അമ്പാടിക്കണ്ണനാം കുഞ്ഞുമോനെ
അൻപോടരികത്ത് നീയുറങ്ങ്
ആനന്ദ ചിന്മയ എൻ മകനെ
ആമോദമോടെന്നും ചായുറങ്ങ്
ഇന്നത്തെ കാഴ്ച നിനക്കുള്ളത്
ഇമ രണ്ടും പൂട്ടി എൻ കുഞ്ഞുറങ്ങ്
ഈരേഴുലോകവും കണ്ടുകൊണ്ടേ
ഈറനണിയാതെ നീയുറങ്ങ്
ഉലകത്തിലാകെ പ്രഭചൊരിയാൻ
ഉയരങ്ങൾ താണ്ടേണം നീ ഒരിക്കൽ
ഊഴിയിലെന്നും നീ നന്മയായി
ഊഞ്ഞാലിലാടി നീ ചാഞ്ഞുറങ്ങ്
ഋക്കുകളൊക്കെ വരം ചൊരിയും
ഋതുക്കൾ നിനക്കായി പൂവണിയും
എന്നുമെൻ ചാരത്ത് കണ്ടിടേണം
എന്നുടെ പുണ്യമായ് നീ വളരൂ
ഏറെ വിദൂരങ്ങൾ പോകാനുണ്ടേ
ഏറെ ചമയങ്ങൾ ആടാനുണ്ടേ
ഐക്യമോടെല്ലാം നീ ചെയ്തുവെന്നാൽ
ഐശ്വര്യമെന്നും നിനക്കുവരും
ഒന്നും നിനയ്ക്കാതെ നീ വളരൂ
ഒക്കേയും കൂടെ നിനക്കായ് വരും
ഓമനക്കുഞ്ഞേ നീ ചാരെനിൽക്കേ
ഓരോന്നും എന്തു മനോഹരമായ്
ഔന്നത്യമേറുന്ന നാളുകളിൽ
ഔചിത്യമെന്നും നീ കാത്തിടേണം
അമ്മ തൻ ഓമനകുഞ്ഞുമോനെ
അമ്പാടി കുഞ്ഞേ നീ ചാഞ്ഞുറങ്ങ്
അനീഷ് തകടിയിൽ
(ഇന്ന് ലോക മാതൃഭാഷാദിനം.
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച എല്ലാ ഗുരുക്കന്മാർക്കും പ്രണാമം)
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.