നേർത്ത മഞ്ഞിൻപാളി കട്ടിയുള്ള മൂടൽമഞ്ഞായി രൂപപ്പെട്ടതിന്റെ ഇടയിലൂടെ നടന്നുവരുന്നതായാണ് ആദ്യം കണ്ടത്. മെലിഞ്ഞുനീണ്ട ഉടലിന്റെ ഉടമയ്ക്ക് അങ്ങനെയാണ് എന്റെ കണ്ണിലും മനസിലും എന്നും മഞ്ഞിന്റെ നിറവും തണുപ്പുമായത്. തനിച്ച് ആദ്യമായിക്കണ്ട നിമിഷങ്ങളായിരുന്നു അത്. സങ്കോചമെന്റെ നാവിനെ കെട്ടിയിട്ടിരുന്നു. കൈയ്യുറകളെ തോൽപ്പിച്ചു വിറച്ചുകൊണ്ടിരുന്ന…
Author: Admin
അക്ഷരം…..
അക്ഷരങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നടക്കണം പിണങ്ങിയ മാത്രകളെ അണച്ചു പിടിക്കണം കൊമ്പുകോർക്കുന്ന ചില്ലക്ഷരങ്ങളെ ഇണക്കിയെടുക്കണം. നീണ്ട വാചകങ്ങളെ ചുരുക്കിയെടുത്ത് അർത്ഥം നിറച്ച് വിളമ്പി വെയ്ക്കണം. സ്വരങ്ങളെയും വ്യഞ്ജനങ്ങളെയും കോർത്തെടുക്കണം. അക്ഷരങ്ങളെ വാക്കുകളിലേക്കും വാക്കുകളെ വാചകങ്ങളിലേക്കും പടർത്തി വെക്കണം. എനിക്കു വീണ്ടും എന്റെ…
മകൾക്കായ്
നിന്‍ കിളിക്കൊഞ്ചലെന്‍ കരളിലൊരു ഗീതം കണ്‍മണീ നിന്‍ മുഖം കമലദളസൗമ്യം ചന്ദനച്ചേലുള്ള മൃദുലകരമോടെന്‍ കൈവിരല്‍ത്തുമ്പിനേ കവരൂ മകളേ നീ ! പേടിയാലാ കണ്ണു നനയരുതു പെണ്ണേ കൂരിരുള്‍ കാണ്‍കിലും കരയരുതു കണ്ണേ അച്ഛനുണ്ടന്‍പൊട- ങ്ങരികിലിനിയെന്നും കാവലായ് കാരുണ്യ നിറവിനുയിരായി. പൂവായ്, നിലാവായി,…
മഷിപ്പേന
അമ്മതൻ താരാട്ടിലും താതന്റെ തലോടലിലും കരഞ്ഞുകൊണ്ടെഴുതിതുടങ്ങിയ ചുവന്ന മഷിപ്പേന. സ്നേഹവും ചിരിയുമെഴുതി താളുകൾ മറിച്ചു ശൈശവം വിദ്യാലയചുവരുകളിൽ സഹൃദങ്ങളെഴുതി, കേളികളാടി, എഴുതി തീർന്നാലും മറി ക്കുവാനാഗ്രഹിക്കാത്ത ബാല്യത്തിൻ താളുകൾ. പുതുമഷിനിറച്ച ചിന്തകൾക്കു വേഗതയേറി പ്രണയം തളിരിട്ട വരികളാശങ്കയോടെഴുതി മറിച്ച കൗമാരത്തിൻ താളുകൾ.…
ആനവണ്ടി ഉയിർ..
‘ആനവണ്ടി ഉയിർ!!’ കെ.എസ്.ആർ.റ്റി.സി യെ സ്നേഹിക്കുന്നവരുടെ മുദ്രാവാക്യം. ഇപ്പൊഴാ മുദ്രാവാക്യം ഉറക്കെവിളിക്കാൻ താല്പര്യം കൂടുന്നു. കൊറോണക്കാലം വലിയതോതിൽ മാറ്റങ്ങളുടെയും കാലമാണെന്ന് ഉറപ്പിച്ചുകൊണ്ടു ഇത്തവണ മുന്നോട്ടുവന്നിരിക്കുന്നതു നമ്മുടെ സ്വന്തം കെ.എസ്.ആർ.റ്റി.സിയാണ്; ഗരുഡ മഹാരാജാവും ഗരുഡ കിങ്ങും ഗരുഡ സഞ്ചാരിയും ഡീലക്സ് ബസുകളും ശബരിയും…
കാവ്യ മാതാവ്
അണയുന്നുവോ ദീപ്ത ദീപകണം നീ അലിവുള്ള സ്നേഹത്തിൻ മാതാവ് നീ അന്നു മിന്നുമെന്നുമെന്നുടെ ഉള്ളിലെ അണയാത്ത അക്ഷര ജ്വാല നീയേ നാമം സുഗതകുമാരി സുകൃതമേ നമ്മുടെ നാട്ടിന്റെ അഭിമാനമേ നന്മയ്ക്കു വേണ്ടി പടനായിക നീ നാട്ടിന്റെ പുത്രി നീ ധന്യമാതേ തൂലിക…
അനാഥന്‍
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു ഇരവിന്റെ നൊമ്പരംപോലൊരു കുഞ്ഞിന്റെ തേങ്ങലെന്‍ കാതില്‍പ്പതിഞ്ഞു തെരുവിന്റെ കോണിലാ പീടികത്തിണ്ണയില്‍ ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍ ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊള്‍ ഇടനെഞ്ചറിയാതെ തേങ്ങി.. നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടു നഗ്‌നയാമവളുടെ തുടചേര്‍ന്നു…
മണം
പെർഫ്യൂമുകളുടെ വലയത്തിൽ അപരിചിതമായ മണത്തിൽ എന്നെ കെട്ടിയിട്ട നിന്നോട് എന്റെ ഉടലിനു അതിന്റെ ചരിത്രം പറയാനുണ്ട് ; മാങ്ങയുടെയും ചക്കയുടെയും മണങ്ങൾ മാറി മാറി അണിഞ്ഞു നടന്ന പകലുകൾ വൈക്കോൽ മണത്തിൽ കിടന്നുറങ്ങിയ നട്ടുച്ചകൾ പച്ചപ്പുല്ലിൻ മണം പടർന്ന വയലിൽ പുള്ളിപ്പയ്യിന്റെ…
ബുദ്ധപ്രകാശത്തിലൂടെ
ചലനം ജീവനെ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ മൃതാവസ്ഥയിൽനിന്നുള്ള മനുഷ്യന്റെ മോചനം സാധ്യമായത് സഞ്ചാരത്തിൽനിന്നുതന്നെ. അവന്റെ എല്ലാ സാംസ്കാരിക മുന്നേറ്റങ്ങൾക്കും നിദാനമായി വർത്തിച്ച സഞ്ചാരം ഇന്നും മനുഷ്യന്റെ മനസ്സിന് വികാസംപകരുന്ന ജീവജലം തന്നെ. പുസ്തകവായനയിലൂടെയും വായനക്കാർ സാധ്യമാക്കുന്നത് യാത്രയുടെ ഒരു ഭിന്നമുഖം തന്നെ.അത് ചിലപ്പോൾ…
നന്ദി
എന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി. എന്റെ വഴിയിലെ തണലിനും,മര- ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി. വഴിയിലെ കൂര്‍ത്ത നോവിനും നന്ദി, മിഴി ചുവപ്പിച്ച സൂര്യനും നന്ദി. നീളുമീ വഴിച്ചുമടുതാങ്ങിതന്‍ തോളിനും വഴിക്കിണറിനും നന്ദി. നീട്ടിയോരു കൈക്കുമ്പിളില്‍…