ലോക്‌ഡൌൺ മൂലമുണ്ടായ നഷ്ടബോധം അങ്ങേയറ്റമായത് സിനിമ കാണുന്നതിലാണ്. പൊതുവെ ഏതുതരം സിനിമയ്ക്കും കണ്ണും മനസ്സും കൊടുക്കുന്ന ആളായിട്ടുകൂടി കാണാനെടുത്ത മിക്ക സിനിമകൾക്കും പത്തുമിനിറ്റിനപ്പുറം പോകാൻ യോഗമുണ്ടായില്ല എന്നതാണ് ശരി. ‘ഥപ്പഡ്’ പോലെ വിരലിലെണ്ണാവുന്നവയ്ക്ക് മാത്രമേ ആ ദുര്യോഗമില്ലാതായുള്ളൂ. ചാനൽ സിനിമകൾ പൂർണ്ണമായും…
Author: Admin
ആദരാഞ്ജലികൾ..
ഒട്ടനവധി ലേഖനങ്ങളും കഥകളും ബാലസാഹിത്യ രചനകളുമായി ‘അടയാള’ത്തിനോടൊപ്പം എന്നുമുണ്ടായിരുന്ന പ്രിയപ്പെട്ട ബിജുച്ചേട്ടൻ (ബിജു നാരായണൻ) വിടവാങ്ങി. അടയാളം ടീമിന്റെ കണ്ണീരിൽക്കുതിർന്ന സ്നേഹാഞ്ജലി..
മെഹ്ഫിൽ…
കഷ്ടിച്ച് ഒരാൾക്ക് കയറിപോകാവുന്ന കുത്തനെയുള്ള ഇടുങ്ങിയ ഏണിപ്പടികൾ… തീരെ വൃത്തിയില്ലാത്ത കോഴിക്കോടിന്റെ ആ തെരുവിൽ പാതിരാത്രി ചെന്നുകയറിയതിന് മനസ്സിൽ ഉണ്ടായ ഈർഷ്യ ചെറുതൊന്നുമായിരുന്നില്ല… അവിടേയ്ക്ക് കൂട്ടികൊണ്ട് പോയ ഉണ്ണി. R നെ മനസ്സിൽ ഒന്നുരണ്ട് തെറിയും പറഞ്ഞു… തെരുവിലെ പൊളിഞ്ഞു വീഴാറായ…
ഇതൊരു കഥയല്ല
മരണം മുന്നിൽ കാണുന്ന നിമിഷങ്ങളിലാണ് നാം ജീവന്റെ വില അറിയുക. പ്രാണൻ നിലനിർത്താൻ വേണ്ടി മാത്രം നാം എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്തു കൊണ്ടിരിയ്ക്കും. അന്നേ വരെ അവൻ പാലിച്ച് പോന്ന പ്രത്യയശാസ്ത്രവും, മതവും, ലോജിക്കും, വിശ്വാസവും, ഉപഭോഗ സംസ്കാരവും…
വൈറസും മനഷ്യരുടെ മാസ്കും..
COVID-19( Corona Virus Decease -2019 ) -ഒരു വൈറസ് രോഗം എത്ര ഭീകരമായിട്ടാണ് മാനവരാശിയെ മുഴുവനായി ഭീതിയിലാക്കിയത്. ഏകദേശം 200 ഓളം രാജ്യങ്ങളിൽ ആയിരക്കണക്കിനാളുകളെ ദിനംപ്രതി കൊന്നുതള്ളുബോൾ, നാം ഇവിടെ സ്വന്തം വീടുകളിൽ ജയിലകളെ പോലെ കഴിയേണ്ടി വരുന്ന ഈ…
ഫിലിപ്പ് എം പ്രസാദ് സംസാരിക്കുന്നു
വിപ്ലവത്തിന്റെ കനല്‍ വഴികള്‍ താണ്ടി ‘സമത്വ സുന്ദര’മായ ഒരു ലോകത്തെ സ്വപ്നം കണ്ട ചിലര്‍. അവരെ പൊതുബോധവും ഭരണകൂടവും കൂട്ടം തെറ്റിയവരായി കണ്ടു. ചിലര്‍ക്ക് അവര്‍ ‘പൊതുശത്രു’വായി. ഒന്നിനോടും അവര്‍ സന്ധി ചെയ്തില്ല. ക്ഷുഭിത യൗവനങ്ങള്‍ക്കിടയിലും മാറ്റം കൊതിക്കുന്നവര്‍ക്കിടയിലും ‘താരപരിവേഷം’ തീര്‍ത്തുകൊണ്ട്…
അകലെ… അടുത്തിരിക്കാം..
മനുഷ്യരാശിക്ക് ഭീഷണിയായി പടർന്നു പിടിക്കുകയും ഇതിനോടകം ലക്ഷക്കണക്കിന് ജീവനപഹരിക്കുകയും ചെയ്ത കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോകമെമ്പാടുമുള്ള ജനത ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുന്ന ഈ അവസരത്തിൽ കലാകാരന്മാരും അവരവരുടെ പ്രവർത്തന മേഖലകളിൽ സജീവമാണ്. നിസ്വാർത്ഥമായി കർമ്മനിരതരാകുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം, എഴുത്തുകളും ചിത്രങ്ങളും ഗാനങ്ങളുമായി,…
ട്രാന്‍സ്
ഭയം എന്ന വികാരമാണ് ദൈവസൃഷ്ടിക്ക് മനുഷ്യനെ പ്രാപ്തനാക്കിയതിൽ പ്രധാനപ്പെട്ട ഒരു കാരണമായി പൊതുവെ കരുതപ്പെടുന്നത് . അതിന്റെ ഉപോല്പന്നമാണ് തന്റെ രക്ഷകനുമായി ആശയവിനിമയം എന്ന മനുഷ്യന്റെ എല്ലാക്കാലത്തേയും ആഗ്രഹം .പുരാതന ഗ്രീസിൽ ദൈവ അരുളപ്പാടുകൾ ജനങ്ങളെ അറിയിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗം…
വെറും ഒരു അണുവിനുമുന്നിൽ..
വെറും ഒരു അണുവിനുമുന്നിൽ വിശ്വം നിശ്ചലമായിരിയ്ക്കുന്നു.. ഒരു കഷ്ണം തുണിയിലാണ് മനുഷ്യന്റെ എല്ലാ ഭാവങ്ങളെയും കൂട്ടി കെട്ടിയിരിയ്ക്കുന്നത്. ശ്വാസത്തെ പോലും നാം സ്വയം തടവിലാക്കി. ഭൂഗോളം തുറിച്ചു നോക്കുന്നുണ്ട് . ഷാർജയിലെ ഒരിയ്ക്കലും ഉറങ്ങാത്ത നഗരം ഇന്നിപ്പോൾ മൗനത്തിലാണ്. കറ്റാർ വാഴകൾ…