ഗാന്ധിജി സമദർശൻ ഫൗണ്ടേഷന്റെ വായന പക്ഷാചരണത്തോട് അനുബന്ധിച്ച് വായനാ പ്രതിജ്ഞ, ഗ്രന്ഥശാല സന്ദർശനം, അക്ഷര ജാഥ, പുസ്തക സമർപ്പണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ജൂൺ 19 ന് ബാലരാമപുരം സെന്റ് ജോസഫ് സ്കൂളിൽ നടന്ന വായനാദിന ഉൽഘാടന ചടങ്ങുകളിൽ പി. എൻ പണിക്കരുടെ പുത്രി ശ്രീമതി സി. സുമംഗലാ ദേവിയോടൊപ്പം
ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ ദേശീയ സെക്രട്ടറി ശ്രീ. വേണു ഹരിദാസ് അതിഥിയായി പങ്കെടുത്തു.
ജൂൺ 25 ന് ജഗതി സർക്കാർ ഹൈസ്‌കൂളിലെ റീഡേഴ്‌സ് ക്ലബ് അംഗങ്ങൾ പൂജപ്പുര യുവജനസമാജം ഗ്രന്ഥശാല സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി. കുട്ടികൾക്ക് ഗ്രന്ഥശാല ബാലവേദി അംഗത്വം നൽകി.

ജൂൺ 28 ന് ബാലരാമപുരം സെന്റ് ജോസഫ് സ്കൂൾ കുട്ടികളുടെ നെല്ലിവിള താരാ ലൈബ്രറി സന്ദർശനത്തോട്
അനുബന്ധിച്ച് അക്ഷരജാഥ സംഘടിപ്പിച്ചു.
ദേശീയ സെക്രട്ടറി വേണു ഹരിദാസ് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.
സംസ്ഥാന പ്രസിഡന്റ് അഴിപ്പിൽ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലകളിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ എസ് വസന്തകുമാരി, കവി അംബിദാസ് കാരേറ്റ്, സെന്റ് ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ സാലു ജസ്റ്റസ്, മനുഷ്യാവകാശ പ്രവർത്തകരായ വി. ശ്രീകുമാരൻ നായർ, ആർ എ അനികുട്ടൻ, ഗ്രന്ഥശാല ഭാരവാഹികളായ പി ഗോപകുമാർ, കെ എസ് സുനിൽകുമാർ, സുപ്രിയ രാധാകൃഷ്ണൻ, എസ് ജയശേഖർ, വി സജികുമാർ, അധ്യാപകർ കെ. എസ് അജിത് കുമാർ, എ എസ് ഷിജു, അധ്യാപികമാർ എസ് ശ്രീലത, സി സുപ്രഭ, വി എം അഖില, ഇ എ ആശ ബ്രയിറ്റ്, പി സജി എന്നിവർ പങ്കെടുത്തു.