അമ്മയ്ക്ക്..

അന്നു ഞാൻ ഏകനായ് നിന്നൊരിടത്തിൽ വന്നു നീ നിന്നിലൊരു അംശമാക്കി മാറ്റിയില്ലേ …..നാളുകൾ കഴിയവേ എന്നിലെ ഏകാന്ത ചിന്തകൾ മാറി ഒലിച്ചു പോയ്നിന്നിടത്തിൽ ഞാൻ എന്തു യോഗ്യനായ് വന്നുവോ …അത്രമേൽ ഒത്തൊരു യോഗിയായി …..അങ്ങനെ നാളുകൾ ഏറെയായ് പോകവെ ….ഞാനെന്ന ഭാവം…

തഴുത്‌

നീ ചെയ്യുന്നതൊക്കെ ഞാൻ ചെയ്യണം.. നീ കാണുന്നതൊക്കെ ഞാൻ കാണണം.. കണ്ണുനീരിൽ അടഞ്ഞുപോയ ഹൃദയങ്ങളും, കാഠിന്യങ്ങളിൽ അടർന്നുപോയ കരുണയും, വാശിയിൽ മരവിച്ചുപോയ പ്രണയുമൊക്കെ വാതിൽ തുറക്കാൻ കാത്തിരിക്കുന്നു. ചിലപ്പോഴൊക്കെ ഈ വാതിലുകളൊക്കെ തള്ളിത്തുറന്നു അകത്ത് കയറാതെ എന്തു മോക്ഷമാണെനിക്കുള്ളത്..? എതിരെ ഒരു…

പരേതന്റെ ആത്മഗതങ്ങൾ

ഞാൻ സക്കറിയ.മുഴുവൻ പേര് കുന്നുമ്മൽ പി സക്കറിയ. പേരിലുള്ള ‘പി ‘ എന്റെ ചാച്ചൻ പൗലോസിനെ ഉദ്ദേശിച്ചാണ് വച്ചിരിക്കുന്നത്. പേര് കേൾക്കുമ്പോൾ തന്നെ ഞാനൊരു തറവാടി നസ്രാണിയാണെന്ന് പറയാതെ മനസ്സിലായി കാണുമല്ലോ. അപ്പനപ്പൂപ്പന്മാരായി ഉണ്ടാക്കിയ സ്വത്ത് ഞാൻ ഒന്നുകൂടെ വിപുലീകരിച്ചു പാലായിൽ…

നിത്യത

അൽപ്പനേരം എന്റെ അടുത്തിരിക്കൂആ മണികിലുക്കം ഞാനൊന്നു കേട്ടോട്ടെ..അൽപ്പദൂരം അകന്നിരുന്നെങ്കിലും,ശിഷ്ടകാലമെൻ സ്വരപ്രഭയാണു നീ വിശ്വസിച്ചീടുന്നതെല്ലാം തെളിയുന്നു..അതിനലഞ്ഞതൊക്കെ നിന്റെ മണ്ണിലും,വിരിഞ്ഞതൊക്കെ നേർധാരകൾ,പതിഞ്ഞതൊക്കെയോ അറിവിന്റെ സ്വപ്‌നങ്ങൾ പൂവിലിരുന്നു ചിരിക്കുന്ന നിൻമുഖംകാമ്പിലിരുന്നു തെളിക്കുന്നതെൻ മനം..പാറിനടന്നു തിരയുന്നതേതോ, അത്ആകെയൊരല്പം ആനന്ദമല്ലയോ മണ്ണിലാഴ്ന്നിറങ്ങിയ വേരുകൾ മൊഴിഞ്ഞു,ഇനിയുമെനിക്കാഴങ്ങൾ താണ്ടണം..വിണ്ണിലാഞ്ഞ തളിരുകൾ തുളുമ്പി,ഇനിയുമെനിക്കമ്പിളിയെ…

നിറം മാറുന്നവർ

മയൂരി കമ്പ്യൂട്ടറിനു മുന്നിൽ നിന്ന് എഴുന്നേറ്റ് കൈകൾ സ്ട്രെച് ചെയ്തു. കമ്പ്യൂട്ടറിനു മുന്നിൽ തുടർച്ചയായി കുറേ നേരം ഇരിക്കാതെ ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് സ്ട്രെച് ചെയ്യണം എന്ന ഡോക്ടറുടെ ഉപദേശം അവൾ യാന്ത്രികമായി പാലിക്കാറുണ്ട്. റൂമിൽ ഒന്ന് ചുറ്റി നടന്നതിനുശേഷം കണ്ണുകൾക്ക്…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ദൊസാർ: দোসর; tomar thonth amar thonth chhulojodio ei prothombar noichumbon to ageo bohubar…eibar thothe mileche ashroi jemon shob bhoyer golpedoitto danob rakkosh r kkhoytile tile shukhoi rajkumariontomile rajputrer joy tobuo…

പച്ചകം

അകം വെളുപ്പാണെന്നൊരാള്‍ഇല്ല ,കറുപ്പെന്നു മറ്റൊരാള്‍ .കറുപ്പും വെളുപ്പും വറ്റിയൊരകപ്പാളം –മുറിച്ചുഗ്രവേഗത്തില്‍ തീവണ്ടി പായവേപച്ചകം പച്ചകംപച്ച തോര്‍ന്ന വയലകംനഗരത്തിന്‍റെ മുഷ്ടിക്കരുത്തില്‍തകരുന്ന നേരകം. വെളുപ്പാന്‍നേരമായിട്ടുംവേലിക്കല്‍ നിന്നകൂട്ടുകാരിപ്പെണ്ണിന്‍റെമോതിരവിരലില്‍ നിന്നല്ലോസൂര്യനെങ്ങോ മറഞ്ഞത് . അഞ്ചിതള്‍പ്പൂക്കളുണ്ട് .ഇതളിലൊന്നില്‍നിറം കെട്ടൊരാകാശം,രണ്ടാമിതളില്‍ഉറവ വറ്റിയ കിണര്‍ ,മൂന്നാംവിരലി-ലനന്തമൃത്യുവിന്‍ വായുസഞ്ചാരങ്ങള്‍ ,നാലാമിതളില്‍നിലയറ്റൊരഗ്നി ,അഞ്ചിലടിമപ്പെട്ട ദിക്കും…

ഓട്ടം

ആത്മീയതയുടെ പടവുകൾ ചവിട്ടുന്ന നമ്മൾ ചിലപ്പോൾ ആയിരം മീറ്റർ ഓട്ടക്കാരനോട് സദൃശം.. ആനന്ദത്തിന്റെ സമതലങ്ങൾ നീന്തുന്ന നമ്മൾ പതിനായിരം മീറ്റർ ഓട്ടക്കാരനോടും. തുടങ്ങുമ്പോൾ വല്ലാതെ കിതക്കും.. പരിചയക്കുറവ്, അനായാസമില്ലായ്മ, ശാരീരിക ക്ഷീണം എന്നിവ തുടക്കത്തിൽ തന്നെ ഓട്ടം അവസാനിപ്പിക്കാനുള്ള വഴി തെളിക്കും.…

ഒരു നുള്ള് കഥ

ഞാൻ ഒരു കഥ പറയാം… ഓരോ കഥകളും, അതിൻ്റെതായ ഒരു ദൗത്യം നിർവ്വഹിക്കുന്നു എന്ന് വേണം കരുതാൻ. പറയുവാനുള്ള കഥയും അതിൻ്റെ ദൗത്യവും തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. നിത്യമായ മടിയുടെ ഭാരം ചുമക്കുന്ന ഞാൻ ഇങ്ങനെ ഒരു ധർമ്മം ഏറ്റെടുക്കുന്നതിൽ ഒരു…

അരുണോദയം

വൃന്ദാവനത്തിലെ രാധാവല്ലഭ ക്ഷേത്രം.കണ്ടു മടുത്ത ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിൽ ക്ഷേത്രത്തെ കാണാൻ ശ്രമിക്കുകയായിരുന്നു അയാളുടെ ക്യാമറ. തുരുതുരെ ക്യാമറ കണ്ണുകൾ തുറന്നടഞ്ഞു.അതിനിടയിൽ എപ്പോഴോ ക്ഷേത്രനടയിൽ സാരി അലസമായി പുതച്ചു പരിസരം മറന്നു നിന്ന അവളും ക്യാമറയിൽ പതിഞ്ഞു!ഫോട്ടോ സൂം…

error: Content is protected !!
onwin