വർഷങ്ങൾക്കു ശേഷം കാലുകുത്തുകയായിരുന്നു ആ മുറ്റത്ത്. കൃത്യമായിപ്പറഞ്ഞാൽ ഇരുപത്തെട്ടു നീണ്ടവർഷങ്ങൾക്കിപ്പുറം. ഇക്കാലമത്രയും ആശങ്കകളും അത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടുമെന്നുള്ള ഭീരുത്വം കലർന്ന ഉൽക്കണ്ഠയുമല്ലാതെ ധൈര്യപൂർവ്വം അവിടേയ്ക്കു കയറിചെല്ലണമെന്നു ഒരിക്കൽപ്പോലും തോന്നിയിട്ടില്ല. പഠനകാലത്ത് പ്രിയകൂട്ടുകാരിയായിരുന്ന, പിന്നെപ്പോഴോ സ്വയമില്ലാതാക്കി കടന്നുപോയവൾ; അവളില്ലാത്ത ഇടത്തേക്ക് ചെന്നുകയറിയിട്ട്…
Category: Home
ത്യാഗി
ഒറ്റയ്ക്കായവന്റെ വീടു കണ്ടിട്ടുണ്ടോ? മാറാലകെട്ടിയ ഉമ്മറവാതിലിനപ്പുറം അലങ്കോലപ്പെട്ടു കിടക്കുന്നിടം വീടെന്നറിയപ്പെടും പൊടിയുറഞ്ഞുപിടിച്ച അട്ടികളടർത്തി മാറ്റിയാൽ മാത്രം തെളിയുന്ന കൗതുകങ്ങളുമായി സ്വീകരിക്കാൻ ആരുമില്ലാത്ത സ്വീകരണമുറി; പാതിയായും മുഴുവനായുമൊഴിഞ്ഞ ചായക്കോപ്പകളിൽ കുഞ്ഞിച്ചിലന്തികൾ വലകെട്ടിക്കളിക്കും. വലകളിൽ തൂങ്ങിയാടുന്ന ബീഡിത്തുണ്ടും തീപ്പെട്ടിക്കൊള്ളികളും അലങ്കാരങ്ങളാകും. ചിതറിവീണ വർത്തമാനപ്പത്രങ്ങൾക്കൊപ്പം വർത്തമാനങ്ങളേതുമില്ലാത്ത…
കലാമണ്ഡലം ഹൈദരാലി
‘അരങ്ങേറ്റങ്ങൾ പലതുകഴിഞ്ഞിട്ടും അരങ്ങിൽ കളിക്കു പാടാൻ അവസരം നിഷേധിക്കപ്പെടുന്ന കലാകാരൻ’, തന്നെ തേടിയെത്തുന്ന കുഞ്ഞാരാധകന് ഒറ്റവരിയിൽ കൈയ്യൊപ്പ് ചാർത്തിക്കൊടുക്കുന്നു, ‘തിരസ്കാരങ്ങളുടെ തിരനോട്ടം- ഹൈദരാലി’. അതു തന്നെയാണ് കലാമണ്ഡലം ഹൈദരാലി എന്ന സിനിമ പറഞ്ഞുവയ്ക്കുന്നതും. ജാതിമത ചിന്തയാൽ വേലികെട്ടിത്തിരിക്കുന്ന കോമരങ്ങൾക്കു നടുവിൽ നിസ്സഹായനായിപ്പോകുന്ന…
വെറുതെയാണീ മഴ
വെറുതെ , വെറുതെയാണീ മഴ കനലൂട്ടി ഹൃദയത്തെ ചുട്ടെരിയ്ക്കുമ്പോഴും പെയ്യുകയാണെന്ന് ബോദ്ധ്യപ്പെടുത്തി കൊണ്ടിരിക്കുന്നു ജനനത്തിനും മരണത്തിനുമിടയിലുള്ള കാലത്തെ വെറുതെ നാം വെറുതെ ജീവിതമെന്നു വിളിക്കുക മായുന്ന അക്ഷരങ്ങൾക്കും പൂർണ്ണ വിരാമത്തിനും ഇടയിലുള്ള അർത്ഥശൂന്യമായ മൗനത്തെ വെറുതെ നാം വെറുതെ സ്നേഹമെന്നു വിളിക്കുക…
‘കഥ’യിലെ സത്യാന്വേഷികള്‍…
ഇക്കഴിഞ്ഞ ദിവസം മോനെ പരീക്ഷയെഴുതാനയച്ചു, സ്വന്തമായിക്കിട്ടിയ നാലോളം മണിക്കൂറുകൾ ലൈബ്രറിയിൽ ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരുപാട് നാളായി ഒരുമിച്ചിത്രയും മണിക്കൂർ ലൈബ്രറിക്കായി കിട്ടിയിട്ട്. പ്രിയപ്പെട്ട മലയാളം വിഭാഗത്തിൽ ചുറ്റിയടിച്ചു നടന്നു; കൈയ്യിൽകിട്ടിയതൊക്കെ മറിച്ചു നോക്കി, കുറെയൊക്കെ അവിടെയിരുന്നു വായിച്ചു. പിന്നേം റാക്കുകൾക്കിടയിലൂടെ നടന്നു…
നാദം നിലച്ച വയലിൻ
ഒറ്റനിമിഷം കൊണ്ട് ലോകം മുഴുവൻ പ്രകാശമാനമാകുന്ന മിന്നൽപ്പിണർ പോലെയാണ് ചില മനുഷ്യർ. തങ്ങൾക്കായി കാത്തുവച്ച ചെറിയ ജീവിതത്തെ ആകെ പ്രഭാപൂരിതമാക്കി അവർ മടങ്ങും. ഒടുവിൽ ഇരുട്ട് മാത്രം ബാക്കിയാവും. അതു വിങ്ങലായി അവശേഷിക്കും. അത്തരമൊരു വിങ്ങൽ ബാക്കിവച്ചാണ് ബാലഭാസ്കർ എന്ന വലിയ…
That day
That day When stars smile A twinkly smile Shapes once covered By grey nimbus Unearth like a phoenix Somewhere on the land Things are aligning themselves The angel has…
അമൻ കീ ആഷ
അമൻ കീ ആഷ …(ശാന്തിയുടെ പ്രതീക്ഷ) (അനുഗ്രഹീത ഉർദു കവി ഗുൽസാർ എഴുതിയത്) പുലർകാലത്ത് ഒരു കിനാവ് കതകിൽ തട്ടി. തുറന്നുനോക്കി. അതിർത്തിയ്ക്കപ്പുറത്തുനിന്ന് ഏതാനും വിരുന്നുകാരായിരുന്നു. കണ്ണുകൾ നിരാശങ്ങളായിരുന്നു. മുഖങ്ങൾ മ്ലാനമായിരുന്നു. കൈകാലുകൾ കഴുകിച്ചു അവർക്ക് ഇരിപ്പിടമൊരുക്കി തന്തൂറിൽ ചോളത്തിന്റെ റോട്ടികൾ…
ആകാശത്തിന്റെ നിറം
‘ ആകാശത്തിന്‍റെ നിറമെന്താ?’ ‘ നീല. ചിലപ്പോള്‍ ചുവപ്പ്’ ‘ ആകാശത്തിന് ഓരോ സമയത്തും ഓരോരോ നിറങ്ങളാ. ചിലപ്പോള്‍ എല്ലാ നിറങ്ങളും ഒന്നിച്ച്, മറ്റുചിലപ്പോള്‍ നിറങ്ങളൊന്നും ഇല്ലാതെ. പക്ഷേ കണ്ണടച്ചു സങ്കല്‍പ്പിച്ചാല്‍ ഏതു നിറവും ആകാശത്തിനു കൊടുക്കാം. മനോഹരമായൊരു നിറം സങ്കല്‍പ്പിച്ചാല്‍…