സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) ന്റെ സ്നേഹാദരവ്

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിപ്പോയ ജോയിയുടെ രക്ഷക്കായി നിസ്വാർത്ഥ സേവനം നിർവഹിച്ച കേരള ഫയർ ആൻഡ് റസ്ക്യു ടീമിന് സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സ്നേഹാദരവ് സമർപ്പിച്ചു.

തിരുവനന്തപുരം റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച് K. അബ്ദുൾറഷീദ് (റീജിയണൽ ഫയർ ഓഫിസർ), S. സൂരജ് (ജില്ലാ ഫയർ ഓഫീസർ), സ്റ്റേഷൻ ഓഫിസർമാരായ, K. ഷാജി, S.S നിതിൻരാജ് എന്നിവർക്കും സേനാംഗങ്ങൾക്കും മോമെന്റൊയും മെഡലും, ഷാളും നൽകി ആദരിച്ചു.

സംസ്ഥാന വർക്കിങ് പ്രഡിഡന്റ് വി എസ് പ്രദീപ്‌, സെക്രട്ടറി വേണുഹരിദാസ്, ട്രഷറർ ഐ അജിതകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് സ്നേഹാദരവ് സമർപ്പിച്ചത്.

ജില്ലാ, താലൂക്ക് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!