What’s the purpose of Life?
ശരിയ്ക്കും എന്തായിരിയ്ക്കും മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം? അത് പലപ്പോഴും പലർക്കും വ്യത്യസ്തമാകുമെങ്കിലും, മനുഷ്യവർഗ്ഗത്തിന്റെ പൊതുവായ ലക്ഷ്യമെന്തായിരിയ്ക്കും എന്ന് നമ്മൾ ഒറ്റയ്ക്കിരിയ്ക്കുമ്പോൾ ഇടയ്ക്കിങ്ങനെ തനിയെ ചിന്തിയ്ക്കാറില്ലേ ?
മനഃശാസ്ത്രത്തിൽ തന്നെ പല ചിന്തകർക്കും ജീവിതത്തെ കുറിച്ച് പല അഭിപ്രായങ്ങളാണ്.
ജീവിതലക്ഷ്യം അല്ലെങ്കിൽ ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മനഃശാസ്ത്രം പോലും ഒരു നിശ്ചിത ഉത്തരം നൽകുന്നില്ല. എങ്കിലും വ്യത്യസ്ത ചിന്താധാരകളിൽ അവരുടേതായ രീതിയിൽ അതിനെ സമീപിക്കുന്നുണ്ട്.
Humanistic psychology -യിൽ ജീവിതത്തിന്റെ ലക്ഷ്യം, നിങ്ങൾ ശരിയായും പൂർണ്ണമായും നിങ്ങളുടെ തന്നെ മുഴുവൻ ശേഷിയും സർഗ്ഗാത്മകതയും ആധികാരികതയും സ്വയം തിരിച്ചറിയുക എന്നതാണെന്ന് പറയുന്നു.
Existential Psychology -യിൽ ഓരോ വ്യക്തിയുടെയും ഉദ്ദേശ്യം അവനിൽ മാത്രം ഉണ്ടാകുന്നതാണ് എന്ന് Viktor Frankl പറയുന്നു . മനുഷ്യൻ അർത്ഥം തേടുന്ന യാത്രയാണ് ജീവിതമെന്നും ആ അർത്ഥത്തിനായുള്ള തിരച്ചിലിനിടയിൽ, കഷ്ടപ്പാടുകളിൽ പോലും സ്നേഹത്തിലൂടെ അർത്ഥവും വിലയും മൂല്യങ്ങളും കണ്ടെത്താൻ കഴിയുമെന്ന് പറയുന്നു.
.
Positive psychology യിൽ ആരോഗ്യപരമായ ബന്ധങ്ങൾ നേടുന്നതിലും ക്ഷേമം, സന്തോഷം, അർത്ഥവത്തായ ജീവിതം കെട്ടിപ്പടുക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് മനുഷ്യന്റെ ലക്ഷ്യമെന്ന് പറയുന്നു.
Psychoanalysis -ഇൽ Freud, മനുഷ്യ ജീവിതം നിലനില്ക്കുന്നതും മുന്നോട്ടുപോകുന്നതും അബോധമനസ്സിന്റെ ആഗ്രഹങ്ങളായ (sex ,aggression ,survival ) അതിജീവനം പരിഷ്കൃതമായ രീതിയിൽ കൈകാര്യം ചെയ്യുകയും കൂടിയാണെന്നും പറയുന്നുണ്ട്.
അധികാരം നേടാനായി എല്ലാ Willpower ഉം ഉപയോഗിയ്ക്കുക എന്നതാണ് മനുഷ്യന്റെ ജീവിതലക്ഷ്യമെന്ന് Alfred Adler എന്ന Psychologist പറയുന്നു.
Analytical Psychology യിൽ (Carl Jung ) വ്യക്തിത്വത്തിൽ ബോധമനസ്സിന്റെയും അവബോധ മനസ്സിന്റെയും അവസ്ഥകളെ സംയോജിപ്പിച്ച് പൂർണ്ണമാക്കുക . ജീവിതത്തിന്റെ അർത്ഥത്തെ ആത്മീയത (spirituality) യേയും ആദിരൂപങ്ങളെയും (archetypes) ഒരു വ്യക്തിയുടെ വളർച്ച യ്ക്കു വേണ്ടി വിളക്കിച്ചേർത്ത് കൊണ്ടുപോകുകയാണെന്നും ജീവിതത്തെ കുറിച്ച് പറയുന്നു.
ബുദ്ധൻ മൗനമായി ജീവിതലക്ഷ്യത്തെ കുറിച്ച് പറഞ്ഞത് ആത്മജ്ഞാനം നേടുന്നതിലൂടെ കഷ്ടപ്പാടുകളും ദുഃഖവും അവസാനിപ്പിക്കുക എന്നതാണ്. ധാർമ്മികതയുള്ള ജീവിതത്തിലൂടെ ധ്യാനം ചെയ്യുക , ജ്ഞാനം നേടുക എന്നിവയിലൂടെ സാധ്യമാക്കുന്ന ആസക്തിയിൽ നിന്നും അഹങ്കാരത്തിൽ നിന്നുമുള്ള മോചനമാണ് ജീവിത ലക്ഷ്യം (liberation )എന്നും പറയുന്നു .
വളരെ സങ്കീർണ്ണത നിറഞ്ഞ ജീവിത അർത്ഥത്തെ ,ലക്ഷ്യത്തെ ഒരു ചെറിയ കുറിപ്പ് കൊണ്ടോ വലിയൊരു പുസ്തകത്തിൽ എഴുതി നിറയ്ക്കുന്ന അക്ഷരങ്ങൾ കൊണ്ടോ ആശയങ്ങൾ കൊണ്ടോ നിർവ്വചിയ്ക്കാൻ സാധ്യമല്ല. കാരണം എല്ലാ മനുഷ്യരും വ്യത്യസ്തരാകുന്നപോലെ അവരുടെ ജീവിതവും വ്യത്യസ്തമാകുന്നു. അവർക്കു ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ലക്ഷ്യവും വ്യത്യസ്തവുമാകാം …അങ്ങനെ വിപരീതവും വിയോജിപ്പുകളും നിറഞ്ഞ അഭിപ്രായങ്ങളും ഉദ്ദേശവും മനിഷ്യവർഗ്ഗത്തെ സ്നേഹത്തിലൂടെ, സഹിഷ്ണുതയിലൂടെ കൂട്ടിയിണക്കി പോകാൻ ഈ ലോകത്തിനു സാധ്യമാകും എന്ന് തെളിയിച്ചു കൊണ്ടിരിയ്ക്കുന്നു ..

ഷാജി എൻ പുഷ്പാംഗദൻ