കുഞ്ഞുകിനാവിനോട്……

ഒരുപാടലഞ്ഞുടലാകെ തളർന്നൊടുവിലൂഴിയിൽവീഴാനുലഞ്ഞിടുമ്പോൾ, ഒരു കൊച്ചു കിളിനാദമകലെ നിന്നും വന്നുഹൃദയത്തിലേക്ക് ചേക്കേറിടുന്നു. ജീർണ്ണത മുറ്റിയ പ്രാണനിലേക്കിന്നുസ്നേഹനിലാവായി നീ നിറയവേ പോകുവാൻ ആവില്ലെനിക്കിനിദൂരങ്ങൾ ഏറെയുണ്ടൊപ്പം നടന്നു തീർക്കാൻ. അൻപോടെ കാത്ത കിനാവു നീ ;നിൻ സ്നേഹമെന്നിൽ ചൊരിയുന്ന പുണ്യതീർത്ഥം. ഇനിയുമുറയ്ക്കാത്ത മിഴികളാൽ എന്നെനീയലിവോടെ കാണുമീ…

പൂമ്പാറ്റ

പൂമ്പാറ്റേ…പൂമ്പാറ്റേ…പൂവിൻ തേൻ കുടിക്കുന്നോ … മലമുകളിൽ പൂവിന്റെതേൻ കുടിക്കാൻ രാസമാണോ? മലമുകളിൽ പൂമൊട്ടിൻവിരിയും സമയം ഏതാണ്? അങ്ങുള്ള പൂക്കളിലെനിറങ്ങളേതാ പൂമ്പാറ്റേ? പണ്ട് നീയൊരു പുഴുവല്ലേഇല തൻ മധുരമറിഞ്ഞില്ലേ പ്യൂപ്പയായതു നീയല്ലേപിന്നെ നീയൊരു പൂമ്പാറ്റ ചെറു ചിറകുള്ളൊരു പൂമ്പാറ്റനിൻ നിറമേതാ ചൊല്ലൂ ചൊല്ലൂ…

അൽവിദാ ഉസ്താദ്!

ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണ് രാവിലെ ജോലിക്ക് പോകാനായി underground സ്റ്റേഷനായ bank സ്റ്റേഷനിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്നു. വലിയ സ്റ്റേഷനാണ്, നീണ്ട ഇടനാഴികളിലൂടെ കുറേ ദൂരം സഞ്ചരിക്കണം പുറത്തേക്കെത്താൻ. ഈ വഴികളിൽ യാത്രക്കാരെ രസിപ്പിക്കുന്നതിനായി ലണ്ടൻ കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ…

അയ്യപ്പ അഷ്ടകം

1ശതകോടി വിഭാകര കാന്തിമതേശബരീഗിരി വാഴുമകം പൊരുളേശരണപ്രിയ, ദേവ, ദയാനിധിയേശനിദോഷമകറ്റി വരം തരണേ2തരുശാഖ നിറഞ്ഞ കൊടുംവനവുംകരിനാഗമിഴഞ്ഞുലയും മനവുംഒരുപോലെ നയിച്ചു നിറഞ്ഞരുളുംനിറവേ നിധിയേ നിലയേകിടണേ3കലികാല കരാള കരങ്ങളെഴുംഇഹലോക മഹാദുരിതങ്ങളിലുംഅഹമെന്നുമൊഴിഞ്ഞമൃതം നിറയാൻപരമേശ,കൃപാകര, നീ ശരണം4ശബരീശ, മഹേശ, മഹാമയനേപരിപാലയമാം മകരദ്യുതിയേശരണം തിരുനാമ പദാവലികൾതവസന്നിധി തേടുമുപാസനകൾ5കൊടുകാനനമാണഖിലം നിറയേനരി, നാഗ,…

തിരികെയണയുമ്പോൾ

മറവിയിൽനിന്നു തെളിയുന്ന ബാല്യമേ,നിന്നിലേക്ക് നടക്കണം.തിരികെയെത്തണം കനവ് പൂവിട്ട തട്ടകങ്ങളിൽ, സ്ഥലികളിൽ.ഒഴിവുകാലങ്ങളുത്സവപ്പറമ്പവിടെയൊക്കെയുമെത്തണം ഒത്തിരുന്നാടിയൂഞ്ഞാലതിലിരുന്നൊത്തു പങ്കിട്ട മധുരങ്ങൾ,അവിടെയെത്തണമവയിലലിയണ-മിനിയുമുണർവ്വു തിരയണം. കൊയ്ത്തു തീർന്നൊരു പൂന്തൽ വയലിലെ ചേറിനൊപ്പവുമലിയണംചേർത്തുനിർത്തിയ സ്നേഹ വഴികളിലെന്തു ബാക്കിയതറിയണം.പേലവങ്ങളാം വയൽ വസന്തങ്ങളിതളുതീർത്ത വരമ്പതിൽ,പൂത്ത കാക്കപ്പൂവുകളുമായ് കഥ പറഞ്ഞു നടക്കണം. അരുമയായി കരുതിവച്ചൊരു “ദൈവക്കല്ലി”നെയോർക്കണം,അതിനുമുന്നിൽ…

മഴവില്ല്

ദൂരെ അകലെ മഞ്ഞിൻ കൂടാരംവാനിൽ മഴയിൽ പൂവിൻ നിഴൽ പോലെകാലം കഴിയും കടൽത്തീരത്ത്,നിശാഗന്ധി പോലെ വാനിൽ മഴയിൽ തളിർപോൽനീ മിന്നുന്നു അഴകേ മധുവേ…ഞാൻ നിന്നെ കാത്തുനിന്നു ഒരുനാൾഒരുനാൾ നീ മഴവിൽ പോലെകണ്ണേ കരളേ മായാജാലംപൊന്നിൽ മുങ്ങും കിടാവല്ലേ പൊന്നേനിന്നെ പുണരാൻ ഞാനുണ്ട്.നല്ലൊരു…

രാമുവിന്റെ കഥ

സ്വന്തം കഥപറയാൻ രാമുവിനു പരുങ്ങലുണ്ട് . വേറൊന്നുമല്ല, അങ്ങനെ ഒരു കഥയായിപ്പറയാൻ അവനൊരു ഭൂതകാലമില്ല. നാട്ടുകാരുടെ ഊഹംപോലെ ദക്ഷിണ കന്നഡ സൈഡിലെങ്ങോ ജനിച്ച് മംഗലാപുരത്തിന്റെ പ്രാന്തത്തിലെങ്ങോ വളർന്നവനാണ് അവൻ. അവന് രാമു എന്നൊരു പേരുമുണ്ടായിരുന്നില്ല, അത് ഇന്നാട്ടുകാർ ചോദ്യംചെയ്തപ്പോൾ വായിൽവന്നത് പറഞ്ഞതാണ്!…

സത്യനാഥൻ പറഞ്ഞ രാമുവിന്റെ കഥ

പുഴയിൽ പിന്നെ പലതവണ വെള്ളം പൊങ്ങി. പാടവും പുഴയും ചിലപ്പോഴൊക്കെ ഒന്നായൊഴുകി. കട, നടവരമ്പിൽ നിന്നൊക്കെ ഉയരെയായത് പ്രഭാകരപ്പണിക്കർക്ക് തുണയായി. മഴക്കാലത്തെ മലവെള്ളപ്പാച്ചിലിൽ പാടവും വരമ്പും മുങ്ങുമ്പോൾ രാമുമാത്രം കടയ്ക്കു കൂട്ടിരുന്നു. വേനൽക്കാലത്തെ തെളിഞ്ഞ നീരൊഴുക്കിൽ അവൻ മലർന്നുകിടന്നു. പുഴയവനും കൂട്ടായി.…

സ്വർണ്ണക്കൂട്ടിലെ പക്ഷി

പനയോലത്താളിൽ ജനിച്ചനിന്നെപനിമതി പാലൂട്ടിയോമനിച്ചു. വിടരുന്ന പൂവിലൂടലയുന്ന കാറ്റിലൂ-ടധരപുടങ്ങൾ നിറം പകർന്നു. ഞൊറിവച്ചൊഴുകുന്ന കാട്ടാറിൻതീരത്തി- ലറിവില്ലാപൈതലായ് നീനടന്നു.വേദേതിഹാസ പെരുമാക്കളോമനി- ച്ചോമനത്വം നിനക്കന്നു നൽകി.നാടുവാഴുന്നവർ നിന്നെവിലയ്ക്കെടു- ത്തോമനിച്ചന്നൊരു കൂട്ടിലാക്കി. ചെല്ലച്ചിറകൊന്നടിച്ചു പറക്കുവാൻ തെന്നലിന്നൊപ്പം പറന്നുരസിക്കുവാൻ ചേറണിഞ്ഞീറനാക്കീടുവാൻ പൂമേനി കോരിത്തരിച്ച നിമേഷങ്ങളിൽപ്പോലു മൂഴിവാഴുന്നവന്നുള്ളലിഞ്ഞില്ല നിൻ കൂടുതുറന്നു…

സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) ന്റെ സ്നേഹാദരവ്

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിപ്പോയ ജോയിയുടെ രക്ഷക്കായി നിസ്വാർത്ഥ സേവനം നിർവഹിച്ച കേരള ഫയർ ആൻഡ് റസ്ക്യു ടീമിന് സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സ്നേഹാദരവ് സമർപ്പിച്ചു. തിരുവനന്തപുരം റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച്…

error: Content is protected !!