കണ്ണേ കലൈമാനെ..

സ്നേഹം, പ്രണയമായി, വാത്സല്യമായി, പിന്നെ എണ്ണിയാലൊടുങ്ങാത്ത വികാരങ്ങളായി, അനിർവചനീയമായൊരു നിർവൃതിയിലേക്ക് വീഴുന്ന ആ അവസ്ഥ.. അതിലെപ്പോഴോക്കെയോ നമ്മളും വീണുപോയിരുന്നില്ലേ? ബോധ്യപ്പെടുത്തലുകളില്ലാതെ, ബോധ്യങ്ങൾമാത്രമായി ജീവിച്ചൊരുകാലം. അന്ന് ഉള്ളുരുകിയിരുന്നത് വ്യഥയാലല്ല, സ്നേഹത്താലായിരുന്നു. വാക്കുകൾക്കതീതമായ കരളുരുക്കങ്ങൾ എന്നും നിന്നെക്കുറിച്ചായിരുന്നു. ഈ ലോകത്ത് ഞാനില്ലാതായാൽ നീയെങ്ങനെ ജീവിക്കുമെന്നോർത്തായിരുന്നു. അന്ന്, നീ തന്നെ നിർവൃതിയായിമാറിയ ആ കാലത്തിന്റെ ഓർമ്മയ്ക്ക്‌ , നിന്നിലേക്ക്‌ ചുരുങ്ങിയ എന്റെ ലോകത്തെ സാന്ദ്രമാക്കിയിരുന്ന, പൂർണ്ണമാക്കിയിരുന്ന ആ ഗാനം വീണ്ടും..

ബിന്ദു

 

Leave a Reply

Your email address will not be published.

error: Content is protected !!