ഇന്ന് നിന്‍റെ കൈവെള്ളയില്‍ ഞാൻ മയങ്ങും.. കൈവെള്ളയിലെ ആരും കാണാത്ത കറുത്ത മറുകില്‍ ഹൃദയം ചേർത്ത്… പുഞ്ചിരിക്ക് മുകളില്‍ തലചായ്ച്ച്, കണ്ണിലൊളിപ്പിച്ച കവിതയില്‍ അലിഞ്ഞ്, ചുണ്ടിലെ പവിഴമല്ലി പൂക്കളില്‍ നിന്ന് തേൻ നുകർന്ന്, നിന്‍റെ വിരല്‍തൊടുമ്പോള്‍ എന്‍റെ മേഘങ്ങള്‍ മഴ ചുരത്തും…
Category: Home
സത്താർ, പറയാൻ ബാക്കിവച്ചത്…..
കാലം കാത്തുവയ്ക്കുന്ന ചില മനുഷ്യരുണ്ട്. ഏതു വന്മരങ്ങൾ അടക്കിവാണാലും, ഏതു പ്രതിസന്ധികൾ തകർക്കാൻ ശ്രമിച്ചാലും അവർ തലയുയർത്തി നിൽക്കും. അവരുടെ സാന്നിധ്യം ആ കാലത്തിന്റെ അടയാളപ്പെടുത്തലാകും. പ്രേംനസീറും ജയനും സുകുമാരനും സോമനും നിറഞ്ഞാടിയിരുന്ന 1970കളിൽ വെള്ളിത്തിരയിലെ മായികലോകത്തേയ്ക്ക് പുതിയൊരു നടനെത്തി. സത്താർ.…
യാത്ര
എന്നത്തേയും പോലൊരു സാധാരണ ദിവസമായിരുന്നു അന്നും. പക്ഷെ എപ്പോഴൊക്കെയോ അന്തരീക്ഷത്തിലൊരു യാത്രയുടെ മണമടിച്ചു. വീട്ടിലെ ഒരേയൊരു വിശ്വാസി ഓഫീസ് പൂട്ടിവന്നപ്പോഴാണതിന്റെ ദിശ മനസ്സിലായത്. പിന്നെയും തീർഥാടനം. ഇത്തവണ വിഷയം കുറച്ചുകൂടെ ഡെലിക്കേറ്റാണ് . ഇനിയും കെട്ടാത്ത, പണ്ടേ കെട്ടുപ്രായം കഴിഞ്ഞ അനിയന്റെ…
ചുവന്നപൂവ്
കരളുനോവുന്നുണ്ടെന്‍ പ്രണയമേ, നിനക്കായി കാത്തിരിക്കുമോരോ നിമിഷവും. നിനവില്‍ നിറയുന്നുണ്ടെന്‍ പ്രണയമേ, നിന്നോടൊപ്പമുള്ളോരോ ദിനങ്ങളും. നീ നടന്നകന്നോരു വഴിത്താരയില്‍ അടര്‍ന്നു വിണോരു ചുവന്നപൂവുഞാന്‍ എഴുതാന്‍ കൊതിച്ചിട്ടും കഴിയാതെ പോയൊരു കവിതയാണു നീയെനിക്കിന്നും പ്രണയമേ, ഓര്‍മ്മകളിലെയാ പടിക്കെട്ടിന്നോരത്തായി- നിന്നു നീയന്നു ചോദിച്ച വാക്കുകള്‍ പറയുവാനായില്ല…
കുമ്പളങ്ങി നൈറ്റ്സ്
കുമ്പളങ്ങി പോലെ അവിടെ ജീവിക്കുന്ന ഓരോ മനുഷ്യരും ഓരോ തുരുത്താണ് . അവിടെയവർ അർത്ഥത്തിനായി വിയർക്കുന്ന വാക്കുകളും, അർത്ഥം കവർന്നു നശിപ്പിച്ച വാക്കുകളും, അർത്ഥ കൊഴുപ്പുകൊണ്ടഴുകുന്ന വാക്കുകളും കൊണ്ട് തോന്നുന്ന പോലെ ജീവിതമുണ്ടാക്കി കളിക്കുന്നു . ആ ജീവിതം അവർക്ക് ചുറ്റുമിങ്ങനെ…
അമ്മമൊഴി ഭാഗം മൂന്ന്
ഖരാക്ഷരങ്ങൾ – ക, ച, ട, ത, പ – വാക്കുകളുടെ ഇടയ്ക്കു വന്നാൽ മൃദുവായ ഉച്ചാരണം മതി. ഉദാ : കപടത, വികട കവി, ഭൂപടം ഈ പദങ്ങളിൽ കടുപ്പിച്ചെഴുതിയിരിക്കുന്ന ഖരാക്ഷരങ്ങൾ മൃദുവായി ഉച്ചരിച്ചാൽ മതിയാകും ഇരട്ടിച്ച് ഉച്ചരിക്കുന്നവ അങ്ങനെ തന്നെ…