പ്രാര്‍ത്ഥിക്കാം… ചുറ്റും ഞെരുങ്ങി വെറുപ്പിലും അറപ്പിലും ശ്വാസംമുട്ടുമ്പോഴും,തിരിച്ചു വെറുക്കാതിരിക്കുന്നവരെ ഓര്‍ത്ത്.. കഠിനപരിസരം വിദ്വേഷപൂര്‍വ്വം ഒരുങ്ങിയിട്ടും,സ്നേഹപരിസരം സൃഷ്ടിക്കാന്‍ പാടുപെടുന്നവരെ ഓര്‍ത്ത്.. കരിയാതുറയുന്ന മുറിപ്പാടുകള്‍ക്കു മുകളില്‍,എന്നും പൂക്കള്‍ വിരിയിക്കുന്നവരെ ഓര്‍ത്ത്.. ഇരുണ്ട അറകളിലെ ഏകാന്ത യാമങ്ങളിലും,തെളിഞ്ഞ ആകാശം സ്വപ്നം കാണാന്‍ പാടുപെടുന്നവരെയോര്‍ത്ത്.. മനുഷ്യനായിരിക്കുക എന്ന…
Author: Admin
കോവിഡാനന്തരം നമ്മൾ…
കോവിഡാനന്തരം എന്നു പറയാറായിട്ടില്ലെങ്കിലും അങ്ങനെ ഒരു കാലം വിദൂരമല്ല എന്ന ശുഭപ്രതീക്ഷയിലാണ് ഞാനും നിങ്ങളുമടങ്ങുന്ന ലോകം. 2019 ഡിസംബറിൽ ചൈനയിൽ ഹുബെയ് പ്രവിശ്യയിലെ വുഹാനിൽ റിപ്പോർട് ചെയ്യപ്പെട്ടെങ്കിലും ലോകാരോഗ്യസംഘടന പൊതുജനാരോഗ്യത്തിനെതിരെയുള്ള വെല്ലുവിളിയായി ഈ പകർച്ചവ്യാധിയെ പ്രഖ്യാപിച്ചത് 2020 ജനുവരി 30-നാണ്. ഇന്നുവരെയുള്ള…
ആറു കാൽപ്പാടുകൾ..
1*അമ്മയ്ക്കായ്പിചണ്ഡത്തിൽ വച്ചുതെളിയാതെ വരച്ചആദ്യത്തെ ചേവടി2*മണ്ണിലൂന്നിഇക്കിളിയിട്ട്ഒറ്റക്ക് വരച്ചആദ്യത്തെ വിരൽച്ചിത്രം3*കാൽക്കുഴകൾക്ക്ശക്തിപ്പോരാഞ്ഞുകൂട്ടു വിളിച്ചൊരുത്തൻഞെരിച്ചു വച്ചകാലിലെ പതിഞ്ഞഞരമ്പിന്റെ ഇലയടയാളം4*കുഞ്ഞിച്ചുവടിനുകൂട്ടായ്ച്ചെന്ന്വഴിക്കാട്ടിയസ്നേഹചിത്രം…5*ഊന്നി നിൽക്കാൻകാലിനൊപ്പമൊരുവടിക്കൂടി ചേർത്തുവച്ചഅവ്യക്തതയുടെനിഴൽവര6*ആരോ ഒരാൾഅളന്നുവച്ചകള്ളകണക്കിന്റെആറടി മയക്കം ദത്താത്രേയ ദത്തു
ചെമ്പകത്തൈകൾ പൂത്ത മാനത്തു പൊന്നമ്പിളി..
മലയാളത്തിലൊരു ഗസൽ എന്ന് ഓർക്കുമ്പോൾ മനസ്സിലുയരുന്ന മനോഹരഗാനം. അത്രയ്ക്ക് ഇഴചേർന്നുപോയ രചനയും സംഗീതവും ആലാപനവും.. ശ്രീകുമാരൻതമ്പി, എം. കെ. അർജുനൻ, യേശുദാസ്.