ഓണാശംസകൾ..

രോഗത്തിന്റെയും കെടുതികളുടെയും ഒരു കാലമാണ് നമുക്കു മുന്നിൽ. ആഘോഷങ്ങൾ ആർഭാടമാകുന്ന ഈ വേളയിലും പ്രതീക്ഷകൾ അസ്തമിക്കുന്നില്ല. അത്തക്കളത്തിലേയ്ക്ക് വീണുകിടക്കുന്ന ഇത്തിരി വെയിൽപ്പാളി പോലെ നമുക്കുള്ളിലും പ്രകാശിക്കുന്ന പ്രത്യാശയുടെ വെട്ടമായി ഈ ഓണക്കാലവും തിളങ്ങട്ടെ. അടയാളത്തിന്റെ മാന്യ വായനക്കാർക്ക് ഹൃദയംഗമമായ ഓണാശംസകൾ.

പരോപകാരം ഇദം ശരീരം

“വനമാലീ ഗദീ ശാര്ങ്ഗീ ശംഖീ ചക്രീ ച നംദകീ |ശ്രീമാന്നാരായണോ വിഷ്ണുര്വാസുദേവോ‌உഭിരക്ഷതു..” വിഷ്ണു സഹസ്രനാമത്തിലെ ഈ ശ്ലോകം കേട്ട് കൊണ്ടാണ് ജയചന്ദ്രൻ അടുക്കളയിൽ പാചകത്തിൽ ഏർപ്പെട്ടിരുന്ന ഭാര്യ ഹേമയുടെ അടുത്തെത്തിയത്. അടുക്കളയിൽ വച്ചിരിക്കുന്ന ഹേമയുടെ മൊബൈലിൽ നിന്നും എന്നും രാവിലെ മുഴങ്ങിക്കേൾക്കുന്ന…

അഫ്ഗാനെ ബുർഖ ഇടീപ്പിച്ചു താലിബാൻ..

റൺവേയിലൂടെ നീങ്ങുന്ന വിമാനത്തിൽ ചാടിക്കയറി രക്ഷപ്പെടാനൊരുങ്ങി നൂറുകണക്കിനാളുകൾ! അഭയാർത്ഥി പലായനങ്ങൾ പലരീതിയിൽ കണ്ടിട്ടുണ്ടെങ്കിലും ജീവനുവേണ്ടിയുള്ള പരക്കം പാച്ചിൽ ഇത്രയും ഞെട്ടിക്കുന്നതാവുന്നതു ചരിത്രത്തിലാദ്യം. അഫ്ഗാൻ പ്രശ്‍നം കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിക്കൊണ്ടിരിക്കുന്നു. മാനവ മനഃസാക്ഷിക്കു നിരക്കാത്ത അക്രമങ്ങളുടെയും ജീവനെടുക്കുന്ന ഭീകരതയുടെയും ദിനങ്ങൾ ലോകത്തിനു മുന്നിൽ വാർത്തകളായി…

ജോൺസൺ മാസ്റ്റർ ഓർമ്മയിൽ ഒരു ഓണപ്പാട്ട് ..

ജോൺസൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്ന് പത്തുവർഷം. മലയാളിയെന്നും പാടുന്ന ഒരു ഓണപ്പാട്ട്, അദ്ദേഹത്തിന്റെ ഓർമ്മപ്പാട്ടായി അടയാളം വായനക്കാർക്ക് മുന്നിൽ സമർപ്പിക്കുന്നു. ആ ഓർമ്മയ്ക്ക്‌ മുന്നിൽ പ്രണാമം

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ബരിവാലി (The Landlady) ഋതുപർണ്ണോഘോഷ് സിനിമകളിൽ മിക്കതും സ്ത്രീമനസ്സുകളുടെ ശക്തമായ അവതരണം തന്നെയെന്നത് യാഥാർഥ്യം. എപ്പോഴുമവ സ്ത്രീപക്ഷം വാദിക്കുന്നു എന്ന് ആരോപിക്കുന്നതിൽ കഴമ്പുണ്ടെന്നും തോന്നുന്നില്ല. ആഴമുള്ള വ്യക്തിത്വങ്ങളായി പുരുഷ കഥാപാത്രങ്ങൾ വന്ന എത്രയോ സിനിമകൾ! അബൊഹോമാൻ തന്നെ ഉദാഹരണം. ബരിവാലി ഒന്നുറപ്പിക്കുന്നു,…

എന്റെ നിഴൽച്ചിത്രത്തിന് ഏതാനും വരകൾ..

വിലാസം മാറിഎഴുതിപ്പോയ വരികളുടെഗതിവിപര്യയം എന്നും നിനക്കായിരുന്നുഅപാരതയുടെ ഉൾത്തുടുപ്പിന്നന്വേഷണങ്ങളിൽമൊഴി തെരഞ്ഞിറങ്ങുമ്പോൾനിന്റെ , ഉറവ വറ്റാത്ത പെരുംപുണ്യത്തിന്റെ പാലംസൗരദുഖത്തിന്റെ പേരിടാനാവാത്ത സമസ്യകൾചോരവാർന്നുഴലുമ്പോൾആകാശദൂത് മറന്ന് ലന്തപ്പഴം പറിക്കുന്നബാല്യപ്പെരുമയുടെ മാമ്പഴസ്മൃതികൾആരോ ഓതിത്തന്നുറപ്പിച്ച പഴഞ്ചൻ ഗുണകോഷ്ഠകങ്ങളിൽസൂര്യകാന്തിപ്പൂവിന്റെ , മഴയുടെ , മണ്ണിരയുടെത്രിസന്ധ്യത്തിരിയുടെ,അമ്മയുടെ വിയർപ്പിന്റെപുണ്യംപെരുത്ത സുഗന്ധപൂരം പൂതപ്പാട്ടിലലിഞ്ഞു ,തോട്ടിന്കരയിൽ ഒന്നാമനായിക്കുളിച്ചുകഞ്ഞിപ്പശയുള്ള…

മൗനം

മൗനമേ.. നീ എന്നില്‍ മിടിക്കേണമേ.. നിന്നെ പുൽകുവാനല്ല, നീ തന്നെയായിത്തീരുവാനാണ് ഞാന്‍ വന്നിരിക്കുന്നത്. നിനക്ക് മുന്നേ വന്ന കൊടുങ്കാറ്റിനേയോ, നിനക്ക് പിന്നാലെ വരുന്ന വേനല്‍ച്ചുഴികളെയോ എനിക്ക് ഭയമില്ല. കാരണം, ശാന്തമായ നിന്റെ തിരയനക്കങ്ങള്‍ക്കു മുകളിലൂടെ ഒഴുകിനടക്കുമ്പോള്‍, നിന്റെ വേരുകള്‍ ആഴിയെ തൊടുന്നതും,…

രാമച്ചി: കരുത്തൂർന്നുപോയ ജീവിതക്കാഴ്ചകൾ

ഒരു കടവിൽ നിന്ന് മറു കടവിലേക്ക്‌ തുഴക്കാരനില്ലാത്ത വഞ്ചിയിൽ പോകുന്ന മനുഷ്യജീവിതങ്ങളെയാണ്‌ ‘രാമച്ചി’യിൽ ‘വിനോയ്‌ തോമസ്‌’ വരച്ചിടുന്നത്‌. ആകസ്മികമായ അനുഭവങ്ങളുടെ കെട്ടുകാഴ്ചകൾ കഥകളിലില്ല. ഇവിടത്തെ കഥാപരിസരങ്ങൾ നമ്മൾ അനുഭവിയ്ക്കാത്തവയാണ്‌. എന്നാൽ നമുക്ക്‌ ചുറ്റുമുള്ള ഇടങ്ങളിലെവിടെയൊക്കെയോ ഇത്തരം ജീവാത്മാക്കളെ സൂക്ഷിച്ചു മാത്രം നോക്കിയാൽ…

രക്തബന്ധമില്ലാത്ത ആത്മബന്ധം

“ഡോക്ടർ ഇന്ന് ഇരുപത്തിരണ്ടാം തീയതി ആയി, ഇന്നും കൂടാതെ മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ അനിയത്തിയുടെ കല്യാണം ആണ്, ഇരുപത്തിയാറാം തീയതി. എന്തായാലും അച്ഛൻ വെന്റിലേറ്ററിൽ അല്ലെ? കല്യാണം കഴിയുന്നത് വരെ അച്ഛനൊന്നും സംഭവിക്കില്ലല്ലോ?”, അച്ഛനെ ട്രീറ്റ് ചെയ്യുന്ന പൾമണോളജിസ്റ്റിനോട് ഒരു…

ഊർന്നുവീഴുന്നത്..

എങ്ങോട്ടാണ് ഞാൻ ഊർന്നുവീഴുന്നത്എങ്ങോട്ടാണ് ഞാൻ അടർന്ന് വീഴുന്നത്ഞെട്ടറ്റ കരിയിലകണക്കല്ലകയ്യിൽ കോരിയ ചൊരിമണൽ കണക്കും അല്ല ചരിഞ്ഞുതൂങ്ങിയ ഒരു ജനാലവാതിൽ പോലെഅവസാനത്തെ തുരുമ്പിനോടും വിടചൊല്ലിവേർപെട്ട് വീഴുന്ന ഒരു ജാലകപ്പൊളി പോലെ എങ്ങോട്ടാണ് ഞാൻ വീഴുന്നത് പാതി തുറന്ന , പാതിയടഞ്ഞ ശബ്ദങ്ങളുടെപാതി തെളിഞ്ഞ…

error: Content is protected !!
onwin