പോക്കുവെയിൽ പൊന്നുരുകി..

നമ്മളോന്നിച്ചിരിക്കാറുണ്ടായിരുന്ന കടല്‍ക്കരയിലെ മണല്‍ത്തിട്ടയില്‍ ഞാനിന്നൊറ്റയ്ക്കാണ്. ഓരോ തിരയും കരയെത്തേടി വരുന്ന പോലെ എന്‍റെ ചിന്തകളും എവിടെയെന്നറിയാത്ത നിന്നിലേക്കു തന്നെ. മനസ്സില്‍ മായാത്ത മുറിവായി ആ സായാഹ്നം. വലിയൊരു തിര കരയിലുപേക്ഷിച്ച വെണ്‍ശംഖ് കൌതുകത്തോടെ എടുത്ത് ഉള്ളംകൈയില്‍ വെച്ച് നേര്‍ത്തുനീണ്ട വിരലുകളാല്‍ പൊതിഞ്ഞുപിടിക്കാന്‍ ശ്രമിക്കുന്ന നിന്നെനോക്കി ഞാന്‍ ബാലിശം എന്നു ചിരിച്ചു..

ബിന്ദു

 

Leave a Reply

Your email address will not be published.

error: Content is protected !!