ഇന്നുകൊണ്ടു നിലക്കുന്ന ഒരു ഘടികാരമാണത്. പരിചിതമല്ലാത്ത പല മുഖങ്ങളും നമുക്കു പരിചിതമാക്കിത്തന്ന പുസ്തകത്താളുകൾ. അവിടെ ഒരുപാട് മുരടനക്കങ്ങള്‍ ഉണ്ടായിരുന്നിരിക്കാം..സിംഹമടയിലെ ഗര്‍ജ്ജനങ്ങളുണ്ടായിരുന്നിരിക്കാം..പൂക്കളുടെ ചിരികളുണ്ടാവാം..കരിഞ്ഞുപോയ കിനാക്കളുടെ ചെറുസ്പന്ദനങ്ങളുണ്ടാകാം..രക്തം പുരണ്ട ആടകള്‍ ഉണ്ടാകാം..അഴിഞ്ഞു വീണ മുടിക്കെട്ടുകള്‍ ഉണ്ടാകാം..ഒരിക്കലും പൊട്ടിമാറാത്ത പാറകള്‍ ഉണ്ടാകാം..വൈകിവന്ന വസന്തങ്ങള്‍ ഉണ്ടാകാം.. എങ്കിലും…
Author: Admin
ഗർഭഭൂമി
പൂമ്പാറ്റകളെ പോലെ വർണ്ണച്ചിറകു വെച്ച് പാറിപ്പറക്കാൻ പാകത്തിൽ എത്ര എത്ര സുന്ദര സ്വപ്നങ്ങളാണ് നമ്മിൽ ഉറങ്ങികിടക്കുന്നത്. “നീ പാറിപ്പറക്കൂ…” എന്ന് നൂറു പ്രാവശ്യം ഉള്ളിലിരുന്നു മൊഴിയുന്ന ബോധത്തോടു നീതി പുലർത്തനാവാതെ, നിരർത്ഥകമായ നിസ്സംഗതയോടെ ജീവിച്ചു മരിക്കയാണ് നമ്മൾ. നൂറ്റാണ്ടുകളിലെ ഒരു ദിവസം…
ഭ്രമം
നമ്മളിൽ അന്യോന്യം മനസ്സിലാകാതെ പോകുന്ന നിമിഷങ്ങളെ നമുക്ക് ഭ്രാന്ത് എന്നു വിളിക്കാം. ഓർമ്മപ്പെടുത്തലുകളുടെയും ദീർഘമാകാത്ത നൊമ്പരങ്ങളുടെയും, സുദീർഘമായ ചിന്താധാരകളുടെ പുതിയ നാമ്പിടലിന്റെയും നല്ല നിമിഷങ്ങളായി നമുക്കതിനെ നിർവചിക്കാം.. വളർച്ച മുറ്റിയ ഒരു ചെടി മറ്റൊരു വന്മരത്തോടു ചേർന്ന് വളരുമ്പോൾ ഉണ്ടാകുന്ന തളിരാർന്ന…
ദൈവം
ദൈവം എന്നത് നമ്മുടെ ശുഭകാലങ്ങളിൽ പലപ്പോഴും തീരെ പരിചയമില്ലാത്ത ഒരാളാണ്. എന്നാൽ പരിഹരിക്കാനാവാത്തതോ, പ്രതീക്ഷിക്കാനാവാത്തതോ, മനസിലാക്കാനാകാത്തതോ ആയ ചിലകാര്യങ്ങൾ നമ്മുടെ മുന്നിൽ ചില്ലുപാത്രങ്ങളുടയും പോലെ പൊടിഞ്ഞുവീഴുമ്പോൾ നമ്മൾ അയാളെ പരിചയപ്പെടാൻ ശ്രമിക്കുന്നു. ഉടഞ്ഞതെല്ലാം സാവധാനം പെറുക്കിക്കൂട്ടാൻ അയാളെ കൂട്ടുപിടിക്കുന്നു. ഈ കാരണങ്ങളിലൂടെ…
അർമേനിയയിലൂടൊരു യാത്ര.. 4
GARNI TEMPLE ക്രിസ്തുവിനു മുൻപ് ഗ്രീക്കോ റോമൻ ശില്പ ചാരുതയിൽ നിലനില്ക്കുന്ന, അർമേനിയയുടെ ഏറ്റവും മനോഹരമായ ഒരു സ്ഥലം കൂടിയാണ് GARNI temple. Azat river നടുത്ത്, Gegham mountain ന്റെ മുകളിൽ മനോഹരമായ പ്രകൃതിയിൽ ആകാശ കാഴ്ചകളായി തല ഉരുത്തി…
സഹശയനം
അവൾ ഇടക്കിടെ കണ്ണിമക്കുന്നുണ്ട്.. കണ്ണുനീരും വരുന്നുണ്ട്… ലോകത്തോട് മുഴുവൻ ദേഷ്യം.. സങ്കടം. ചങ്കിൽ ഒരമ്മിക്കല്ലു കേറ്റി വെച്ചതുപോലെ.. വേണ്ടായിരുന്നു.. പക്ഷെ അവൾക്കറിയില്ല, എന്തിനാണിതെന്ന്. താനെന്തിനാണ് വേദനിക്കുന്നതെന്ന്. തന്റെ പ്രണയിതാവ് അവളെ ചുംബിച്ചു. ഒരുപാടു നാളായി അവൻ പറയുന്ന ആഗ്രഹമാണത്. പക്ഷെ അപ്പോൾ…
Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..
ഖേലാ ഋതുപർണോഘോഷ് സിനിമകളിൽ, ഒരുപക്ഷേ ഏറ്റവും ആഘോഷിക്കപ്പെടാതെ പോയ സിനിമയായിരിക്കും 2008 -ൽ പുറത്തിറങ്ങിയ ഖേലാ. പതിവ് രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സമീപനമായിരുന്നു ഈ സിനിമയ്ക്ക് ഘോഷ് കൈക്കൊണ്ടത്. സ്ത്രൈണമായൊരു രീതിയിൽ നിന്ന് മാറി ഒരു കുട്ടിയിലേയ്ക്ക് ഫോക്കസ്…
അർമേനിയയിലൂടൊരു യാത്ര.. 3
കേരളവും ഗൾഫും മാത്രം കണ്ടിട്ടുള്ള ഒരുപാട് മലയാളികൾക്കും അല്ലെങ്കിൽ ഇന്ത്യകാർക്കു ചിലർക്കെങ്കിലും ഒരു തിരിച്ചറിവിന് ചില സാധ്യതകൾ ആകസ്മികമായിട്ടെങ്കിലും അർമേനിയ വഴിയുള്ള ഈ യാത്ര ഉപയോഗപ്രദമായി കാണും. ഓരോ ദിവസ്സവും രാവിലെ മുതൽ ഹോട്ടലിൽ നിന്നു കിട്ടുന്ന പ്രാതലും, ഉച്ച ഭക്ഷണവും,…