കഥ

അക്ഷരങ്ങളൊരിക്കൽ വാക്കുകളോട്‌ പറഞ്ഞു..“എന്നെ ചേർത്തു വെച്ചുകൊള്ളുക, പക്ഷേ അർത്ഥവത്തായിരിക്കണം..” വാക്കുകൾ വരികളോടു പറഞ്ഞു..“എന്നെയും ചേർത്തുകൊള്ളൂ പക്ഷേ, ഒരേ അകലത്തിലായിരിക്കണം..” വരികൾ കഥകളോടു പറഞ്ഞു..“ഒരുമിപ്പിക്കുമ്പോൾ നിന്റെ ഹൃദയം ഞങ്ങൾക്ക്‌ പകരുക..” അങ്ങനെ കഥ മെനഞ്ഞു. ഹൃദയം പേറിയ കഥകൾ മനുഷ്യൻ പാടി നടന്നു..…

നാഹിദ പറയാതെപോയത്..

രണ്ട് നിത്യ ചായയുമായി വരുമ്പോൾ നേരം നന്നായി പുലർന്നിരുന്നു. മണിക്കൂറുകൾ കടന്നുപോയതറിയാതെ ഹരിശങ്കർ പൂർണ്ണമായും എഴുത്തിന്റെ ലോകത്തായിരുന്നു. “ഹരിയേട്ടൻ ഇന്നലെ ഇവിടെയാ ഉറങ്ങിയത്? അതോ ഉറങ്ങിയേ ഇല്ലേ? അവിടെ എന്റടുത്ത് കിടക്കുകയായിരുന്നു എന്നാ എന്റെ ഓർമ്മ”. അവൾ അത്ഭുതം കൂറി. “ങാ..…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു.. മെമ്മറീസ് ഇൻ മാർച്ച്

”If I have to go away ..Can I leave a bit of me with you!!!” മാർച്ചിന്റെ ദയവില്ലായ്മയായി അവർക്കെല്ലാക്കാലത്തേയ്ക്കും കാത്തുവയ്ക്കാനൊരു ഓർമ്മ; അതുമാത്രമായിരുന്നില്ല സിദ്ധാർഥിന്റെ മരണം!! അതൊരു കാർ ആക്സിഡന്റ് ആയിരുന്നു. ആ മരണത്തിൽ ലോകം…

നാഹിദ പറയാതെപോയത്..

ഒന്ന് മഴ പെയ്തൊഴിഞ്ഞ ആകാശം. കാറുംകോളും ഒഴിഞ്ഞെങ്കിലും നിറങ്ങൾ വാരിയണിയാൻ മടിക്കുന്ന മേഘക്കൂട്ടങ്ങൾ. നേരം വെളുത്തുവരുന്നതോ ഇരുട്ടുന്നതോ എന്നറിയാനാവാത്ത വിധം മങ്ങിയ വെളിച്ചംകൊണ്ട് പ്രകൃതി ഒരുക്കുന്ന ജാലവിദ്യ. പെട്ടെന്ന് ശാന്തമായ അന്തരീക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ഭൂമിയിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന മിന്നൽപ്പിണർ, ദിക്കുകൾ കിടുങ്ങുന്ന ഇടിമുഴക്കം.…

‘കർമ്മഭൂമി’ വായിക്കുമ്പോൾ

സാഹിത്യ എഴുത്തുകളിൽ, ഏറ്റവും ലളിതമായി പറഞ്ഞുപോകുന്ന രീതിയും ഒന്ന് ചുറ്റിത്തിരിഞ്ഞ് ഒരൽപം യുക്തിയൊക്കെ കടത്തി, ബുദ്ധിപരമായി കാര്യങ്ങളവതരിപ്പിക്കുന്ന രീതിയും കണ്ടുവരുന്നുണ്ട്. ആദ്യം പറഞ്ഞ ലളിതമായ അവതരണ രീതിയാണ് ശ്രീ. കെ. റ്റി. ഉണ്ണികൃഷ്ണൻ, ഗുരുവായൂർ എഴുതിയ കർമ്മഭൂമി എന്ന ചെറുനോവലിന്റേത്. ഒരു…

വിരൽ

കുന്നിൽ ചെരിവിലെ ഒറ്റമരം, തന്റെ ചില്ലയിൽ ചേക്കേറിയ കുരുവിയോട് പറഞ്ഞു.. “നീ എന്റെ ഹൃദയത്തിലാണ് കൂടു കൂട്ടുന്നത്..” അപ്പോൾ കുരുവി മറുപടി പറഞ്ഞു..” അല്ല.. ഞാൻ നിന്റെ വിരലിലാണ് കൂടു കൂട്ടിയത്..” “അതെങ്ങിനെ..?” മരത്തിനു സംശയമായി.. കുരുവി സാവധാനം വിശദീകരിച്ചു.. “ഭൂമിയിലെ…

സാധ്യത

ഒരുപാട് ഏകാന്തമായ ഭൂമിയില്‍ വല്ലപ്പോഴും മുളക്കുന്ന ചെടികളായിരുന്നു എനിക്കു കൂട്ട്. ചിലവ മുളച്ചാലും വളരില്ല, ചിലത് രണ്ടിലകളായി അവിടെ വാടി വീഴും.. പക്ഷെ മറ്റു ചിലതു മുളച്ചു പൊങ്ങി, ഒരു പൂ മാത്രം വിരിയിച്ച് ചെറുപുഞ്ചിരി തൂകി കടന്നു പോകും. ആ…

നാട്ടുഭാ(പാ)ഷ(ഷാ)ണങ്ങൾ

പുലർന്ന് ആറേഴു നാഴിക കഴിഞ്ഞെങ്കിലും ഇരുട്ട് പൂർണ്ണമായും വിട്ടൊഴിയാതെ നിന്നിരുന്ന ഒരു ഫെബ്രുവരി മാസത്തിലാണ് മൂന്നു ബൈക്കുകൾ കുതിച്ചെത്തി ടാർ റോഡുകഴിഞ്ഞ് ചെമ്മൺപാതയിലേക്കുള്ള തുടക്കത്തിൽ സഡൻ ബ്രേക്കിട്ടത്! മലഞ്ചരിവിൽ മഞ്ഞ് കനത്തുകിടന്നിരുന്നതിനാൽ ബൈക്കുകൾ തീരെ അടുത്തെത്തിയിട്ടേ കാണാനാവുന്നുണ്ടായിരുന്നുള്ളൂ. ആ നാട് അങ്ങനെയാണ്;…

മിത്രം

എന്റെ ആത്മമിത്രമേ.. എന്തിനു നീ തലകുനിച്ചിരിക്കണം..? നിന്നിൽ വിരിയുന്ന പൂക്കളെ ശ്രദ്ധിക്കുക. അവർ നിന്റെ പ്രണയിനികളാണ്. ഇതൾ വിടരുന്ന സമയത്തിന്റെ അകലം നിനക്ക് അളക്കാനാവില്ലെങ്കിലും, പടരുന്ന പരിമളത്തിന്റെ ആസക്തി നിന്നെ മത്തു പിടിപ്പിക്കാതെ നോക്കണം. എന്നും നിനക്കിഷ്ടം മുറിവുകളായിരുന്നു. അതിനോട് ചേർന്നിരിക്കാൻ…

വിട, പ്രിയ ലതാജീ

കാലം ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ട്‍ ഇന്ത്യ ചൈന യുദ്ധം കഴിഞ്ഞ നാളുകൾ. യുദ്ധത്തിൽ തിരിച്ചടി നേരിട്ട രാജ്യം വിതുമ്പി നിൽക്കുമ്പോൾ, ആ കണ്ണീരു തുടയ്ക്കാനായി ഒരാൾ മൈക്കെടുത്ത് മൃദുലമായ സ്വരത്തിൽ, എന്നാൽ ഉറച്ച വാക്കുകളിൽ ഒരു ഗാനം ആലപിച്ചു. ഏ മേരെ വതൻ…

error: Content is protected !!
onwin