‘അമ്പലമണി’ നിലച്ചു.

അക്ഷരങ്ങളുടെ ‘അമ്മ സുഗതകുമാരി ഓർമ്മയായി. പ്രകൃതിയുടെ, മണ്ണിന്റെ പെണ്ണിന്റെ, മഴയുടെ, കാടിന്റെ പുഴയുടെ, അശരണരുടെ നാദമാണ് നിലച്ചത്. ”ജീവിതത്തില്‍ സുനിശ്ചിതമായത് ഒന്നേയുള്ളു…അതാണ് മൃത്യു, ഞാനിനിയും വരും, കഷ്ടപ്പെടാനും പാട്ട് പാടാനും…” ഞങ്ങളുടെ തലമുറയ്ക്ക് ഓർത്തുപാടാൻ കുറെ എഴുത്തുകൾ തന്ന അമ്മയ്ക്ക് അടയാളം…

എല്ലാം വൃത്തിയാക്കി

എല്ലാം വൃത്തിയാക്കി . ശുചിയാക്കൽ ഇപ്പോൾ ഒരു നേരം പോക്കല്ല സമയോചിതമായ ഒരിടപെടലാണ്. കാലം കഴിഞ്ഞ കലണ്ടറുകൾ അടഞ്ഞൊരു അദ്ധ്യായത്തിലെ കത്തി ചാമ്പലായ അവസാന താളിൽ എരിഞ്ഞടങ്ങാത്തൊരക്ഷരത്തെയും എല്ലാം വൃത്തിയാക്കി . എന്റെ സത്യേനേഷണ പരീക്ഷയിലെ പേജുകൾക്കിടയിൽ ഒരെട്ടുകാലി ആത്മഹത്യ ചെയ്തിരിയ്ക്കുന്നു.…

നാഹിദാ..

സീൻ 7   കഴിഞ്ഞ സീനിന്റെ തുടർച്ച. വീടിനകത്തുനിന്ന് ഉമ്മറത്തേക്ക് കടന്നുവരുന്ന ഹരിശങ്കർ. ഉമ്മറത്തെ വട്ടമേശയിൽനിന്ന് പത്രമെടുത്തു നിവർത്തിക്കൊണ്ടു വാതിലിനു ഒരുവശത്തിട്ട കസേരയിലിരിക്കുന്നു. അല്പംകഴിഞ്ഞു പുറത്തുനിന്നു വന്നുകയറുന്ന ബാലകൃഷ്ണൻ മാഷ് ഹരിശങ്കറിനെ ഒന്ന് നോക്കിയശേഷം ചാരുകസേരയിൽ പോയിരിക്കുന്നു. ഒന്നുരണ്ടുനിമിഷം നിശബ്ദമായിരുന്നശേഷം, ബാല:…

ശബ്ദോര അമാർ ബഗാനെ – Words in My Garden

കലാകാരന്റെ സാമൂഹികപ്രതിബദ്ധത! ഉപയോഗിച്ചു ശോഷിച്ചുപോയ ആ വാക്കിനുപുറകേ പോകാൻ മനസ്സാക്ഷിക്കുത്തുണ്ട്. അടിച്ചമർത്തലുകൾക്കും നീതിനിഷേധത്തിനുമെതിരെ തന്റെ എൺപതുകളിലും പോരാടിയ ഒരു കലാകാരനെ, മഹാനായ നടനെ, തിയേറ്റർ ആർട്ടിസ്റ്റിനെ, എഴുത്തുകാരനെ, കവിയെ, നാടകകൃത്തിനെ,സർവ്വോപരി സാമൂഹികഇടപെടലുകളിൽ തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന മഹാവ്യക്തിത്വത്തെ ആ പ്രതിബദ്ധതയുടെ ഭാഗമായിക്കാണാനാഗ്രഹിക്കുന്ന,…

ഊഴം

ഇടക്കെപ്പോഴോ; ഞാനുണർന്നിരുന്നു ഉറക്കത്തിന്റെ അങ്ങേയറ്റത്തെ ഇടനാഴിയിൽ നീ നിൽപ്പുണ്ടായിരുന്നു. ഇവിടിപ്പോൾ, അകത്ത് അത്യാഹിത വിഭാഗത്തിൽ മരണതുല്യനായ് കിടക്കുന്നത് നീ തന്നെയല്ലേയെന്ന് ഞാൻ സംശയമുണർത്തുന്നു; നീ ചിരിക്കുന്നു. അത്ഭുതം; നിന്റെ രാഷ്ട്രീയങ്ങൾ നിന്നിലേൽപ്പിച്ച മുറിവുകൾ അപ്രത്യക്ഷമായിരിക്കുന്നു. വീശുകത്തിയുടെ പിടികൊണ്ട് കലങ്ങിയ നിന്റെ വലതു…

നീ…..

എന്റെ നരച്ച ആകാശങ്ങളിൽ നീ വരച്ചു വെച്ച ചിത്രങ്ങളിലാണ് ഇന്നലെ പെയ്ത മഴയിൽ നിറങ്ങൾ നഷ്ടപെട്ടത് . നക്ഷത്രങ്ങൾ പടികടന്നു പോയ രാത്രികൾ.. അറുത്തു മാറ്റിയ പ്രണയരക്തം ഒഴുകിയ നീലിച്ച ഞരമ്പുകൾ.. കനത്ത ഇരുട്ടിൽ കാഴ്ചകൾ നഷ്ടപ്പെട്ടു തനിച്ചിരുപ്പാണ് ഞാൻ മുറിഞ്ഞ…

രംഗബോധം തീരെയില്ലാത്ത കോമാളി

ഏറെ വേദനകൾ തന്ന ഒരാഴ്ചയാണ് കടന്നുപോയത്. വേദനകൾ കടിച്ചമർത്തി മുന്നോട്ടുപോവുകയാണ് വേണ്ടത്. എങ്കിലും അത് നൽകുന്ന ആഘാതങ്ങളിൽ നിന്നും കരകയറുക വലിയ കടമ്പയാണ്. ഈ കുറിപ്പ് ആദ്യം പേപ്പറിൽ പകർത്തുമ്പോഴും പിന്നീട് ഡിജിറ്റലാവുമ്പോഴും ആ നീറ്റലിനു കുറവൊന്നുമില്ല. കഴിഞ്ഞ തിങ്കളാഴ്ച അനുജൻ…

ആദരാഞ്ജലികൾ

ഗായകന്‍ എസ് പി ബാലസുബ്രഹ്യമണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ എം ജി എം ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. സംഗീതവിസ്മയത്തിനു വിട

നാഹിദാ..

സീൻ 6 മൊബൈലിൽ സംസാരിച്ചുകൊണ്ടു അടുക്കളയിലേയ്ക്ക് കയറിവരുന്ന ഹരിശങ്കർ. കൈയ്യിൽ ഒഴിഞ്ഞ ചായക്കപ്പ്‌. പഴയരീതിയിലുള്ള അടുക്കള, അത്യാവശ്യം modify ചെയ്തിട്ടുള്ള സൗകര്യങ്ങൾ. അടുക്കളയിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന നിത്യയും അമ്മയും. അമ്മ, സരസ്വതിയമ്മ, സെറ്റുമുണ്ടുടുത്ത 65 നോടടുത്ത പ്രായക്കാരി. ചായക്കപ്പ്‌ അടുക്കള കൗണ്ടറിൽ വച്ച്…

നാഹിദാ..

സീൻ 5 സമയം രാവിലെ.ഹെഡ്‌റെസ്റ്റിൽ ചാരി കിടക്കയിലിരുന്നു മടിയിലെ ലാപ്ടോപ്പുപയോഗിക്കുന്ന ഹരിശങ്കർ. അരികിൽ ഉറങ്ങിക്കിടക്കുന്ന മകൾ. മുറിയിലേയ്ക്ക് ഒരുകപ്പ് ചായയുമായി കടന്നുവരുന്ന നിത്യ. ചായ ഹരിശങ്കറിന്‌ കൊടുത്ത്, മകളെ തട്ടിയുണർത്താൻ ബെഡിന്റെ മറുവശത്തേയ്ക്കു പോകുന്നു. നിത്യ: നിങ്ങള് രാവിലെതന്നെ തുടങ്ങിയോ അങ്കംവെട്ട്‌.…

error: Content is protected !!
onwin