ആപ്പിള്‍ കുംസ് (പോള) ‌

ആപ്പിള്‍ കുംസ്
(ഒരു മലബാര്‍ സ്നാക്ക്.)

ആവശ്യം വേണ്ട ചേരുവകകള്‍ :

1) ആപ്പിള്‍ – 2
2) മുട്ട – 4
3) മൈദ – 2 tbs
4) പാല്‍ പൊടി – 5 tsp
5) പഞ്ചസാര – 5 tsp
6) ഏലയ്ക്കാ പൊടി – 1/2 tsp
7) ഉപ്പ് – ഒരു നുള്ള്
8) നെയ്യ് – 1 tsp
9) ഉണക്ക മുന്തിരി, കശുവണ്ടി

തയ്യാറാക്കുന്ന വിധം:

ആപ്പിള്‍ തൊലി കളഞ്ഞ് മിക്സിയില്‍ അടിച്ച് എടുക്കുക.

മുട്ട, പഞ്ചസാര, ഉപ്പ്, ഏലയ്ക്കാ പൊടി എന്നിവ ചേര്‍ത്ത് പതപ്പിച്ച് എടുക്കുക. മൈദ, പാല്‍ പൊടി, അടിച്ചെടുത്ത ആപ്പിള്‍ എന്നിവ ഇതിലേയ്ക്ക് ചേര്‍ത്ത് ഇളക്കി ചേര്‍ക്കുക.

ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി പാത്രത്തിന്റെ എല്ലാ വശവും നെയ്യ് പുരട്ടി എടുക്കുക. ഇതിലേയ്ക്ക് കലക്കി വെച്ചിരിക്കുന്ന മിശ്രിതം ഒഴിച്ച് അടച്ച് ചെറു തീയില്‍ 5 മിനിറ്റ് വേവിക്കുക. ഉണക്ക മുന്തിരി, കശുവണ്ടി എന്നിവ വിതറി വീണ്ടും അടച്ച് വെച്ച് 15 മിനിറ്റ് വേവിക്കുക. കേക്കിന്റെ വേകുന്ന പാകത്തില്‍ ആകുമ്പോള്‍ പാത്രത്തിന്റെ വശങ്ങളില്‍ നിന്ന് വേര്‍പ്പെടും. ഒരു ടൂത്ത് പിക്ക് നടുക്ക് കുത്തിയാല്‍ മിശ്രിതം അതില്‍ ഒട്ടിപിടിച്ചിട്ടില്ല എങ്കില്‍ അത് പാകമായി. കുറച്ച് സമയം തണുക്കുവാന്‍ അനുവദിക്കുക. തണുത്ത് കഴിയുമ്പോള്‍ മറ്റൊരു പാത്രത്തിലേയ്ക്ക് കമഴ്ത്തി ഇട്ട് ആവശ്യമുള്ള ആകൃതിയില്‍ കട്ട് ചെയ്ത് എടുക്കുക.

ഡോ. സുജ മനോജ്

Leave a Reply

Your email address will not be published.

error: Content is protected !!