കൂര്‍ഗ് ചിക്കന്‍ ഫ്രൈ

കൊഡക് പ്രദേശത്തെ കൊടവക്കാരുടെ ചിക്കന്‍ ഫ്രൈ.
ആവശ്യം വേണ്ട ചേരുവകള്‍:1) കോഴി – 1/2 കിലോ
2) മഞ്ഞള്‍പ്പൊടി – 1/3 tsp
3) മുളക്പ്പൊടി – 1 tsp
4) എണ്ണ – 4 tbs
5) സവാള – 1 എണ്ണം
6) പച്ചമുളക് – 2 എണ്ണം
7) ഇഞ്ചി – 1 ഇഞ്ച് വലുപ്പത്തില്‍
8) വെളുത്തുള്ളി – 6 അല്ലി
9) കുടമ്പുളി – 1 tsp (2 കഷണം)
10) കറുവേപ്പില
11) മല്ലിയില
12) ഉപ്പ്
13) വെള്ളം

മസാലപ്പൊടിക്ക് വേണ്ട ചേരുവകള്‍:
1) മല്ലി – 2 tsp
2) ജീരകം – 1/2 tsp
3) കടുക് – 1/2 tsp
4) കുരുമുളക്പ്പൊടി – 1/2 tsp
5) ഗ്രാമ്പൂ – 3 എണ്ണം

തയ്യാറാക്കുന്ന വിധം:

കോഴി ചെറു കഷണങ്ങളാക്കി ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്പ്പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ നേരത്തേയ്ക്ക് മാറ്റി വെയ്ക്കുക.

മസാലപ്പൊടിക്ക് വേണ്ട ചേരുവുകള്‍ ചേര്‍ത്ത് വറുത്ത് പൊടിച്ച് എടുക്കുക.

സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ച് എടുത്തതും കറിവേപ്പിലയും കൂടി എണ്ണ ചൂടാക്കിയതിലേയ്ക്ക് ഇട്ട് ഗോള്‍ഡണ്‍ ബ്രൌണ്‍ ആകുന്നത് വരെ വഴറ്റുക. ഇതിലേയ്ക്ക് മാറ്റി വെച്ചിരിക്കുന്ന കോഴി കഷണങ്ങള്‍ ഇട്ട് 5 മിനിറ്റ് ഇളക്കുക. 1/3 കപ്പ് വെള്ളം ഒഴിച്ച് പാത്രം മൂടി വെച്ച് മറ്റൊരു 5 മിനിറ്റ് വേവിക്കുക.

കുടമ്പുളിയും ഉപ്പും ചേര്‍ത്ത് കോഴി കഷണങ്ങള്‍ വേകുവാന്‍ അനുവദിക്കുക. ഇതിലേയ്ക്ക് മസാല പൊടിച്ചതും ചേര്‍ത്ത് ചെറു തീയില്‍ വെള്ളം വറ്റുന്നത് വരെ വേവിക്കുക. മസാലയെല്ലാം കഷണങ്ങളില്‍ ചേര്‍ന്ന് വരും. മല്ലിയില വിതറി തീ അണച്ച് വിളമ്പാം.

 

ഡോ. സുജ മനോജ്‌

Leave a Reply

Your email address will not be published.

error: Content is protected !!