കാര്‍ണിയറിക്ക്: സ്റ്റഫ് ചെയ്ത വഴുതനങ്ങ

ഒരു ടര്‍ക്കി, മെഡിറ്റിനേറിയന്‍ വിഭവം.ആവശ്യം വേണ്ട ചേരുവകള്‍:1) വലിയ വഴുതനങ്ങ – 2 എണ്ണം
2) ഗ്രൌണ്ട് ചെയ്ത മാംസം – 1/2 കിലോ
3) തക്കാളി പ്യൂരി – 1 കപ്പ്
5) സവാള അരിഞ്ഞത് – 1 എണ്ണം
6) വെളുത്തുള്ളി – 3 അല്ലി
7) ചുവന്ന കാപ്സിക്കം അരിഞ്ഞത് – 1 കപ്പ്
8) പാര്‍സ്ലി അരിഞ്ഞത് – 1/4 കപ്പ്
9) പൈന്‍ നട്ട് വറുത്തത് – 1 tbs
10) തക്കാളി പേയ്സ്റ്റ് – 2 tbs
11) പപ്പറിക്ക (മുളക് പൊടി) – 1 tsp
12) ആള്‍ സ്പൈസ് പൊടി – 1/2 tsp
13) കാപ്സിക്കം പേയ്സ്റ്റ് – 2 tbs
14) ജീരകം പൊടിച്ചത് – 1/2 tsp
15) കറുകപട്ട പൊടിച്ചത് – 1/4 tsp
16) കുരുമുളക് പൊടി – ആവശ്യത്തിനു
17) ഉപ്പ് – ആവശ്യത്തിനു
18) നെയ്യ് – 1 tsp
19) എണ്ണ – 2 tsp
20) പച്ച കാപ്സിക്കം അരിഞ്ഞത് – അലങ്കാരത്തിനു

തയ്യാറാക്കുന്ന വിധം:

വഴുതനങ്ങ രണ്ടായി നെടുകെ മുറിച്ച് അകത്ത് ഉപ്പ് വിതറി 10 മിനിറ്റ് മാറ്റി വെയ്ക്കുക. ശേഷം ഒരു പേപ്പര്‍ ടവല്‍ ഉപയോഗിച്ച് തുടച്ച് എടുക്കുക.

കുറച്ച് എണ്ണ, ഉപ്പ്, കുരുമുളക് എന്നിവ വിതറി ഫ്രൈ ചെയ്യുകയോ അല്ലെങ്കില്‍ 350 F ഓവനില്‍ ബേക്ക് ചെയ്ത് എടുക്കുക. അകം മൃദുവാകുകമ്പോള്‍ പുറത്ത് എടുക്കുക. ശേഷം അകത്തുള്ളവ ഒരു ഫോര്‍ക്ക് കൊണ്ട് പതുക്കെ അകത്തേയ്ക്ക് അമര്‍ര്‍ത്തി ഒരു ബോട്ട് ആകൃതിയില്‍ ആക്കിയെടുക്കുക.

ഫില്ലിങ്ങ് തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ നെയ്യും എണ്ണയും ചൂടാക്കുക. ഇതിലേയ്ക്ക് ഗ്രൌണ്ട് മാംസം ഇട്ട് ലൈറ്റ് ബ്രൌണ്‍ ആകുന്നത് വരെ വഴറ്റുക. ശേഷം സവാള, വെളുത്തുള്ളി, ചുവന്ന കാപ്സിക്കം എന്നിവ ചേര്‍ത്ത് 3-4 മിനിറ്റ് വേവിക്കുക. ഇതിലേയ്ക്ക് തക്കാളി പ്യൂരി ചേര്‍ത്ത് ചെറു തീയില്‍ 5-6 മിനിറ്റ് എണ്ണ തെളിയുന്നത് വരെ വഴറ്റുക. പൈന്‍നട്ട്, തക്കാളി പേയ്സ്റ്റ്, ക്യാപ്സിക്കം പേയ്സ്റ്റ്, ആള്‍ സ്പൈസ്, ബാക്കി മസാലകളും ചേര്‍ത്ത് മൂടി വെച്ച് 8-10 മിനിറ്റ് വേവിക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ പാര്‍ഴ്സിലി ചേര്‍ത്ത് തീ അണച്ച് തണുക്കുവാന്‍ അനുവദിക്കുക.

തണുത്ത് കഴിയുമ്പോള്‍ ഇവ മുന്‍പ് ബോട്ട് ആകൃതിയില്‍ ആക്കി വെച്ചിരിക്കുന്ന വഴുതനങ്ങയില്‍ നിറയ്ക്കുക. മുകളിലായി പച്ച ക്യാപ്സിക്കം വെച്ച ശേഷം 350 F ഓവനില്‍ 10 മിനിറ്റ് ബേക്ക് ചെയ്ത് അല്ലെങ്കില്‍ പാനില്‍ ചെറു തീയില്‍ അടച്ച് വെച്ച് വേവിച്ച് എടുക്കുക.

 

ഡോ.സുജ മനോജ്‌

Leave a Reply

Your email address will not be published.

error: Content is protected !!