ഓട്ടം

ആത്മീയതയുടെ പടവുകൾ ചവിട്ടുന്ന നമ്മൾ ചിലപ്പോൾ ആയിരം മീറ്റർ ഓട്ടക്കാരനോട് സദൃശം.. ആനന്ദത്തിന്റെ സമതലങ്ങൾ നീന്തുന്ന നമ്മൾ പതിനായിരം മീറ്റർ ഓട്ടക്കാരനോടും. തുടങ്ങുമ്പോൾ വല്ലാതെ കിതക്കും.. പരിചയക്കുറവ്, അനായാസമില്ലായ്മ, ശാരീരിക ക്ഷീണം എന്നിവ തുടക്കത്തിൽ തന്നെ ഓട്ടം അവസാനിപ്പിക്കാനുള്ള വഴി തെളിക്കും.…

ഒരു നുള്ള് കഥ

ഞാൻ ഒരു കഥ പറയാം… ഓരോ കഥകളും, അതിൻ്റെതായ ഒരു ദൗത്യം നിർവ്വഹിക്കുന്നു എന്ന് വേണം കരുതാൻ. പറയുവാനുള്ള കഥയും അതിൻ്റെ ദൗത്യവും തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. നിത്യമായ മടിയുടെ ഭാരം ചുമക്കുന്ന ഞാൻ ഇങ്ങനെ ഒരു ധർമ്മം ഏറ്റെടുക്കുന്നതിൽ ഒരു…

അരുണോദയം

വൃന്ദാവനത്തിലെ രാധാവല്ലഭ ക്ഷേത്രം.കണ്ടു മടുത്ത ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിൽ ക്ഷേത്രത്തെ കാണാൻ ശ്രമിക്കുകയായിരുന്നു അയാളുടെ ക്യാമറ. തുരുതുരെ ക്യാമറ കണ്ണുകൾ തുറന്നടഞ്ഞു.അതിനിടയിൽ എപ്പോഴോ ക്ഷേത്രനടയിൽ സാരി അലസമായി പുതച്ചു പരിസരം മറന്നു നിന്ന അവളും ക്യാമറയിൽ പതിഞ്ഞു!ഫോട്ടോ സൂം…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

റെയിൻകോട്ട്‌ നോവുകൾ ആത്മദുഃഖങ്ങളേയും കടന്ന് അസ്തിത്വദുഖങ്ങളിലേയ്ക്ക് ചേക്കേറുന്നത്, ഒരു കലാകാരന്റെ ജീവിതത്തിൽ സ്വാഭാവികം മാത്രം. ഒരുപക്ഷെ ആ നോവുകളാവും അയാളെ ഒരു ഉത്തമ കലാകാരനാക്കുന്നതും! ഋതുപർണ്ണഘോഷിന് തീർച്ചയായും വേദനകൾ അന്യമല്ല. അത് അദ്ദേഹത്തിന്റെ വർക്കുകളിൽ പ്രകടമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത്തരമൊരു ആത്മപ്രകാശനം…

അവകാശങ്ങൾ

അവകാശങ്ങൾ.. മധുരമായി ഒളിഞ്ഞുനിന്ന് അവയതിന്റെ അവകാശിയെ നോക്കുന്നു. പുഞ്ചിരിക്കുന്നു.., കണ്ണിമയ്ക്കുന്നു. പക്ഷെ, അവകാശികൾ തങ്ങളുടെ ചുണ്ടുകൾകിടയിൽ ഹൃദയമൊളിപ്പിച്ച്, അടക്കം പറഞ്ഞു മറഞ്ഞു നിൽക്കുന്നു. പകർക്കുവാനും പടർന്നു കയറുവാനും അവകാശങ്ങൾ തയ്യാറാണെങ്കിലും അവയെല്ലാം തിരസ്കരിക്കുകയും, സ്വീകരിക്കാതെ മാറിനിൽക്കുകയുമാണവർ. കോർത്ത വിരലുകളിൽ, സ്പർശിക്കുന്ന ഉടൽതീരങ്ങളിൽ,…

ആക്രി

“പുരാവസ്തുക്കളെന്തുണ്ട്വില്പനയ്ക്ക് വണിഗ് പ്രഭോപണസ്സഞ്ചി തുറന്നേകാംവില, ചേതം പെടാതെടോ കോടികൾ കൊണ്ടുയർത്തീ ഞാൻമോടിയിൽ സൗധമൊ,ന്നതിന്നലങ്കാരം നടത്തിടാൻഎന്തൊന്നുണ്ടിഹ ചൊല്ലുക!” “ദണ്ഡിയുപ്പുണ്ട്, മണ്ണുണ്ട്മഹാത്മാവിൻ്റെ ദണ്ഡവുംഖാദി നൂലുണ്ടയും ഘോരൻഘാതകന്നുടെയുണ്ടയും. വട്ടക്കണ്ണട കിത്താബുംപൊട്ടപ്പാദുക ജോടിയുംവക്കുപൊട്ടിയ പിഞ്ഞാണപ്പാത്രം, പിത്തള മൊന്തയും” “കൊള്ളാം ! ചേരുമിതെല്ലാമെൻപഞ്ചനക്ഷത്ര വീടകംകർമ്മചന്ദ്രമഹാത്മാവി-ന്നോർമ്മകൊണ്ടുവിളങ്ങണം” “ബില്ലു തയ്യാറുചെയ്തീടാംതെല്ലു സാറിങ്ങിരിക്കുമോസെൽഫിയൊന്ന്…

കൂട്ടുകാരി

അവൾ കരയുകയായിരുന്നു….നിസ്സഹായയായി.അവളുടെ കണ്ണുകൾ മഴക്കാലത്തു നിറഞ്ഞൊഴുകുന്ന പുഴപോലെയായിരുന്നു.അവൻ അവളെ നോക്കി മിണ്ടാതിരുന്നു.പതിവുപോലെ അന്നും അവന് അവളുടെ സങ്കടത്തിന്റെ കാരണം മനസ്സിലായില്ല.എങ്കിലും അവളുടെ സങ്കടത്തിന് കൂട്ടായി, കാരണം അവളെ കരയാൻ പഠിപ്പിച്ചത് അവനായിരുന്നു. നോക്കിയിരുന്നപ്പോൾ മനസ്സിൽ അവളുടെ ചിരിക്കുന്ന ഒരു മുഖം തെളിഞ്ഞു…

ലയണ്‍

ചന്ദാ കോ ടൂൺഡ്നെ സഫീ താരേ നികൽ പഡേ…. ഗലിയോം മേ വോ നസീബ് കെ മാരേ നികൽ പഡേ… ചന്ദാ കോ ….. പാടുന്നത് ആശാ ഭോൻസ്‌ലേയും മുഹമ്മദ് റാഫിയുമല്ല അമിതയും സരൂവുമാണ്.  ചുറ്റും നടക്കുന്ന നന്നല്ലാത്ത കാര്യങ്ങൾക്കുള്ള പ്രതികരണമല്ല,…

സമയം

സമയം പൊഴിഞ്ഞ ഇലയുടെപൊടിഞ്ഞു തുടങ്ങിയഞരമ്പിൽകാലംഒളിച്ചു കളിച്ചു. മുള പൊട്ടാൻവെമ്പുന്നവിത്തിന്റെ വിങ്ങലിൽവിറ കൊണ്ട്നേരംമുന്നോട്ടു കുതിച്ചു. പ്രണയം നിന്റെ ഭൂമിയിൽവേരാഴ്ത്തി.എന്റെ ആകാശത്തിൽഉയർന്ന്,കാറ്റിലുലഞ്ഞ്,നക്ഷത്രശോഭയിലലിഞ്ഞ്,നിലാവിന്റെ കുളിരണിഞ്ഞ്,എന്നിലൂടെനിന്നിലേയ്ക്കൊന്നുനോക്കണം..! എത്ര ഉയരേയ്ക്ക്പോയാലും,എത്രതന്നെ പടർന്ന്പന്തലിച്ചാലും,നിന്നിലെ നീരുറവകൾഇല്ലെങ്കിൽഞാൻഞാനാവുന്നതെങ്ങനെ? (കട: ക്യാംപസ് കവിതകൾ) പ്രജീഷ് വളയംകുന്നത്ത്

സത്യം

നീ അനുഭവിക്കുന്ന വേദനകള്‍ക്ക് ഒരു അവസാനമില്ലായിരിക്കാം.. പക്ഷെ അതില്‍നിന്നും സ്വയം പുറത്തുവരാനുള്ള ഒരു വാതില്‍ എവിടെയോ നിന്നെ കാത്തിരിപ്പുണ്ട്.. കണ്ടുപിടിക്കാനുള്ള തുറവി ഉണ്ടാകുവാന്‍ ശ്രദ്ധയോടെ പാര്‍ത്തിരിക്കുക. നിന്‍റെ ചങ്കില്‍ ഒരായിരം കനലെരിയുന്നുണ്ടായിരിക്കാം, പക്ഷേ, ആ കനലിന്റെ ചൂടില്‍ കുളിരുമാറ്റുന്ന മറ്റൊരു പുല്‍നാമ്പെങ്കിലും…

error: Content is protected !!
onwin