽ ജീവിച്ചവരെ സങ്കൽപ്പത്തിൽ കാണുന്നു ഞാനിന്ന്.. മനസ്സിലെ ആലിലത്തളിരിൽ മന്മഥനെഴുതുന്ന കാവ്യത്തിലെ നായികയും നായകനുമായി…

പവിഴംപോൽ.. പവിഴാധരംപോൽ….

സൗന്ദര്യസങ്കല്പങ്ങൾ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാകുന്നത് പ്രണയികളുടെ മനസ്സിലാണെന്ന് തോന്നിയിട്ടുണ്ട്. സൗന്ദര്യാധിഷ്ഠിത പ്രണയത്തെക്കുറിച്ചല്ല, സൗകര്യദായകമായതുമല്ല, ഉള്ളിൽത്തട്ടി പ്രണയിക്കുന്നവരുടെ കാര്യമാണ്. കുറച്ചുകൂടി വിശദമായിപ്പറഞ്ഞാൽ പ്രണയികളിൽ കാണുന്നതെന്തും സൗന്ദര്യമാണ്.. അതുകാണുന്ന കണ്ണിന്റെ സൗന്ദര്യസങ്കല്പത്തിനപ്പുറം ഉള്ളടുപ്പങ്ങളല്ലേ. ഒരായുസ്സിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന, പിന്നെന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ആ പ്രണയം.. …

error: Content is protected !!
onwin