ഞാനന്ന് ജീവിച്ചിരുന്നു..

തിരികെ വരുമ്പോൾ ഇത്രയും വിചാരിച്ചില്ല. ഇങ്ങാനാവും എന്നറിഞ്ഞെങ്കിൽ തിരിച്ചൊരു വരവ് ഉണ്ടാകുമായിരുന്നില്ല. പണ്ടെങ്ങോ നാടുവിട്ടതാണ്. അതെന്നെന്നോ അതിനുള്ള കാരണമോ ഓർമ്മയിലില്ല. വീടെന്നും മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് അന്യനാട്ടിലിനി വയ്യ എന്ന് തോന്നിയപ്പോൾ തിരികെ വരാൻ തോന്നിയതും. അമ്മയെ കാണണമെന്നുണ്ടായിരുന്നു, എത്രയൊക്കെയായാലും താൻ മൂത്ത…

ജലസുരക്ഷയ്ക്ക് ചില മാര്‍ഗങ്ങള്‍

1. ജലസുരക്ഷയെപ്പറ്റി ഇന്നുതന്നെ നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക. ചുരുങ്ങിയത് എൻറെ വായനക്കാരിൽ ഒരാളുടെ കുട്ടി പോലും ഈ വേനലവധിക്കാലത്ത് മുങ്ങി മരിക്കാതിരിക്കട്ടെ. 2. തീ പോലെ വെള്ളം കുട്ടികള്‍ക്ക്‌ പേടിയോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും, മുതിര്‍ന്നവര്‍ കൂടെയില്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്നും…

പ്രണയം വിപ്ലവം വീക്ഷണം

‘വിദ്വേഷവും വിവേചനവും രൂക്ഷമായ രീതിയിൽ നാടിനെ മലീമസമാക്കുമ്പോൾ ഒരു മനുഷ്യൻ എന്ന നിലയിൽ അൽപ്പനേരം മാറിയിരുന്നു ചിന്തിക്കുകയെന്നതിനേക്കാൾ ഗുണകരമായി മറ്റൊന്നുമില്ല.’ പ്രിയ ഉണ്ണികൃഷ്ണന്റെ ‘പ്രണയം വിപ്ലവം വീക്ഷണം’ എന്ന പുസ്തകത്തിന്റെ ആമുഖം തുടങ്ങുന്നതിങ്ങനെയാണ്. രണ്ടുദിവസം മുന്നേയാണ് പുസ്തകം കിട്ടിയത്. ഒറ്റയിരുപ്പിൽ തിന്നു…

സംഗീതമേ ജീവിതം

അനാദിയിൽ നിന്നും അനന്തതയിലേക്കുള്ള ഒഴുക്കിൽ, കൂട്ടായി സംഗീതത്തെ ചേർത്തുപിടിച്ച കലോപാസകയാണ് രേണുക അരുൺ . തിരക്കിട്ട ‘ടെക്കി’ ജീവിതത്തിനിടയിലും അറുന്നൂറോളം സംഗീതക്കച്ചേരികളുമായി രേണുക യാത്ര തുടരുകയാണ്. രേണുകയ്ക്ക് സംഗീതം ജീവിതോപാസനയും ഉപാസന സംഗീതവുമാണ്. ശുദ്ധസംഗീതത്തിലൂടെയുള്ള രേണുകയുടെ തീർത്ഥയാത്ര മൂന്നു പതിറ്റാണ്ടുകൾ പിന്നിടുന്നു.…

അവൻ

ഒരിടത്തൊരിടത്ത് അവൻ പിറന്നു ഉണർവ്വും ഉയിരുമേകാൻ കൊതിച്ചു. ദർശനങ്ങളിൽ പരതി തത്വസംഹിതകൾ തിരുത്തി ധ്യാനഗുഹകളിൽ ബോധം തിരഞ്ഞു വെയിലു കൊണ്ടു തണലേകി വിയർപ്പിനെ വാഴ്ത്തി ഉയിർപ്പിനായി തപിച്ചു വിത്തും മരവും കാര്യകാരണവുമായി പ്രതിഷ്ഠകൾ പ്രതിഷേധങ്ങളായി അവൻ ബോധവും ബോധിയും ജ്ഞാന ബുദ്ധനുമായി…

മരണം

ശാന്തനായി ഞാനുറങ്ങും, അന്തരീക്ഷമാകെ സുഗന്ധം പടരും. വിലാപങ്ങൾ താരാട്ടു പാടും. ചില മിഴികളെങ്കിലുമെനിക്കായി പെരുമഴ തീർക്കും. വാക്കുകൾകൊണ്ടെന്റെ ഹൃദയം തുളച്ചവരുടെ പുഷ്പചക്രങ്ങൾ പോലുമെൻ നിശ്ചല ഹൃദയത്തിന് മുകളിൽ ഭംഗിയിലണിനിരക്കും. എന്റെ പാതിയെന്നോടൊപ്പം പോരാനൊരുങ്ങി അവശയായി എന്നരികിലുണ്ടാകും. തമാശകൾ പറഞ്ഞു പൊട്ടിചിരിച്ച സൗഹൃദങ്ങളെന്റെ…

സമാന്തര സർവ്വീസ് നടത്തുന്ന ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണം- ഹൈക്കോടതി

KSRTC യുടെ വരുമാനം കവരുന്ന സമാന്തര / പാരലൽ സർവ്വിസ് നടത്തുന്ന വാഹനങ്ങളുടെ പെർമ്മിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. ട്രാൻ. കമ്മീഷണർ, തിരുവനന്തപുരം റൂറൽ പോലീസ് സുപ്രണ്ട് എന്നിവർക്കാണ് ഹൈക്കോടതി ജഡ്ജി സുനിൽ തോമസ് നിർദ്ദേശം നൽകിയത്. വെഞ്ഞാറുമുട്-കല്ലറ-…

അവൾക്കൊപ്പം

അകമേ ഒരുങ്ങണം നീ, നിന്റെ വഴികളെ പതിവായടയ്ക്കുന്ന ചതിയറിയണം ഒരുജന്മമാണുള്ളതോർക്കണം എപ്പോഴും ഒരുമിച്ചുനിൽക്കാൻ ഇറങ്ങിടേണം പിറകേ നടക്കാതിരിക്കണം ഒപ്പമാണ- വകാശമെന്നും തിരിച്ചറിയണം ഒരുജന്മമാണുള്ളതോർക്കണം, അതിനായി ഒരു കുന്നു സ്വപ്‌നങ്ങൾ നെയ്തിടേണം അകലെയാകാശവും അരികത്തെ ഭൂമിയും അലതല്ലുമാഴിയും നിന്റെ സ്വന്തം ഉരുകുന്ന തീയുള്ളിലുണ്ടെന്നതോർക്കണം…

ഓ(ഹോ)ണർ കില്ലിംഗ്

മഞ്ഞിന്റെ നേർത്തപടലം വീണുകിടക്കുന്ന വഴിയിലൂടെയുള്ള നടത്തം, പുലർച്ചെയുള്ള ആ നടത്തത്തിന്റെ ലഹരിയിലായിരുന്നു ഞാൻ. നേരം വെളുക്കാൻ പിന്നെയും സമയം ബാക്കിയാണ്. നേർത്ത ഇരുളിൽ നാട്ടിപുറത്ത് എന്തപകടം നടക്കാനാണ് എന്ന് നടത്തയ്ക്ക് കൂട്ടുവന്ന ചേച്ചിയോട് തർക്കിച്ചു. എന്റെ ആവേശം തെല്ലൊന്നടങ്ങിയപ്പോൾ ചേച്ചി പറഞ്ഞു,…

എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ..

വിഷാദത്തിന്റെ കൊടുമുടിയിൽ ഞാനെന്റെ പ്രണയം ചേർത്തുവയ്ക്കുന്നു. നീ എന്ന വസന്തത്തിന് എന്നെക്കടന്നുപോകാതെ വയ്യെന്ന് അറിയുന്നു.. എങ്കിലും..  

error: Content is protected !!
onwin