എന്റെ കുന്നുകളെ നീ നിരപ്പാക്കുന്നു.. താഴ്‌വരകളെ ഉയർത്തുന്നു.. പരുപരുത്തവയെ മൃദുവാക്കുന്നു.. നിന്റെ സിരകളിലൂടെ ഞാന്‍ ഒഴുക്കി ഇറക്കുന്ന രക്തം എത്ര മാലിന്യം കലര്‍ന്നതാണ്. അത് നിന്റെ ഹൃദയപരവതാനിയിൽ ചീളുപോലെ വീണു ചിതറിയാലും നിനക്കെന്നോട് പരിഭവമില്ല.. നിന്റെ ഹൃദയഭിത്തികളിൽ ഊറിയിറങ്ങുന്ന എന്റെ നിണവേരുകൾ,…
Category: Home
Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..
അസൂഖ് ഘോഷ് സിനിമകളെപ്പോഴും മനുഷ്യബന്ധങ്ങളെ അങ്ങേയറ്റം മൃദുലമായി, ലോലമായാണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുതന്നെയാണ് ഋതുപർണ്ണോഘോഷ് സിനിമകളുടെ വിജയവും. ആ രീതിയിൽ തന്നെ അവയോരോന്നും ആസ്വാദക ലോകം സ്വീകരിച്ചു. ഏറ്റവും ലളിതമായ കഥാതന്തു തെരഞ്ഞെടുക്കുന്നതിലും വികാര തീവ്രതയോടെ അത് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതിലും ഘോഷ്…
ഗുരു
ഈ പുഴയുടെ ഒഴുക്കിനു തടസമില്ലാതെ അതിനെ ഗതിതിരിച്ചു വിടുകയെന്നത് പ്രയാസകരമായ അവസ്ഥയാണെങ്കിലും അങ്ങനെയുള്ള ഗുരുക്കന്മാർ നമുക്കുണ്ടായിട്ടുണ്ട്, ഇന്നും ഉണ്ടാകുന്നുണ്ട്. തടയിണകൾ കെട്ടാതെ, കല്ലുകളിൽ തടയാതെ, ചെളി പുരളാതെ, അതങ്ങനെയവർ ഒഴുകിക്കൊണ്ടു പോകുന്നതനുഭവിക്കാൻ ഒരു സുഖമുണ്ട്. പരുക്കേൽക്കാതെ, സ്വയം താളം കണ്ടെത്തിയൊഴുകുന്നതു കാണാൻ…
മനസ്സ്
മനസ്സെപ്പോഴെങ്കിലും നിന്നെ ഭ്രാന്തുപിടിപ്പിച്ചാൽ ആ സമയത്തുണ്ടാകുന്ന ബോധമണ്ഡലത്തെ നിന്റെ ശത്രുവായി കാണുക. അത് നിനക്ക് ‘അന്യ’യാണ്. നിന്നോടു ‘സമരസ’പ്പെടാൻ അതിനു താല്പര്യമില്ലെന്നർത്ഥം. നിന്റെ ആന്തരികയുദ്ധഭൂമികയിൽ അപ്പോൾ യുദ്ധം നടക്കും. ആ കുരുതിക്കളത്തിൽ കണ്ണുനീരും നിലവിളികളുമുണ്ടാകും, അതുനിന്നെ വാരിയെടുത്ത് ചുഴറ്റിയെറിയും.. സ്നേഹം വെറുപ്പായും,…
ഓണാശംസകൾ..
രോഗത്തിന്റെയും കെടുതികളുടെയും ഒരു കാലമാണ് നമുക്കു മുന്നിൽ. ആഘോഷങ്ങൾ ആർഭാടമാകുന്ന ഈ വേളയിലും പ്രതീക്ഷകൾ അസ്തമിക്കുന്നില്ല. അത്തക്കളത്തിലേയ്ക്ക് വീണുകിടക്കുന്ന ഇത്തിരി വെയിൽപ്പാളി പോലെ നമുക്കുള്ളിലും പ്രകാശിക്കുന്ന പ്രത്യാശയുടെ വെട്ടമായി ഈ ഓണക്കാലവും തിളങ്ങട്ടെ. അടയാളത്തിന്റെ മാന്യ വായനക്കാർക്ക് ഹൃദയംഗമമായ ഓണാശംസകൾ.