ഭ്രമം

നമ്മളിൽ അന്യോന്യം മനസ്സിലാകാതെ പോകുന്ന നിമിഷങ്ങളെ നമുക്ക്‌ ഭ്രാന്ത്‌ എന്നു വിളിക്കാം. ഓർമ്മപ്പെടുത്തലുകളുടെയും ദീർഘമാകാത്ത നൊമ്പരങ്ങളുടെയും, സുദീർഘമായ ചിന്താധാരകളുടെ പുതിയ നാമ്പിടലിന്റെയും നല്ല നിമിഷങ്ങളായി നമുക്കതിനെ നിർവചിക്കാം.. വളർച്ച മുറ്റിയ ഒരു ചെടി മറ്റൊരു വന്മരത്തോടു ചേർന്ന് വളരുമ്പോൾ ഉണ്ടാകുന്ന തളിരാർന്ന…

മണികണ്ഠൻ

മാർ ഗ്രിഗോറിയോസ് കോളേജിന്റെ മുന്നിൽ ബസിറങ്ങുമ്പോൾ ദീർഘമായ യാത്രയുടെ ക്ഷീണവും പെടലി വേദനയും മണികണ്ഠനൊപ്പം കൂടിക്കഴിഞ്ഞിരുന്നു. തൊടുപുഴ വരെ ലോറിയിലായിരുന്നു യാത്ര. തൊടുപുഴയിൽ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറിയത്. തിരുവനന്തപുരത്തേക്ക് ആദ്യമായാണ്. ദീർഘമായ യാത്ര ശരീരത്തെ ആകെയൊന്നുലച്ചിരുന്നു. ക്ഷീണം മാറാൻ ഒരു…

കള്ളനും പോലീസും

“ഡോ താനൊക്കെ എന്ത് ഉണ്ടാക്കാനാടോ പോലീസ് എന്നും പറഞ്ഞ് കാക്കി ഇട്ടോണ്ട് നടക്കുന്നത്.”ജില്ലയിലെ മൂന്ന് ഡി.വൈ.എസ്.പി മാരെയും വിളിച്ച് ചേർത്തുള്ള റൂറൽ എസ്.പി വിനോദിന്റെ മീറ്റിംഗ് ആണ്. അയാളുടെ ദേഷ്യം കണ്ട് മുൻപിലിരിക്കുന്ന മൂന്ന് പേരും കണ്ണ് തള്ളിയിരിക്കുകയാണ്.“ഡോ സക്കീറെ, കഴിഞ്ഞയാഴ്ച…

ദൈവം

ദൈവം എന്നത്‌ നമ്മുടെ ശുഭകാലങ്ങളിൽ പലപ്പോഴും തീരെ പരിചയമില്ലാത്ത ഒരാളാണ്. എന്നാൽ പരിഹരിക്കാനാവാത്തതോ, പ്രതീക്ഷിക്കാനാവാത്തതോ, മനസിലാക്കാനാകാത്തതോ ആയ ചിലകാര്യങ്ങൾ നമ്മുടെ മുന്നിൽ ചില്ലുപാത്രങ്ങളുടയും പോലെ പൊടിഞ്ഞുവീഴുമ്പോൾ നമ്മൾ അയാളെ പരിചയപ്പെടാൻ ശ്രമിക്കുന്നു. ഉടഞ്ഞതെല്ലാം സാവധാനം പെറുക്കിക്കൂട്ടാൻ അയാളെ കൂട്ടുപിടിക്കുന്നു. ഈ കാരണങ്ങളിലൂടെ…

അർമേനിയയിലൂടൊരു യാത്ര.. 4

GARNI TEMPLE ക്രിസ്തുവിനു മുൻപ് ഗ്രീക്കോ റോമൻ ശില്പ ചാരുതയിൽ നിലനില്ക്കുന്ന, അർമേനിയയുടെ ഏറ്റവും മനോഹരമായ ഒരു സ്ഥലം കൂടിയാണ് GARNI temple. Azat river നടുത്ത്, Gegham mountain ന്റെ മുകളിൽ മനോഹരമായ പ്രകൃതിയിൽ ആകാശ കാഴ്ചകളായി തല ഉരുത്തി…

സഹശയനം

അവൾ ഇടക്കിടെ കണ്ണിമക്കുന്നുണ്ട്.. കണ്ണുനീരും വരുന്നുണ്ട്… ലോകത്തോട് മുഴുവൻ ദേഷ്യം.. സങ്കടം. ചങ്കിൽ ഒരമ്മിക്കല്ലു കേറ്റി വെച്ചതുപോലെ.. വേണ്ടായിരുന്നു.. പക്ഷെ അവൾക്കറിയില്ല, എന്തിനാണിതെന്ന്. താനെന്തിനാണ് വേദനിക്കുന്നതെന്ന്. തന്റെ പ്രണയിതാവ് അവളെ ചുംബിച്ചു. ഒരുപാടു നാളായി അവൻ പറയുന്ന ആഗ്രഹമാണത്. പക്ഷെ അപ്പോൾ…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ഖേലാ ഋതുപർണോഘോഷ്‌ സിനിമകളിൽ, ഒരുപക്ഷേ ഏറ്റവും ആഘോഷിക്കപ്പെടാതെ പോയ സിനിമയായിരിക്കും 2008 -ൽ പുറത്തിറങ്ങിയ ഖേലാ. പതിവ് രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സമീപനമായിരുന്നു ഈ സിനിമയ്ക്ക് ഘോഷ് കൈക്കൊണ്ടത്. സ്ത്രൈണമായൊരു രീതിയിൽ നിന്ന് മാറി ഒരു കുട്ടിയിലേയ്ക്ക് ഫോക്കസ്…

അർമേനിയയിലൂടൊരു യാത്ര.. 3

കേരളവും ഗൾഫും മാത്രം കണ്ടിട്ടുള്ള ഒരുപാട് മലയാളികൾക്കും അല്ലെങ്കിൽ ഇന്ത്യകാർക്കു ചിലർക്കെങ്കിലും ഒരു തിരിച്ചറിവിന് ചില സാധ്യതകൾ ആകസ്മികമായിട്ടെങ്കിലും അർമേനിയ വഴിയുള്ള ഈ യാത്ര ഉപയോഗപ്രദമായി കാണും. ഓരോ ദിവസ്സവും രാവിലെ മുതൽ ഹോട്ടലിൽ നിന്നു കിട്ടുന്ന പ്രാതലും, ഉച്ച ഭക്ഷണവും,…

സ്വം

എനിക്ക്‌ കിട്ടിയതല്ലാതെ ഒന്നുമെനിക്ക്‌ തരാനില്ല.. കാരണം, നിന്നെ കണ്ടപ്പോഴേയ്ക്കും എന്നിലെ ‘ഞാൻ’ പ്രസവം നിർത്തിയിരുന്നു.. എനിക്കിനി സഹശയനങ്ങളില്ല, ആത്മരതികളില്ല..എനിക്കിനി മനോമലമില്ല, ആർത്തവ രാവുകളില്ല..എന്റെ തുടയിൽ രക്തം കട്ടപിടിക്കില്ല..എന്റെ ഹൃദയം പ്രണയാവേശത്തിൽ കൊതിപിടിപ്പിക്കില്ല.. ഞാൻ നീ ആയി.. നീ ഞാനായി.. നമ്മൾ ഒന്നായി..നമ്മളിൽ…

ഉള്ളിൽ പതിഞ്ഞ ഉൾച്ചുമരെഴുത്തുകൾ

“മോളോന്നും കഴിച്ചിട്ടില്ലെന്നു വേവലാതി കൊള്ളുന്ന അമ്മയെ പിന്നിൽ വിട്ടു നടക്കുമ്പോൾ സ്കൂളിലേയ്ക്കുള്ള വഴി ഒരൂഹം മാത്രമായിരുന്നു. കടത്തുകഴിഞ്ഞ് ഏഴുകിലോമീറ്റർ ദൂരം ഒഴിഞ്ഞ വയറുമായി കണ്ണീരിടയ്ക്കിടെ തുടച്ചു വഴിചോദിച്ചു നടന്നു പോകുന്ന ഒരു പതിമൂന്നുകാരി.” കണ്ണു നിറഞ്ഞൊഴുകിയിരുന്നു വായിച്ച് തീർന്നപ്പോൾ. നന്ദയുടെ ദുഃഖം…

error: Content is protected !!
onwin