ഒരുപാടലഞ്ഞുടലാകെ തളർന്നൊടുവിലൂഴിയിൽവീഴാനുലഞ്ഞിടുമ്പോൾ, ഒരു കൊച്ചു കിളിനാദമകലെ നിന്നും വന്നുഹൃദയത്തിലേക്ക് ചേക്കേറിടുന്നു. ജീർണ്ണത മുറ്റിയ പ്രാണനിലേക്കിന്നുസ്നേഹനിലാവായി നീ നിറയവേ പോകുവാൻ ആവില്ലെനിക്കിനിദൂരങ്ങൾ ഏറെയുണ്ടൊപ്പം നടന്നു തീർക്കാൻ. അൻപോടെ കാത്ത കിനാവു നീ ;നിൻ സ്നേഹമെന്നിൽ ചൊരിയുന്ന പുണ്യതീർത്ഥം. ഇനിയുമുറയ്ക്കാത്ത മിഴികളാൽ എന്നെനീയലിവോടെ കാണുമീ…
Tag: satheesh
തിരികെയണയുമ്പോൾ
മറവിയിൽനിന്നു തെളിയുന്ന ബാല്യമേ,നിന്നിലേക്ക് നടക്കണം.തിരികെയെത്തണം കനവ് പൂവിട്ട തട്ടകങ്ങളിൽ, സ്ഥലികളിൽ.ഒഴിവുകാലങ്ങളുത്സവപ്പറമ്പവിടെയൊക്കെയുമെത്തണം ഒത്തിരുന്നാടിയൂഞ്ഞാലതിലിരുന്നൊത്തു പങ്കിട്ട മധുരങ്ങൾ,അവിടെയെത്തണമവയിലലിയണ-മിനിയുമുണർവ്വു തിരയണം. കൊയ്ത്തു തീർന്നൊരു പൂന്തൽ വയലിലെ ചേറിനൊപ്പവുമലിയണംചേർത്തുനിർത്തിയ സ്നേഹ വഴികളിലെന്തു ബാക്കിയതറിയണം.പേലവങ്ങളാം വയൽ വസന്തങ്ങളിതളുതീർത്ത വരമ്പതിൽ,പൂത്ത കാക്കപ്പൂവുകളുമായ് കഥ പറഞ്ഞു നടക്കണം. അരുമയായി കരുതിവച്ചൊരു “ദൈവക്കല്ലി”നെയോർക്കണം,അതിനുമുന്നിൽ…