ചുവന്നപൂവ്

കരളുനോവുന്നുണ്ടെന്‍ പ്രണയമേ,
നിനക്കായി കാത്തിരിക്കുമോരോ നിമിഷവും.
നിനവില്‍ നിറയുന്നുണ്ടെന്‍ പ്രണയമേ,
നിന്നോടൊപ്പമുള്ളോരോ ദിനങ്ങളും.
നീ നടന്നകന്നോരു വഴിത്താരയില്‍
അടര്‍ന്നു വിണോരു ചുവന്നപൂവുഞാന്‍
എഴുതാന്‍ കൊതിച്ചിട്ടും കഴിയാതെ
പോയൊരു കവിതയാണു
നീയെനിക്കിന്നും പ്രണയമേ,

ഓര്‍മ്മകളിലെയാ പടിക്കെട്ടിന്നോരത്തായി-
നിന്നു നീയന്നു ചോദിച്ച വാക്കുകള്‍
പറയുവാനായില്ല നിനക്കായി മനസ്സില്‍
കോറിയിട്ടോരുത്തരം
ആദ്യമായി കണ്ട നാള്‍ മുതല്‍ക്കു നീ-
യെന്നില്‍ നിറഞ്ഞൊരു പ്രണയമായി.

പറയുവാനേറെ കൊതിച്ചുവെങ്കിലും
വാക്കുകളെനിക്കന്നന്യമായി.
നോവ്‌ നിറയുന്നുണ്ടെന്‍ ഇടനെഞ്ചില്‍
വാക്കുകള്‍ അന്യമായ നിമിഷമോ
ത്തിന്നും.

കാലമേറെ കഴിഞ്ഞുപോയി
ഇരുവഴിയായി ഒഴുകും പുഴപോലെ
നാമിന്നുമേറെ അകലെയായി.
എങ്കിലും പ്രണയമേ
ഒരുവട്ടം കൂടിനിന്നരികിലേയ്ക്കെത്തണം
ആ പടിക്കെട്ടിന്നരികിലായി ചേര്‍ന്ന് നില്‍ക്കണം
മനസ്സില്‍ സൂക്ഷിച്ചൊരിഷ്ടം പകരണം.
അടര്‍ന്നുവിണോരു ചുവന്നുപൂവുഞാനി-
ഇന്നുമാ വഴിയരികില്‍ നിനക്കായി കാത്തു നി
പ്പൂ,
കരളുനോവുന്നുണ്ടെന്‍ പ്രണയമേ,
നിനാക്കായി കാത്തിരിക്കുമോരോ നിമിഷവും.

എസ്.ജെ. സുജീവ്

 

Leave a Reply

Your email address will not be published.

error: Content is protected !!