ട്രെയിനിലും ബസ്സിലും കാൽനടയുമൊക്കെയായി രാമു ഒരുവിധം നാടിനകലെയായി. അപ്പോഴാണ് അവന് സമാധാനമായത്. ജഗ്ഗയ്യയ്ക്കും കൂട്ടർക്കും ഇനി തന്നെ തൊടാനാവില്ലെന്ന് ഉറപ്പായി. കേരളത്തിന്റെ പച്ചപ്പിൽ, ആളുകളുടെ പെരുമാറ്റത്തിൽ, തന്റെ നാടിന്റേതിൽ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയിലൊക്കെ രാമു സമാധാനം കണ്ടെത്താൻ ശ്രമിച്ചു; കഴിഞ്ഞതൊക്കെ മറക്കാൻ…
Tag: malayalam shortstories
രാമുവിന്റെ കഥ
സ്വന്തം കഥപറയാൻ രാമുവിനു പരുങ്ങലുണ്ട് . വേറൊന്നുമല്ല, അങ്ങനെ ഒരു കഥയായിപ്പറയാൻ അവനൊരു ഭൂതകാലമില്ല. നാട്ടുകാരുടെ ഊഹംപോലെ ദക്ഷിണ കന്നഡ സൈഡിലെങ്ങോ ജനിച്ച് മംഗലാപുരത്തിന്റെ പ്രാന്തത്തിലെങ്ങോ വളർന്നവനാണ് അവൻ. അവന് രാമു എന്നൊരു പേരുമുണ്ടായിരുന്നില്ല, അത് ഇന്നാട്ടുകാർ ചോദ്യംചെയ്തപ്പോൾ വായിൽവന്നത് പറഞ്ഞതാണ്!…