നീ അനുഭവിക്കുന്ന വേദനകള്‍ക്ക് ഒരു അവസാനമില്ലായിരിക്കാം.. പക്ഷെ അതില്‍നിന്നും സ്വയം പുറത്തുവരാനുള്ള ഒരു വാതില്‍ എവിടെയോ നിന്നെ കാത്തിരിപ്പുണ്ട്.. കണ്ടുപിടിക്കാനുള്ള തുറവി ഉണ്ടാകുവാന്‍ ശ്രദ്ധയോടെ പാര്‍ത്തിരിക്കുക. നിന്‍റെ ചങ്കില്‍ ഒരായിരം കനലെരിയുന്നുണ്ടായിരിക്കാം, പക്ഷേ, ആ കനലിന്റെ ചൂടില്‍ കുളിരുമാറ്റുന്ന മറ്റൊരു പുല്‍നാമ്പെങ്കിലും…
Tag: thoughts
നിശ്ചലത
എന്റെ കുന്നുകളെ നീ നിരപ്പാക്കുന്നു.. താഴ്‌വരകളെ ഉയർത്തുന്നു.. പരുപരുത്തവയെ മൃദുവാക്കുന്നു.. നിന്റെ സിരകളിലൂടെ ഞാന്‍ ഒഴുക്കി ഇറക്കുന്ന രക്തം എത്ര മാലിന്യം കലര്‍ന്നതാണ്. അത് നിന്റെ ഹൃദയപരവതാനിയിൽ ചീളുപോലെ വീണു ചിതറിയാലും നിനക്കെന്നോട് പരിഭവമില്ല.. നിന്റെ ഹൃദയഭിത്തികളിൽ ഊറിയിറങ്ങുന്ന എന്റെ നിണവേരുകൾ,…
പ്രാര്‍ത്ഥന
പ്രാര്‍ത്ഥിക്കാം… ചുറ്റും ഞെരുങ്ങി വെറുപ്പിലും അറപ്പിലും ശ്വാസംമുട്ടുമ്പോഴും,തിരിച്ചു വെറുക്കാതിരിക്കുന്നവരെ ഓര്‍ത്ത്.. കഠിനപരിസരം വിദ്വേഷപൂര്‍വ്വം ഒരുങ്ങിയിട്ടും,സ്നേഹപരിസരം സൃഷ്ടിക്കാന്‍ പാടുപെടുന്നവരെ ഓര്‍ത്ത്.. കരിയാതുറയുന്ന മുറിപ്പാടുകള്‍ക്കു മുകളില്‍,എന്നും പൂക്കള്‍ വിരിയിക്കുന്നവരെ ഓര്‍ത്ത്.. ഇരുണ്ട അറകളിലെ ഏകാന്ത യാമങ്ങളിലും,തെളിഞ്ഞ ആകാശം സ്വപ്നം കാണാന്‍ പാടുപെടുന്നവരെയോര്‍ത്ത്.. മനുഷ്യനായിരിക്കുക എന്ന…