കൂണും ചിക്കനും കൊണ്ടുള്ള ഒരു വിഭവം.

കൂണും ചിക്കനും കൊണ്ടുള്ള ഒരു വിഭവം.

ആവശ്യം വേണ്ട ചേരുവകകള്‍ :

1) ചിക്കന്‍ – 1/2 കിലോ
2) കൂണ്‍ അരിഞ്ഞത് – 2 കപ്പ്
3) സവാള അരിഞ്ഞത് – 1
4) വെളുത്തുള്ളി അരിഞ്ഞത് – 3 അല്ലി
5) കുരുമുളക് പൊടി – 1/2 tsp
6) ഉപ്പ്

തെരിയാക്കി സോസ് ഉണ്ടാക്കുവാന്‍:

7) സോയാ സോസ് – 1/3 കപ്പ്
8) മിരിന്‍ / റൈസ് വിനിഗര്‍ – 1/4 കപ്പ്
9) മൊളാസിസ് / ബ്രൌണ്‍ ഷുഗര്‍ – 2 tbs
10) ഇഞ്ചി അരിഞ്ഞത് – 1 tbs
11) വെളുത്തുള്ളി അരിഞ്ഞത് – 2 എണ്ണം
12) എള്ള് എണ്ണ (നല്ലെണ്ണ) – 1 tbs
13) വെള്ളം/ചിക്കന്‍ സ്റ്റോക്ക് – 2 tbs
14) എള്ള് വറുത്തത് – 1 tbs
15) വറ്റല്‍ മുളക് ചതച്ചത് – 1/2 tsp

തയ്യാറാക്കുന്ന വിധം:

തെരിയാക്കി സോസിന്റെ ചേരുവകള്‍ എല്ലാം എടുത്ത് ചെറിയ ചൂടില്‍ കുറുക്കി എടുത്ത് മാറ്റി വെയ്ക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളിയും കൂണും ബ്രൌണ്‍ നിറമാകുന്നത് വരെ ചൂടാക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ മാറ്റി വെയ്ക്കുക.

പാത്രത്തില്‍ എണ്ണ ഒഴിച്ച് ചിക്കനും കുരുമുളക് പൊടിയും ഇട്ട് സ്റ്റിര്‍ ഫ്രൈ ചെയ്ത് എടുക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ തെരിയാക്കി സോസിന്റെ പകുതി ചേര്‍ത്ത് ഒരു മിനിറ്റ് ചെറു ചൂടില്‍ വേവിക്കുക. കുറുകി വരുമ്പോഴേയ്ക്കും മാറ്റി വെച്ചിരിക്കുന്ന കൂണ്‍ ചേര്‍ത്ത് സോസ് പൂര്‍ണമായി പുരണ്ട് വരുന്നത് വരെ ഇളക്കുക. അവസാനം കുറച്ച് വറുത്ത എള്ള് വിതറുക.

 

മീന്‍മുട്ട ഓം‌ലെറ്റ് 

 

മീന്‍മുട്ട കൊണ്ടുള്ള ഒരു വിഭവം.ആവശ്യം വേണ്ട ചേരുവകകള്‍ :

1) മീന്‍മുട്ട – 1 കപ്പ്
2) കോഴി/താറാവ് മുട്ട – 1
3) ഉള്ളി അരിഞ്ഞത് – 3 tsp
4) ഇഞ്ചി അരിഞ്ഞത് – 1/2 tsp
5) വെളുത്തുള്ളി അരിഞ്ഞത് – 1/2 tsp
6) മഞ്ഞള്‍പൊടി – ഒരു നുള്ള്
7) പച്ച മുളക് അരിഞ്ഞത് – 2
8) മല്ലിയില അരിഞ്ഞത് – 1/2 tsp
9) കറുവേപ്പില അരിഞ്ഞത് – 1/2 tsp
10) തേങ്ങ – 2 tsp
11) പെരുംജീരകം – ഒരു നുള്ള്
12) ഉപ്പ്
13) കുരുമുളക് പൊടി
14) എണ്ണ

തയ്യാറാക്കുന്ന വിധം:

തൊലി സൂക്ഷ്മതയോടെ മാറ്റിയ മീന്‍മുട്ട തരിയായി ഉടച്ച് എടുക്കുക. ഇത് കോഴി/താറാവ് മുട്ടയില്‍ ചേര്‍ത്ത് മറ്റ് എല്ലാ ചേരുവകളും ഇട്ട് യോജിപ്പിക്കുക. പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി ഈ മിശ്രിതം ഒഴിക്കുക. അടച്ച് വെച്ച് ചെറുതീയില്‍ രണ്ട് വശവും വേവിക്കുക.

ഡോ. സുജ മനോജ്

Leave a Reply

Your email address will not be published.

error: Content is protected !!